കിടിലൻ ഡാൻസിലൂടെ സോഷ്യൽ മീഡിയ വൈറലാക്കിയ ജാനകിയുടെ പുതിയ ഡാൻസ് വീഡിയോ വൈറലാകുന്നു , വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഒരു മാസത്തിൽ കൂടുതലായി വൈറലായി കത്തി നിൽക്കുകയാണ് ജാനകിയും നവീനും .. ഇരുവരും ഒന്നിച്ചെത്തി റാസ്പുട്ടിൻ ഗാനത്തിന് ചുവട് വെച്ചതോടെ കേരളക്കര ഇരുവരുടെയും ഡാൻസ് ഏറ്റെടുക്കുകയായിരുന്നു .. വെറും മുപ്പത് സെക്കന്റുകൾ മാത്രമുള്ള മെഡിക്കൽ കോളേജ് വിദ്യർത്ഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വീഡിയോ ഇരുവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു .. ” റാ റാ റാസ്പുട്ടിൻ ” എന്ന ബോണി എം ബാൻഡിന്റെ പാട്ടിനായിരുന്നു ഇരുവരും ചുവട് വെച്ചത് .. ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറുകയായിരുന്നു .. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇരുവർക്കും അഭിനന്ദനപ്രവാഹവുമായി രംഗത്ത് എത്തിയത് ..

 

 

ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഈ വൈറൽ താരങ്ങൾക്ക് സാധിച്ചു .. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഇരുവരും മിന്നും താരങ്ങളായി മാറുകയായിരുന്നു .. ഇപ്പോഴിതാ ജാനകിയുടെ പുതിയ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. സൈഫ് അലി ഖാൻ വിദ്യ ബാലൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ പരീനിത എന്ന ചിത്രത്തിലെ ” പിയു ബോലേ ” എന്ന മനോഹര ഗാനത്തിന് ചുവട് വെക്കുന്ന ജാനകി ഓംകുമാറിന്റെ വീഡിയോ യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്ത് ചിത്രീകരിച്ച ഒരു മിനിറ്റോളം ദൈർഖ്യമുള്ള വിഡിയോയാണ് താരം വീണ്ടും യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത് .. അതി മനോഹരമായി ചുവട് വെക്കുന്ന ജാനകിയുടെ ഡാൻസ് വിഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളുമായി നിരവധി ആളുകളാണ് രംഗത്ത് വരുന്നത് .. ഫാസ്റ്റ് ഡാൻസ് മാത്രമല്ല സ്ലോ ഡാൻസ് ചെയ്യാനും ജാനകികുട്ടി പൊളിയാണ് എന്നാണ് വിഡിയോയ്ക്ക് താഴെ നിരവധി കമന്റ് കൾ എത്തുന്നത് … വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ 10 ലക്ഷത്തിനടുത്ത് വ്യൂസും 44000 ൽ അധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട് .. താരത്തിന്റെ ഡാൻസിന് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ എവരിൽ നിന്നും ലഭിക്കുന്നത് ..

 

 

ജാനകിയും നവീനും ഒന്നിച്ചെത്തി ” റാ റാ റാസ്പുട്ടിൻ ” എന്ന ഗാനത്തിന് ചുവട് വെച്ച ഡാൻസ് വീഡിയോ മോളിവുഡ് ന് പുറമെ ബോളിവുഡിലും ശ്രെധ നേടിയിരുന്നു .. ബോളിവുഡ് നടൻമാർ പോലും ഇരുവരുടെയും ഡാൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു .. ഇരുവരുടെയും ഡാൻസ് വീഡിയോ വൈറലായതിനു പിന്നാലെ നിരവധി വിമർശങ്ങളും ഉയർന്നിരുന്നു .. ലവ് ജിഹാദ് ആരോപണം വരെ ഇതിനെതിരെ ഉയർന്നെങ്കിലും വീണ്ടും ഡാൻസ് കളിച്ചയിരുന്നു വിമര്ശകർക്കുള്ള മറുപടി ഇരുവരും നൽകിയത് .. ഇരുവർക്കും നേരെ വിമര്ശനങ്ങൾ ഉയർന്നപ്പോൾ നിരവധി ആളുകൾ ജാനകിക്കും നവീനും പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു .. എന്തായാലും ജാനകിയുടെ പുതിയ വീഡിയോ ഇപ്പോൾ പത്ത് ലക്ഷത്തോളം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x