ആ പതിനൊന്നുകാരന് മുന്നിൽ താണുവണങ്ങി ആ ഡോക്റ്റർമാർ

ആ 11 വയസുകാരന്റെ മൃദ ദേഹം ഓപ്പറേഷൻ തീയേറ്ററിന് വെളിയിലേക്ക് കൊണ്ട് വന്നപ്പോൾ താണു വണങ്ങി ഡോക്റ്റർമാർ. അതിന്റ കാരണം ആരുടേയും കണ്ണുനിറക്കും ..ലിയാങ് യായൊയി എന്ന 11 കാരന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് .ചൈനയിലെ ഒരു ഗ്രാമത്തിലായിരുന്നു ഡോക്റ്റർ ആകാൻ സ്വപ്നം കണ്ട ആ ബാലൻ ജനിച്ചത്. വലുതാകുമ്പോൾ പഠിച്ചു ഡോക്റ്ററായി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണം എന്നാഗ്രഹിച്ചവൻ. എന്നാൽ വിധി അവനെ അതിനനുവദിച്ചില്ല. 9 ആം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂ മർ ആണെന്ന് മനസിലാക്കുന്നത് . അതിന് ചികില്സിക്കുകയും രോഗം ഭേദമായി സന്തോഷത്തോടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടുമവനെ കാൻ സർ പിടികൂടി .ഇത്തവണ പക്ഷേ ചികിൽസിച്ചു ഭേദമാക്കാൻ ആവുന്ന വിധത്തിലല്ലായിരുന്നു ആ മഹാ മാരി. രണ്ട് വർഷത്തോളം നീണ്ട ചികിത്സ. എന്നാൽ ആ കുഞ്ഞിന്റെ ആത്മ ധൈര്യം കണ്ട് ഡോക്റ്റർമാർ പോലും അത്ഭുതപ്പെട്ടുപോയി.

തന്റെ രോഗവിവരങ്ങൾ ഒക്കെ വളരെ പക്വതയോടെ ചോദിച്ചു മനസിലാക്കിയ അവൻ ഡോക്റ്റർമാരുടെ പ്രിയപ്പെട്ടവനയിരുന്നു .ദിവസങ്ങൾ കഴിയും തോറും കാ ൻസർ അവനെ തളർത്തി കൊണ്ടിരുന്നു. തന്റെ രോഗം ഭേദമാകും എന്ന് ഡോക്റ്റർമാർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുനെങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്നും അവന് കാര്യം മനസിലായി. തന്റെ രോഗം ഭേദമാക്കാൻ കഴിയില്ലെന്നും താൻ ഉടനെ മര ണപ്പെടും എന്നും മനസിലാക്കിയ അവൻ “താൻ മരണ പ്പെട്ടാൽ തന്റെ അവയ വങ്ങൾ ദാനം ചെയ്യാൻ കഴിയുമോ എന്ന് ആ ഡോക്റ്ററോട് ചോദിച്ചു” ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ ചോദ്യം കേട്ട് ആ ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെ നിര്ബദ്ധ പ്രകാരം അവ യവ ദാനത്തിലുള്ള നടപടികൾ അവൻ അവരെക്കൊണ്ടു ചെയ്യിച്ചു .തന്റെ മര ണം തൊട്ടു മുന്നിൽ കണ്ട നിമിഷത്തിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന അവൻ അവർക്കൊരു അത്ഭുതം തന്നെയായിരുന്നു.

ഒടുവിൽ ഭാഗ്യപരീക്ഷണമായി നടത്തിയ ആ ശസ്ത്ര ക്രിയ വിജയം കാണാതെ പോയി. ഒരുപക്ഷേ ആ ഡോക്റ്റർമാർ പോലും തങ്ങളെ വെറുത്തിട്ടുണ്ടാകാം ആ നിമിഷം.അവന്റെ അവയ വങ്ങൾ അവന്റെ ആഗ്രഹ പ്രകാരം തന്നെ ആവശ്യക്കാർക്ക് ദാനം ചെയ്തു. പോ സ്റുമോ ർട്ടം കഴിഞ്ഞു കൊണ്ട് വന്ന അവന്റെ ശരീരത്തിന് മുന്നിൽ ആ ആശു പത്രി ഒന്നാകെ താണു വണങ്ങി നിന്നു. ആർക്കും തങ്ങളുടെ കണ്ണുനീരിനെ നിയന്ത്രിക്കാൻ ആകുന്നുണ്ടായിരുന്നില്ല. ആ ആശുപത്രിയുടെ മുന്നിൽ അവന്റെ വലിയൊരു ചിത്രം നമുക്ക് കാണാനാകും. തന്റെ ജീവൻ നഷ്ട്ട പ്പെടുന്ന നിമിഷത്തിലും താൻ കാരണം മറ്റുള്ളവർ രക്ഷപെടട്ടെ എന്ന് ചിന്തിച്ചവൻ. ആ കുട്ടിക്ക് വേണ്ടി നമുക്കും പ്രാർത്ഥിക്കാം

x