രണ്ട് വട്ടം തേടിയെത്തിയ ക്യാൻസറിനെ ഇച്ഛാശക്തി കൊണ്ട് തൊപ്പിച്ച ജോസ്‌ന എന്ന യുവതിയുടെ ഫോട്ടോഷൂട്ട്

ക്യാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസം കൊണ്ട് കീഴടക്കിയവർ നിരവധിയാണ്. അവർ നമ്മുടെ സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും വളരെ വലുതാണ്. ക്യാൻസർ എന്ന മഹാരോഗത്തിന് മുന്നിൽ അടിപതറാതെ പോരാടിയ ജോസ്‌ന എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ജോസ്‌നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടിയെല്ലാം കൊഴിഞ്ഞു പോയപ്പോൾ പുറത്തിറങ്ങാതെ ചികിത്സയുമായി വീട്ടിലിരിക്കാൻ പലരും ജോസ്‌നയെ ഉപദേശിച്ചെങ്കിലും ജോസ്‌ന അതിന് തയ്യാറല്ലായിരുന്നു.

ഇരുപതിനാലാമത്തെ വയസിലാണ് ജോസ്‌നയെ തേടി ക്യാൻസർ ആദ്യമായി എത്തുന്നത് അന്ന് ജോസ്‌നയുടെ ഇച്ഛാശക്തിക്കു മുന്നിൽ തോറ്റു മടങ്ങിയ ക്യാൻസർ പിന്നീട് ഇരുപത്തെട്ടാമത്തെ വയസ്സിൽ വീണ്ടും എത്തുകയായിരുന്നു. എന്നാൽ തോറ്റുകൊടുക്കാൻ ജോസ്‌ന തയ്യാറല്ലായിരുന്നു. ക്യാൻസർ എന്ന രോഗം വന്നാൽ തകർന്നു പോകുന്ന ഒരുപാട് പേരുണ്ട്. എല്ലാം അവസാനിച്ചു എന്ന് ചിന്തിക്കുന്നവർ. എന്നാൽ ക്യാൻസറിനെ നേരിടാൻ നമ്മുടെ മനസ്സിനെ പാകപ്പെടുത്തുക ആണ് ആദ്യം ചെയ്യേണ്ടത് എന്ന് ജോസ്‌ന പറയുന്നു. മനസ്സ് സ്ട്രോങ്ങ് ആയാൽ ശരീരം സ്ട്രോങ്ങ് ആകും. മരുന്നുകൾ ഫലം കാണും.

ക്യാൻസർ ചികിത്സയുടെ ഭാഗമായി തലയിലെ മുടിയെല്ലാം നഷ്ടമായപ്പോൾ , പുറത്തിറങ്ങേണ്ട വീട്ടിൽ തന്നെ ഇരുന്ന് ചികിത്സ തുടരാൻ പലരും ഉപദേശിച്ചു. എന്നാൽ ജോസ്‌ന അതിന് തയ്യാറല്ലായിരുന്നു, ഇതൊരു രോഗാവസ്ഥയാണ് ഒരു പാപാവസ്ഥ അല്ല. അതുകൊണ്ടു തന്നെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ജോസ്‌ന തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഫോട്ടോഷൂട്ട് എന്ന ആശയം ജോസ്‌നയുടെ മനസ്സിൽ ഉടലെടുക്കുന്നത്. തന്നെ പോലെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് ഒരു പ്രതീക്ഷയും ആത്മവിശ്വാസവും നൽകുകയാണ് ഈ ഫോട്ടോഷൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജോസ്‌ന പറയുന്നു.

ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചവർ;
മോഡൽ : ജോസ്‌ന

ഫോട്ടോഗ്രഫർ : രാജേഷ് രാമചന്ദ്രൻ
സ്റ്റൈലിസ്റ്റ് : സോയ ജോയ്
മേക്കപ്പ് : സിന്ധു കൃഷ്ണൻ

വീഡിയോ : മിഥുൽ
ലൈറ്റ് : ഗോകുൽ

ജ്വല്ലറി : DN ജ്വല്ലറി ഹൗസ്
ഗൗൺ : സോഹം ക്രിയേഷൻസ്

സബ്ടൈറ്റിൽ : റജി തോമസ്

x