
വെള്ളാരം കണ്ണുകൊണ്ട് മലയാളി ആരാധകരുടെ മനം കവർന്ന സുന്ദരി യക്ഷിയെ നിങ്ങൾ ഓർക്കുന്നില്ലേ ? പ്രിയ നടി ചഞ്ചൽ ഇവിടെ ഉണ്ട്
യക്ഷിയായി എത്തി പിന്നീട് മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയായിരുന്നു ചഞ്ചൽ.1998 ൽ എം ഡി തിരക്കഥയെഴുതി ഹരിഹരൻ സംവിദാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ എന്ന് സ്വന്തം ജാനകികുട്ടി എന്ന ചിത്രത്തിലൂടെ മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയായിരുന്നു ചഞ്ചൽ ..ചിത്രത്തിലെ കുഞ്ഞാത്തോൽ എന്ന യക്ഷി കഥാപാത്രത്തിലൂടെ സിനിമ പ്രേമികളുടെ മനം കവർന്നിരുന്നു.വെള്ളാരം കണ്ണുകൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാനും ചഞ്ചൽ എന്ന നടിക്ക് സാധിച്ചു ..വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളു എങ്കിലും താരത്തിനെ പ്രേക്ഷകർ അത്ര പെട്ടന്ന് മറന്നിട്ടില്ല എന്നതാണ് സത്യം , വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ചഞ്ചലിന് ഇന്നും ആരധകർ ഏറെയാണ്.ഇപ്പോഴിതാ ആ വെള്ളാരം കണ്ണുള്ള സുന്ദരി ചഞ്ചലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം തന്റെ വിശേഷങ്ങൾ ആരധകരുമായി പങ്കുവെച്ചത്.2006 ൽ ആയിരുന്നു ഹരിശങ്കറുമായുള്ള ചഞ്ചലിന്റെ വിവാഹം കഴിഞ്ഞത്.സന്തോഷവതിയായി കുടുംബിനിയായി കഴിയുന്ന ചഞ്ചലിന് നിഹാർ , നിള രണ്ട് മക്കളാണ് , അഭിനയലോകത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ചഞ്ചൽ നൃത്ത രംഗത്ത് സജീവ സാന്നിധ്യമാണ് , ഭർത്താവും കുട്ടികളുമായി അമേരിക്കയിൽ താമസിച്ചുവരികയാണ് ചഞ്ചൽ ഇപ്പോൾ.ഗൃഹലക്ഷ്മിയുടെ മാഗസിൻ ഫോട്ടോ കണ്ടതോടെയാണ് സിനിമയിലേക്കുള്ള ഓഡിഷൻ വിളി വരുന്നതും താരം അതിൽ പങ്കെടുക്കുന്നതും.കഥാപാത്രം കേട്ടപ്പോൾ തന്നെ താല്പര്യം തോന്നിയ ചഞ്ചൽ അങ്ങനെ കുഞ്ഞാത്തോൽ ആയി ആദ്യ ചിത്രമായ എന്ന് സ്വന്തം ജാനകി കുട്ടിയിൽ വേഷമിടുകയായിരുന്നു.വീട്ടുകാരുടെ മികച്ച പിന്തുണ ഉള്ളതുകൊണ്ടാണ് താൻ സിനിമയിൽ എത്തിയത് എന്നും താരം പറഞ്ഞു.
മലയാള സിനിമാലോകത്ത് തന്നെ നിരവധി യക്ഷി സിനിമകൾ പുറത്തുവന്നിട്ടുണ്ട് , അതിൽ ചിലതൊക്കെ ഇന്നും പ്രേഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട് , ഇത്തരത്തിലുള്ള പഴയതും പുതിയതുമായ നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും അതിൽ യക്ഷിയായി വേഷമിട്ട നടിമാരെ അത്ര പെട്ടന്ന് ആരധകർ മറക്കില്ല.കാരണം പക വീട്ടാൻ എത്തുന്ന ഇത്തരത്തിലുള്ള യക്ഷികൾക്ക് ആളുകളെ മയക്കാൻ സാധിക്കുന്ന തരത്തിലുള്ള സൗന്ദര്യമുണ്ടായിരുന്നു.വെള്ള സാരിയും ധരിച്ച് നീളമുള്ള മുടിയും ചുവന്ന ചുണ്ടുമൊക്കെ ഏതൊരാളെയും വശീകരിക്കാനും അതിനു ശേഷം ഉഗ്ര രൂപം പുറത്തെടുത്ത് ഇല്ലാന്നാക്കുന്നതൊക്കെയാണ് പൊതുവെയുള്ള സിനിമയുടെ കഥ.അത്തരത്തിൽ ഉള്ള കഥാപാത്രമായിരുന്നു നടി ചഞ്ചൽ അവതരിപ്പിച്ച എന്ന് സ്വന്തം ജാനിക്കുട്ടിയിലെ കുഞ്ഞാത്തോൽ എന്ന കഥാപാത്രവും.
22 വർഷത്തിന് ശേഷവും താൻ അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട് എന്നും ചഞ്ചൽ കൂട്ടിച്ചേർത്തു,നാട്ടിൽ ലുലു മാളിൽ എത്തിയപ്പോൾ തന്നെ പലരും തിരിച്ചറിഞ്ഞു എന്നും ചഞ്ചൽ പറഞ്ഞു.ഇത്ര വർഷം കഴിഞ്ഞിട്ടും തന്നെയും തന്റെ കഥാപാത്രത്തെയും ആരധകർ ഓർത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളാണ് അതൊക്കെയെന്ന് നടി കൂട്ടിച്ചേർത്തു.