ഇൻസൈഡ് ചെയ്തു നടന്നിരുന്ന സെയിൽസ് എക്സിക്കുട്ടീവിനെ കൊണ്ട് ചട്ടിയും കൈക്കോട്ടും എടുപ്പിക്കാനാകുമോ സക്കീർ ഭായിക്ക്

ഫേസ്ബുക്കിൽ ദിവസവും ഒരുപാടു രസകരമായ പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. പലരും അവരുടെ ജീവിതാനുഭവങ്ങളും മറ്റുമൊക്കെ ഫേസ്ബുക് വഴി മറ്റുള്ളവരുമായി പങ്കു വെക്കാറുണ്ട്. അത് രസകരമായ രീതിയിൽ ആകുമ്പോഴാണ് അതിനെ മറ്റുള്ളവർ ഷെയർ ചെയ്യുകയും വൈറൽ ആവുകയും ചെയുന്നത്. അങ്ങനെയൊരു പോസ്റ്റ് ആണ് സുദീപ് കെ വിജയൻ എന്ന യുവാവ് പങ്കുവെച്ചിരിക്കുന്നതു. കൊറോണ മൂലം ജോലി നഷ്ട്ടപ്പെട്ട് കൂലിപ്പണിക്ക് പോകേണ്ടി വന്ന ആ യുവാവ് വളരെ രസകരമായ രീതിയിലാണ് തന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. കോട്ടും സ്യൂട്ടും ഇട്ടു നിൽക്കുന്ന പഴയ ഒരു പടവും ഇപ്പോൾ കൂലിപ്പണി എടുക്കുന്ന ഒരു പടവുമാണ് സുദീപ് പങ്കുവെച്ചത് . സുദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

കോവിഡ്‌ പറയുന്നതിങ്ങനെ ; inside ചെയ്തു നടന്നിരുന്ന sales executive നെക്കൊണ്ട് ചട്ടിയും, കൈക്കോട്ടും പിടി പ്പിക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക്….പറ്റില്ല ഭായ്… But, i can.. 

“GNPC-ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും®” എന്ന കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക് കൂട്ടായ്മയുടെ ഗ്രൂപ്പിലാണ് സുദീപ് തന്റെ അവസ്ഥ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി . ഒരുപാടു പേര് സുദീപിന്റെ പോസ്റ്റിനു ലൈക്കും കമൻറ്റും ചെയ്തിട്ടുണ്ട്. സുദീപിനെ ആശംസകൾ അറിയിച്ചുള്ള കമെന്റുകൾ കൂടാതെ വളരെ രസകരമായ മറ്റു കമ്മെന്റുകളും അതിനു സുദീപ് കൊടുത്ത രസകരമായ മറുപടിയും ഉണ്ട്.

അതിലെ ഒരാളുടെ കമന്റ്റ് ഇങ്ങനെ:
കൈക്കോട്ടു. പിടിച്ചു. നടന്നവനെ. കോട്ടും സൂട്ടും. ഇടിക്കാൻ. ആകുമോ. കൊറോണ ക്ക്. But. I can.. Wedding Day.

അതിനു സുദീപ് കൊടുത്ത മറുപടി:
ഞാൻ Married അല്ല സഹോ😂
ഇത് മാരുതി സുസുക്കി nexa യുടെ ഫൗണ്ടേഷൻ training ലെ photo ആണ്.

മറ്റൊരാളുടെ കമന്റ് ആണ് അതിലും രസകരം:
“ഇതു മറ്റെതല്ലെ ? പ ട്ടിയെ പോലെ പണിയെടുത്ത്…
പ ട്ടിയെ പോലെ തന്നെ ജീവിക്കുന്ന ഏർപ്പാട് ?”

അതിനും ഉണ്ട് സുദീപിന് മറുപടി:
“മാമനോട് ഒന്നും തോന്നിയിട്ട് കാര്യമില്ല സഹോ. അനുഭവിച്ചു തീർക്കുക തന്നെ.”

എന്നാൽ കൂലിപ്പണിയെ അത്ര മോശമായി ചിത്രീകരിക്കണ്ടാ ഏത് പണിക്കും അതിന്റെതായ അന്തസ് ഉണ്ട് എന്നും ചിലർ ഉപദേശിച്ചു. ആ കമെന്റുകൾ ഇങ്ങനെ:

“കൊള്ളാം മിടുക്കൻ ഏത് ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് എത്ര വലിയകോടിശ്വരനും സാധാരണക്കാരാണ് തിന്നാനും കിടക്കാൻ വീടും അങ്ങനെ അവർക്ക് വേണ്ടതെല്ലാം ഉണ്ടായേക്കി കൊടുക്കുന്നതും സാധാരണക്കാർ തന്നെ കോട്ടും സുട്ടും വെറും മുടിപ്പിക്കേഷൻ മാത്രം അത്‌ ഒരു പ്രളയം വന്നാൽ തീർന്നു എല്ലാവരും സമം”

“ഈ പണിക്കു എന്താ കുഴപ്പം എന്നു ഇത് വരെ മനസിലായിട്ടില്ല.. വളരെ മ്ലേച്ഛം ആയ ഒരു പണി ആണെന്ന് ധാരണയിൽ ആണ് ജനങ്ങൾ ഇപ്പോഴും സിമന്റ്‌, മണ്ണൽ, മെറ്റൽ, ടാർ എന്നീ പണികൾ കാണുന്നത്..ഈ കോംപ്ലക്സ് മാറ്റിയേ തീരൂ”

“ഈ job challenge ഒരു മാതിരി വൃത്തികെട്ട ഏർപ്പാടാണ്.. എല്ലാ ജോലിക്കുമത്തിന്റേതായ മാന്യതയും ആവശ്യകതയും ഉണ്ട്. ഒരു ജോലി നല്ലതാക്കിയും വേറൊന്ന് ചെറുതാക്കിയും ഉള്ള സംഭവം അത്ര നല്ലതല്ല.”

“വലിയ കമ്പനികളിൽ വലിയ ശമ്പളം വാങ്ങിയിരുന്നവർ ഇപ്പോൾ ഇത്തരം വിലകുറഞ്ഞ(സമൂഹം അങ്ങനെ കാണുന്ന) ജോലികളിൽ ഏർപ്പെടരുത്… സമൂഹത്തിൽ അതൊരു തരം തിരിവ് ഉണ്ടാക്കും”

x