” ജീവിച്ചിരുന്നപ്പോൾ പോലും എന്റെ ‘അമ്മ ഇത്ര ചിരിച്ചിട്ടില്ല ” ഏവരുടെയും കണ്ണും മനസും ഒരേപോലെ നിറച്ച സംഭവം ഇതാണ്

” എന്നെ വിട്ടുപോയ എന്റെ അമ്മയുടെ ചിത്രമാണ് കൂട്ടുകാരെ ഇത് , ഈ ലോകത്ത് എന്റെ അമ്മയെ ഓർക്കാൻ ആകെ ബാക്കിയുള്ള ചിത്രം .. ഈ ചിത്രം ആരെങ്കിലും ഒന്ന് കളറാക്കി തരുവോ ? ” ഈ ഒരു ചോദ്യം ആദ്യം എത്തിയത് ട്രോള് മലയാളം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് . ‘അമ്മ എന്ന് എഴുതിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് ” നിറമുള്ള നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ അമ്മയുടെ ചിത്രവും നിറമുള്ളതാക്കി തരാമോ” എന്നുള്ള ആ ചോദ്യം ഏവരുടെയും ചങ്കിൽ തൊടുന്നൊരു അപേക്ഷയായി മാറുകയായിരുന്നു. അമ്മയുടെ ആകെയുള്ള ഒരു ഫോട്ടോ പൊടി പിടിക്കാനോ ചിതലരിക്കാനോ സമ്മതിക്കാതെ ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിച്ചിരുന്ന ആ ചിത്രം കണ്ടാൽ തന്നെ അമ്മയോടുള്ള ആ മകന്റെ സ്നേഹത്തിന്റെ ആഴം ഏവർക്കും മനസിലാകുമായിരുന്നു . കോഴിക്കോട് സ്വേദേശിയയായ നിഖിലാണ് തന്റെ ആവിശ്യം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് . ഏറെ പ്രതീക്ഷയോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ചതിലും മികച്ചതാക്കി നൽകാൻ ഗ്രൂപ്പിലെ ഒരു അംഗത്തിന് സാധിച്ചു .

ഗ്രൂപ്പിലെ അംഗവും തിരുവനന്തപുരം സ്വേദേശിയുമായ അഭിലാഷ് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു . കാലം പഴമയിൽ മുക്കിയ ആ അമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കളറാക്കി മാറ്റുകയും ആ അമ്മയ്ക്ക് നല്ലൊരു ചിരികൂടെ ചേർത്തുവക്കാനും എഡിറ്റർ ആയ അഭിലാഷ് മറന്നില്ല . ചിത്രം എഡിറ്റിങ് കഴിഞ്ഞ ശേഷം അഭിലാഷ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു . ചിത്രം ഗ്രൂപ്പിൽ എത്തി നിമിഷ നേരങ്ങൾകൊണ്ടാണ് വൈറലായി മാറിയത് . ഇതോടെ അഭിലാഷിന് നാനാ ഭാഗത്തുനിന്നും നിരവധി മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് എത്തിയത് . ഏവരും പ്രശംസകൾ കൊണ്ട് മൂടിയപ്പോഴും ഏറ്റവും കൂടുതൽ മനസ് നിറച്ചതും കണ്ണ് നിറച്ചതും ആ അമ്മയുടെ മകന്റെ മറുപടിയിൽ നിന്നാണ് എന്ന് അഭിലാഷ് പറയുന്നു ” ജീവിച്ചിരുന്നപ്പോൾ പോലും എന്റെ ‘അമ്മ ഇത്രയും ചിരിച്ചിട്ടില്ല ” എന്ന് നിഖിൽ പറഞ്ഞപ്പോൾ തന്റെ രണ്ട് കണ്ണും അറിയാതെ നിറഞ്ഞൊഴുകി .

 

 

ജീവിതത്തിൽ ഇത്തരം ഒരു അനുഭവം ആദ്യമാണ് , ജീവിതത്തിൽ ഒരാൾക്ക് സന്തോഷം നൽകാൻ സാധിച്ചിട്ടുണ്ടെങ്കിൽ , അതിനു കാരണം നമ്മൾ ആണെങ്കിൽ അതാണ് ഏറ്റവും നല്ല കാര്യം . ഫോട്ടോഷോപ്പ് സിംഹം ഒന്നുവല്ല , എങ്കിലും അതിന്റെ ബേസിക് വെച് മാത്രമാണ് ഇത്രയും ചെയ്തത് . എന്നാൽ ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നിയ ചിത്രമായിരുന്നു ഇത് .. റെമിനി എന്ന റീസ്റ്റോറേഷൻ കളറിങ് ആപ് , അഡോബ് ഫോട്ടോഷോപ്പ് , പിക്സ് ആര്ട്ട് എന്നി ആപ്പുകൾ വെച്ചാണ് താൻ ആ ഫോട്ടോ കളറാക്കിയത് എന്ന് അഭിലാഷ് പറയുന്നു .

എല്ലാ ഭാഗത്തുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് , ആ അമ്മയുടെ പേര് സവിത എന്ന് മാത്രമാണ് അറിയാവുന്നത് , മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിയില്ല . ആ ‘അമ്മ ദൈവങ്ങളുടെ അടുത്തിരുന്ന് ഒരു നിമിഷം സന്തോഷിച്ചിട്ടുണ്ടാകും എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകും ആ അനുഗ്രഹം മതി ജീവിതം കളറാകാൻ എന്ന് അഭിലാഷ് പറഞ്ഞു നിർത്തുമ്പോൾ അഭിലാഷിന്റെ ഇരു കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. തിരുവനന്തപുരം കട്ടായിക്കോണം സ്വാദേശിയാണ് അഭിലാഷ് . എലെക്ട്രിക്കൽ കേബിളിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയാണ് അഭിലാഷ് .

x