കരിക്കിലെ ബിബിന്റെയും ബിനീഷിന്റെയും മനംകവർന്ന ബബിത ആരാണെന്നറിയാമോ ?

മലയാളികളെ ഏറ്റവും കൂടുതൽ കുടുകുടെ ചിരിപ്പിക്കുന്ന വെബ് സീരിയസുകളിൽ ഏറ്റവും മുകളിലാണ് കരിക്കിന്റെ സ്ഥാനം.മികച്ച അഭിനയത്തിലൂടെ കരിക്കിലെ താരങ്ങൾ ഏവർക്കും പ്രിയപ്പെട്ടവരായി മാറിയത് വളരെ പെട്ടന്നായിരുന്നു.പുതുമയാർന്ന കഥകളും കഥാപത്രങ്ങളുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ലോലനും ശംഭുവും ജോര്ജും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്.ഓരോ കരിക്കിന്റെ എപ്പിസോഡിയുമായി നിരവധി ആളുകളാണ് കാത്തിരിക്കുന്നത്.മലയാളത്തിന് പുറമെ മറ്റു ഭാഷകളിൽ നിന്ന് പോലും കരിക്കിന് ആരാധകർ ഏറെയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് കരിക്കിന്റെ പുതിയ എപ്പിസോഡ് ഫാമിലി പാക്ക് യൂട്യൂബിൽ എത്തിയത്.എന്നത്തേയും പോലെ വ്യത്യസ്തമായി എത്തിയ കഥയും എന്നാൽ നമ്മുടെയൊക്കെ പലരുടെയും കുടുബത്തിലുള്ള അവസ്ഥകളും വരച്ചുകാട്ടുന്ന പുതിയ എപ്പിസോഡിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്..ജോലിയില്ലാതെ നിൽക്കുന്ന ചേട്ടനെ നിർത്തി ജോലിയുള്ള അനിയന്റെ കല്യാണം നടത്താൻ സ്രെമിക്കുന്ന വീട്ടുകാരും പിന്നീട് ചേട്ടന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമൊക്കെയാണ് പുതിയ എപ്പിസോഡിൽ ഉള്ളത്..

ചേട്ടൻ ബിബീഷ് ആയി ജോര്ജും അനിയൻ ബിബിനായി ലോലനുമാണ് വേഷമിടുന്നത്.ഇവർക്ക് വരുന്ന വിവാഹ ആലോചനയിലെ നായികയായിരുന്നു ബബിത.ഇരുവർക്കും ആലോചന പറഞ്ഞ ബബിതയായി എത്തിയ താരം ആരാണെന്നറിയാനുള്ള ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമാണ് ലഭിച്ചിരിക്കുന്നത്.കരിക്കിലെ തന്നെ കഥാപാത്രമായ ഉണ്ണി മാത്യൂസ് ന്റെ ഭാര്യയാണ് ബബിതയായി വേഷമിട്ട റീനു..കുറച്ചു സമയമേ ഉള്ളു എങ്കിലും മികച്ച അഭിനയമായിരുന്നു റീനുവും കാഴ്ചവെച്ചത്.എന്നാൽ പലർക്കും ഇത് കരിക്കിലെ കഥാപാത്രമായ ഉണ്ണിയുടെ ഭാര്യയാണെന്ന് അറിയില്ലായിരുന്നു.

അമേയ പോലുള്ള മോഡലുകളെ ഒക്കെ പ്രേക്ഷകർക്ക് സുപരിചയാക്കിയത് കരിക്ക് എന്ന മിനി വെബ് സീരീസ് ആയിരുന്നു.അതുകൊണ്ട് തന്നെ പ്രേക്ഷകർ പുതിയ താരം ആരാണെന്നുള്ള അന്വഷണത്തിലായിന്നു.പിന്നീടാണ് ഇത് കരിക്കിലെ താരത്തിന്റെ ഭാര്യയാണെന്ന് സോഷ്യൽ ലോകം കണ്ടെത്തിയത്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്..ഫാമിലി പാക്ക് എന്ന വെബ് സീരീസിലെ ബിബീഷിന്റെ വളർത്തുനായ മൗഗ്ലിയും ഉണ്ണി മാത്യൂസ് ന്റെ തന്നെയാണ്..

മലയാളികളെ ഇടയ്ക്കിടെ കുടുകുടെ ചിരിപ്പിക്കാൻ കരിക്ക് ടീം എത്താറുണ്ട്.വ്യത്യസ്താമായ കഥയും കഥാപാത്രങ്ങളുമായി വേഷപ്പകർച്ചയിലൂടെ എത്തുന്ന ഇവരെ മലയാളികൾ സ്വന്തം കുടുംബത്തിലെ അംഗങ്ങൾ ആയിട്ടാണ് കാണുന്നത്.കരിക്കിലെ പല ഡയലോഗുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്റിങ് ഹാഷ്ടാഗിൽ എത്താറുണ്ട്.അതില് ഏറ്റവും ഹിറ്റായത് നിസ്സാരം എന്ന ഡയലോഗും , മാമനോട് ഒന്നും തോന്നല്ലേ എന്ന ഡയലോഗുമാണ്.ഏറ്റവും പുതിയതായി ഇറങ്ങിയ എപ്പിസോഡിലെ അച്ഛൻ കഥാപാത്രത്തിന്റെ ഡയലോഗും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനം നേടിയിട്ടുണ്ട്.

അടുക്കള പണി പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയല്ല എന്നും അത് ആണുങ്ങൾക്കും ചെയ്യാം അത് അത്ര എളുപ്പമുള്ള പണിയല്ല എന്നുള്ള ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.ഏതായാലും കരിക്കിന്റെ പുതിയ എപ്പിസോഡ് ഫാമിലി പാക്ക് ഇപ്പോൾ ലൈക്കുകൾ വാരിക്കൂട്ടി 1 കോടിയിൽ അധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.എന്തായാലും പുതിയ കരിക്കിന്റെ കിടിലൻ എപ്പിസോഡിനായി കാത്തിരിക്കാം

Articles You May Like

x