വർഷങ്ങൾക്ക് ശേഷം ദിലീപും കാവ്യയും മഞ്ജുവും നേർക്കുനേരെ കണ്ടുമുട്ടിയപ്പോൾ

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട്ട താരങ്ങളാണ് ജനപ്രിയ നടൻ ദിലീപും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും. പ്രേക്ഷകർ ഒന്നിക്കണം എന്നാഗ്രഹിച്ച താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും . അത്രയ്ക്ക് ചേർച്ച ആയിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അതു കൊണ്ട്‌ തന്നെ ഇരുവരുടെയും വിവാഹത്തോളം മലയാളികൾ ആഘോഷമാക്കിയ മറ്റൊരു ചടങ്ങു മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇല്ലാ എന്ന് പറയാം. ഒടുവിൽ ഇരുവരും വേർപിരിഞ്ഞപ്പോഴും മലയാളികൾക്ക് ഇവരോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല.

ദിലീപും മഞ്ജുവും പിരിയാൻ പോകുന്നു എന്ന വാർത്ത വളരെ വേദനയോടെ ആണ് സിനിമാലോകം സ്വീകരിച്ചത്. രണ്ട് പേരും വിവാഹ ബന്ധം വേർപ്പെടുത്തിയതും വളരെ മാന്യമായ രീതിയിൽ തന്നെ ആയിരുന്നു. മറ്റുള്ളവരെ പോലെ പരസ്പരം പഴി ചാരുകയോ കുറ്റം പറയുകയോ ചെയ്യാതെ പരസ്പര സമ്മതത്തോട് കൂടി ഉള്ള ഒരു വേർപിരിയൽ. വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് പിന്നീട് കാവ്യയെ വിവാഹം കഴിച്ചപ്പോഴും മഞ്ജു വാര്യർ തിരികെ സിനിമയിലേക്ക് വന്നപ്പോഴും ആരാധകർ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

വേർ പിരിഞ്ഞ ശേഷം ഒരു അകലം പാലിച്ചാണ് ദിലീപും മഞ്ജുവും നില നിന്നിരുന്നത്. കണ്ടു മുട്ടാൻ ഉള്ള അവസരങ്ങൾ ഒഴിവാക്കാൻ രണ്ട് പേരും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ദിലീപ് പങ്കെടുക്കുന്ന ചടങ്ങുകളിൽ മഞ്ജു പങ്കെടുക്കാറില്ല അതു പോലെ തന്നെ മഞ്ജു പങ്കെടുക്കുന്ന ചടങ്ങുകളിൽ ദിലീപും പങ്കെടുക്കാറില്ല. എന്നാൽ ഇപ്പോൾ ആദ്യമായി രണ്ട് പേരും ഒരു പരിപാടിയിൽ പങ്കെടുത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിനാണ് ദിലീപും മഞ്ജുവും വേർപിരിഞ്ഞ ശേഷം ആദ്യമായി പങ്കെടുക്കുന്നത് . മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ തന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ച കല്യാണ വിഡിയോയിൽ ആണ് ഇരുവരും പങ്കെടുത്തതായി കാണാൻ സാധിക്കുന്നത് . ദിലീപിനൊപ്പം കൈ പിടിച്ച് ചേർന്ന് വരുന്ന കാവ്യയേയും ഒറ്റയ്ക്ക് കാറിൽ വന്നിറങ്ങിയ മഞ്ജുവിനെയും വിഡിയോയിൽ കാണാം. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ റിസപ്‌ഷൻറെ വീഡിയോയിൽ ആണ് ഇരുവരും പങ്കെടുത്തതായി കാണുന്നത്.

ഏഴ് മിനിട്ടുള്ള കല്യാണ വീഡിയോ ആണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്ക് വെച്ചത്. മലയാള സിനിമാ ലോകത്തെ പ്രമുഖർ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുത്തു. കോവിടിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു ആയിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം നടത്തിയ റിസപ്‌ഷനിൽ ആണ് എല്ലാവരും പങ്കെടുത്തത്. മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് ടോവിനോ ഫഹദ് ഫാസിൽ പാർവതി നസ്രിയ തുടങ്ങിയവർ എല്ലാം തന്നെ റിസപ്‌ഷനിൽ പങ്കെടുത്തിരുന്നു.

x