നടൻ ടോവിനയുടെ മകൻ തഹാന് ഇന്ന് ഒന്നാം പിറന്നാൾ ആഘോഷമാക്കി ടോവിനോയും കുടുംബവും

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ യുവ നടന്മാരുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് നടൻ ടോവിനോ തോമസ്, മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് 2012ൽ ആണ്, എന്നാൽ തൊട്ട് അടുത്തവർഷം ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായ എബിസിഡി എന്ന ചിത്രത്തിലെ അഭിനയം ഏറെ പേരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ താരത്തിന് കഴിഞ്ഞു എന്നതാണ് സത്ത്യം , അതിന് ശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിലും താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുന്നത് 2015ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിൽ കൂടിയായിരുന്നു, എന്ന് നിന്റെ മൊയ്‌ദീനിലെ അഭിനയതിന് മികച്ച സഹ നടനുള്ള നിരവതി അവാർഡുകൾ തേടി എത്തുക ഉണ്ടായി

ഇപ്പോൾ യുവനടന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടൻ ടോവിനോ തോമസ്, സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തൻറെ ഓരോ വിശേഷങ്ങളും തൻറെ പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്, അവസാനമായ് ഇറങ്ങിയ ചിത്രം കളയായിരുന്നു, എങ്ങുനിന്നും മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്, ഇതുവരേക്കും നാൽപതോളം മലയാള ചിത്രങ്ങളിൽ നടൻ ടോവിനോ തോമസ് അഭിനയിച്ചിട്ടുള്ളത്,ടോവിനോ നായകനായിട്ടുള്ള വമ്പൻ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്

ഇപ്പോൾ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിൽ ഉള്ളത് എട്ട് ചിത്രങ്ങളാണ്, ഇതിൽ മിന്നൽ മുരളി ആണ് ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം, യാതൊരു സിനിമ പാരമ്പര്യവും ഉള്ള കുടുംബത്തിൽ നിന്നല്ല ടോവിനോ വന്നത്, എന്നാൽ തൻറെ സ്വയം പ്രയത്‌നം കൊണ്ടാണ് ഇന്ന് അറിയപ്പെടുന്ന യുവനടന്മാരുടെ ഇടയിൽ മുൻപന്തിയിൽ എത്തിയത്, 2014 ആയിരുന്നു ടോവിനയുടെ വിവാഹം കഴിഞ്ഞത്, ലിഡിയയെ ആണ് താരം മിന്ന് ചാർത്തിയത് , ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു പ്ലസ്‌ടുവിൽ തുടങ്ങിയ പ്രണയം അവസാനം വിവാഹത്തിൽ വന്ന് എത്തുകയായിരുന്നു, 2016ൽ ആയിരുന്നു ഇസ്സ എന്ന മകൾ ജനിക്കുന്നത്

കഴിഞ്ഞ വർഷം ടോവിനോയ്ക്കും ലിഡിയക്കും ഒരു ആൺകുഞ്ഞ് ജനിക്കുകയായിരുന്നു, ഒരു മാസം കഴിഞ്ഞപ്പോൾ ആണ് മകൻറെ പേര് തഹാൻ എന്നാണെന്ന് പുറത്ത് വിട്ടത് തന്നെ അന്ന് കുറിച്ചത് ഇങ്ങനെയായിരുന്നു “ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാനാവില്ല! ❤️ ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു, ഞങ്ങൾ അവനെ ‘ഹാൻ’ എന്ന് വിളിക്കും. എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒത്തിരി സ്നേഹം! ” ഇതായിരുന്നു അന്ന് കുറിച്ചത് തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ് അർത്ഥമെന്നും താരം വ്യക്തമാക്കിയിരുന്നു

ഇന്ന് മകൻറെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയുണ് നടൻ ടോവിനോ തോമസും കുടുംബവും, തൻറെ സോഷ്യൽ മീഡിയയിൽ കൂടി മകന്റോടൊപ്പം ഉള്ള മനോഹര നിമിഷങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെയായിരുന്നു “എന്റെ കുഞ്ഞു മകന് ഇന്ന് ഒരു വയസ്സു തികയുന്നു” നിരവതി പേരാണ് തഹാന് ജന്മദിനാശംസകൾ അറിയിക്കുന്നത്, മകനുമായി സൈക്കിൾ ഓടിക്കുന്നതും, മകനുമായി വിട്ട് മുറ്റത്തെ പുല്ലിൽ കിടക്കുന്നതും, മകനെ തോളിൽ കിടത്തിരിക്കുന്നതും, ഡൈനിങ് ടേബിളിന്റെ മുന്നിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതുമായ ചിത്രങ്ങൾ ആണ് നടൻ ടോവിനോ തോമസ് പങ്ക് വെച്ചിരിക്കുന്നത്, അതിൽ നിന്ന് തന്നെ വ്യക്തമാകാൻ കഴിയും ടോവിനോ മകനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്നുള്ളത്

x