അനക്കമറ്റ്‌ കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ ആന ചെയ്തത് കണ്ടോ?

കരയിലെ ഏറ്റവും വലിയ ജീവി ആണെങ്കിലും നമ്മൾ മനുഷ്യർക്ക് ഏറ്റവും പ്രിയപ്പെട്ട ജീവികളിൽ ഒന്നാണ് ആനകൾ. കുട്ടിയാനകൾ ആണെങ്കിലോ പ്രിയം കുറച്ചുകൂടി കൂടും. കുട്ടികുറുമ്പന്മാരായ ആനകുട്ടികളുടെ കുസൃതികൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകാൻ ഇടയില്ല. അതുകൊണ്ടു തന്നെ ആനയുടെയും ആനകുട്ടികളുടെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആയി മാറാറുമുണ്ട്. അമ്മയാനയും കുഞ്ഞും തമ്മിലുള്ള സ്നേഹം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആ വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

അമ്മയാനയുടെ കൂടെ ഓടിക്കളിച്ചു തളർന്നു വന്നു കിടന്ന കുട്ടിയാന പിന്നെ എണീറ്റില്ല. ഇത് കണ്ട് സംശയം തോന്നിയ അമ്മയാന വന്നു തുമ്പിക്കൈ കൊണ്ട് തട്ടി നോക്കിയെങ്കിലും കുട്ടിയാന എണീറ്റില്ല. അനക്കമറ്റ്‌ കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ ആന ചെയ്തതാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. പ്രാഗ് മൃഗശാലയിലാണ് ഈ സംഭവം നടക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് ആനക്കുട്ടിയുടെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ആനക്കുട്ടി അനക്കമറ്റ്‌ കിടക്കുന്നതും പരിഭ്രാന്തയായ അമ്മയാന അതിനെ എഴുനേൽപ്പിക്കാൻ നോക്കുന്നതും കണ്ടിട്ടാണ് അദ്ദേഹം വീഡിയോ പകർത്തുന്നത്.

തന്റെ അമ്മയോടൊപ്പം ഓടിക്കളിച്ചു തളർന്ന ആ ആനക്കുട്ടി കുറച്ചു കഴിഞ്ഞപ്പോൾ നിലത്തു കിടന്ന് ഉറങ്ങി പോവുകയായിരുന്നു. അതേസമയം അമ്മയാനയും കൂടെ ഉണ്ടായിരുന്നു. എന്നാൽ കുറേ നേരം കഴിഞ്ഞിട്ടും ആനക്കുട്ടി എഴുനേൽക്കാതെ വന്നതോടെ അമ്മയാന അപകടം മണത്തു. ഉടൻ തന്നെ അമ്മയാന കുട്ടിയാനയുടെ അരികിൽ പോയി തുമ്പിക്കൈ കൊണ്ട് അതിനെ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടി എഴുന്നേറ്റില്ല. കുട്ടിയാന ഉണരാതെ വന്നതോടെ ഭയന്ന അമ്മയാന ഉടൻ തന്നെ മൃഗശാല ജീവനക്കാരുടെ നേരെ പോവുകയും ബഹളം വെക്കുകയുമായിരുന്നു.

ആന ബഹളം വെക്കുന്നതും കുട്ടിയാന നിലത്തു കിടക്കുന്നതും കണ്ട മൃഗശാല ജീവനക്കാർ ഉണ്ടൻ തന്നെ അങ്ങോട്ട് ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. അമ്മയാനക്കു ഒപ്പം എത്തിയ മൃഗശാല ജീവനക്കാർ ആനക്കുട്ടിയെ പല തവണ തട്ടുകയും മുട്ടുകയും ചെയ്തതോടെ കുട്ടിയാന ചാടി എഴുനേൽക്കുകയായിരുന്നു. എഴുന്നേറ്റ പാടെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് പോകുന്നതും വിഡിയോയിൽ കാണാം. തന്റെ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്നു മനസിലായതോടെ ആണ് അമ്മയാനക്ക് സമാധാനമായത്.

കുട്ടിയാനയുടെ ഈ ഉച്ചയുറക്ക വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തന്റെ പൊന്നോമന എഴുനേൽക്കാതെ വന്നപ്പോൾ ആ അമ്മയാനയുടെ പരിഭ്രാന്തിയും ഏറ്റവും ഒടുവിൽ കുഞ്ഞു എഴുന്നേൽക്കുമ്പോൾ ആ ‘അമ്മ ആനയുടെ സന്തോഷവും ആരുടേയും കണ്ണ് നിരക്കുന്നതാണ്.  ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ലക്ഷകണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.

x