കുട്ടിക്കളി കാര്യമായപ്പോൾ! അലമാരയുടെ അടിയിൽപ്പെട്ട ചേട്ടനെ കണ്ട് അനിയൻ ചെയ്തത് കണ്ടോ?

വികൃതികളായ ഇരട്ട ക്കുട്ടികളെ റൂമിൽ പൂട്ടിയിട്ട് പുറത്തുപോയി മാതാപിതാക്കൾ , എന്നാൽ അവരുടെ വികൃതി ഉണ്ടാക്കി വെച്ച അപ കടം ആരുടേയും ചങ്കിടിപ്പ് കൂട്ടും. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കുഞ്ഞുങ്ങളെ ഒരു ദൈവാനുഗ്രഹമായാണ് പലരും കണക്കാക്കുന്നത്. ഇരട്ട കുട്ടികളാണെങ്കിലോ അതൊരു അപൂർവമായ ഭാഗ്യവും.

എന്നാൽ ഇവർ നടന്നു തുടങ്ങുമ്പോഴാണ് അനുഗ്രഹവും ഭാഗ്യവുമൊക്കെ അമ്മമാർക്ക് ഒരു ശല്യമായി തോന്നുന്നത്. അത്രക്കാണ് ഈ കുട്ടി കുറുമ്പന്മാരുടെ വികൃതികൾ. എന്നിരുന്നാലും ഇവരുടെ കുറുമ്പുകൾ കാണുന്നതു ഒരു സന്തോഷം തന്നെയാണ്. അതുകൊണ്ടാണ് കുട്ടി കുറുമ്പന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ഇവരുടെ കുറുമ്പ് അപ കടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. അങ്ങനെ ഒരു ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. കളിക്കിടെ അപ കടം സംഭവിക്കുന്നതും അതിൽ നിന്നും തന്റെ സഹോദരനെ രക്ഷിക്കുന്നതുമാണ് വീഡിയോ.

തങ്ങളുടെ ഇരട്ട ക്കുട്ടികളെ ഒരു റൂമിൽ പൂട്ടിയിട്ട് മാതാപിതാക്കൾ പുറത്തു പോയി. വികൃതികളായ ഇവർ രണ്ടും കൂടി ഒരു മേശയിൽ വലിഞ്ഞു കയറുകയും ആ മേശ മറിഞ്ഞു ഒരാൾ അതിനടിയിൽ പെടുകയും ചെയ്തു. മേശയുടെ അടിയിൽ പെട്ട കുട്ടി വേ ദന കൊണ്ട് ഉറക്കെ കരയുന്നുണ്ടെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മറ്റേ കുഞ്ഞാകട്ടെ എന്ത് ചെയ്യണമെന്ന് അറിയാതെ പേ ടിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണാം. എന്തായാലും ആ കുഞ്ഞിന് ആ മേശ പോകാനുള്ള ബുദ്ധി തോന്നുകയും അങ്ങനെ സഹോദരൻ രക്ഷ പെടുകയും ചെയ്തു.

റൂമിൽ ഘടിപ്പിച്ചിരുന്ന ക്യാമെറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കുട്ടികളുടെ അച്ഛൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുട്ടികൾക്ക് പരിക്കൊന്നും ഇല്ലെന്നും , കുട്ടികളുടെ റൂം ആയതുകൊണ്ട് തന്നെ ഭാരം കുറഞ്ഞ മേശയാണ് അവിടെ വെച്ചിരുന്നതെന്നും അച്ഛൻ പറയുന്നു. കുട്ടികൾ ഏത് നിമിഷവും അപ കടം വിളിച്ചു വരുത്താം എന്നും രക്ഷിതാക്കൾ സൂക്ഷി ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിക്കണക്കിന് പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. കുട്ടികളെ വളരെ ശ്രദ്ധിച്ചു വേണം വളർത്താൻ എന്ന് പലരും ആ അച്ഛനെയും അമ്മയെയും ഓർമിപ്പിക്കുന്നുണ്ട് .

എന്തായാലും ഈ വീഡിയോ കുട്ടികളുള്ള ഓരോ രക്ഷിതാക്കൾക്കും ഒരു പാഠമാണ്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാകും അപകടം ഉണ്ടാക്കുക. അതുകൊണ്ടു തന്നെ എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണുണ്ടാകണം. കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഭരമേറിയതും മൂർച്ച ഉള്ളതും അല്ലെന്ന് ഉറപ്പു വരുത്തണം. ഫസ്റ്റ് എയ്ഡ് ബോക്സ് ഒരെണ്ണം വീട്ടിൽ എപ്പോഴും സൂക്ഷിക്കണം. മരുന്നുകളും മറ്റും കരുതണം.

x