കണ്ണ് നിറയ്ക്കുന്ന കാഴ്ച്ച സ്വന്തം അച്ഛന് വെള്ളം പോലും നൽകാൻ സമ്മതിക്കാതെ അമ്മ അവസാനം ആ അച്ഛന് സംഭവിച്ചത്

നമ്മുടെ രാജ്യത്ത് നിന്ന് നിരവതി കണ്ണ് നിറയ്ക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത് തന്നെ കോവിഡിന്റെ രണ്ടാം വരവ് നമ്മുടെ രാജ്യത്ത് അത്രമാത്രം എത്രത്തോളം പിടി മുറുക്കി എന്നത് ഓരോ ദിവസം കഴിയുമ്പോൾ നമ്മുക്ക് കാണാൻ സാധിക്കും, ഇപ്പോൾ അങ്ങനെത്ത ഒരു കണ്ണ് നിറയ്ക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്, ഈ സംഭവം നടന്നത് ആന്ധ്രാപ്രദേശിൽ ആണ് കോവിഡ് ബാധിച്ച അച്ഛന് വെള്ളം കൊടുക്കാൻ ശ്രമിക്കുന്ന മകളുടെ ദൃശ്യം ആണ്

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ജോലി ചെയ്തിരുന്ന അമ്പത് കാരനാണ് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത് തുടർന്ന് അദ്ദേഹത്തിന്റെ ഗ്രാമം ആയ ശ്രീകാകുളത്തെക്ക് തിരികെ എത്തുകയായിരുന്നു എന്നാൽ ഗ്രാമത്തിലേക്ക് മടങ്ങി വന്ന അദ്ദേഹത്തെ കോവിഡ് പോസിറ്റീവ് കാരണം . ഗ്രാമത്തിൻറെ ഉള്ളിൽ കടക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല, തുടർന്ന് വീടിന് പുറത്തുള്ള പാടത്തായിരുന്നു ഇദ്ദേഹം കിടന്നത് .

പാടത്ത് കിടന്നിരുന്ന അദ്ദേഹത്തിൻറെ ആരോഗ്യം മോശം ആവുകയായിരുന്നു, ഇത് കണ്ട പതിനേഴ് വയസായ അദ്ദേഹത്തിന്റെ മകൾ ഒരു കുപ്പി വെള്ളവുമായി വന്ന് വെള്ളം കൊടുക്കാൻ ശ്രമിക്കുകയായിരുന്നു, അവിടെ നടന്നത് മനുഷ്യ മനസിനെ കരയിപ്പിച്ച രംഗം എന്ന് തന്നെ പറയാം, അച്ഛന് വെള്ളം കൊടുക്കാൻ ശ്രമിച്ച മകളെ അമ്മ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്, മകൾക്കും പിടിപെടുമോ എന്ന ഭയമായിരുന്നു ആ നേരത്ത് അമ്മയ്ക്ക്, ആ അച്ഛനെ എത്രമാത്രം ആ മകൾ സ്നേഹിക്കുന്നു എന്നത് ആ വീഡിയോയിൽ നിന്ന് വ്യക്തമാണ്

ഒടുവിൽ അമ്മ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആ മകൾ ആ അച്ഛൻ വെള്ളം നൽകുകയായിരുന്നു, എന്നാൽ അദ്ദേഹം അല്പ സമയത്തിനുളിൽ തന്നെ അവരെ വിട്ട് പോവുകയായിരുന്നു, ഇത് സഹിക്കാൻ കഴിയാത്ത മകൾ പൊട്ടി കരയുന്നതും കാണാൻ കഴിയും, ആരും അദ്ദേഹത്തെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിച്ചില്ല എന്നത് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണ് , ഈ സംഭവം നടക്കുമ്പോൾ നിരവതി പേരാണ് ദുരെ നിന്ന് വീക്ഷിച്ചത് എന്ന് ആ വീഡിയോ കാണുമ്പൊൾ തന്നെ വ്യക്തമാക്കാൻ കഴിയും, ഈ ഒരൊറ്റ സംഭവം മതി നമ്മുടെ രാജ്യത്തിൻറെ സ്ഥിതി എങ്ങോട്ടാണെന് മനസിലാക്കാൻ കഴിയുന്നതാണ്

x