
സ്‌ഫടികത്തിൽ ലാലേട്ടന്റെ വില്ലനായി എത്തിയ തൊരപ്പൻ ബാസ്റ്റിനെ ഓർമ്മയുണ്ടോ ? താരമിപ്പോൾ ഇവിടെയുണ്ട്
മലയാളി സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തി ഭദ്രൻ സംവിദാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സ്പടികം .. മികച്ച അഭിനയം കൊണ്ട് ചാക്കോ മാഷ് എന്ന കഥാപാത്രത്തിൽ തിലകനും, കിടിലൻ ആക്ഷൻ രംഗങ്ങളുമായി ആട് തോമയായി മോഹൻലാലും നിറഞ്ഞാടിയപ്പോൾ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു .. തീയറ്റർ പൂരപ്പറമ്പാക്കിയ ചിത്രത്തിലെ ഡയലോഗുകളും മാസ്സ് സീനുകളും ഇന്നും മലയാളി പ്രേഷകരുടെ പ്രിയപ്പെട്ടതാണ് .. സ്പടികത്തിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക ശ്രെധ നേടിയിരുന്നു .. അത്തരത്തിൽ ഒറ്റ വില്ലൻ കഥാപാത്രത്തിലൂടെ ഇന്നും മലയാളി പ്രേഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രമാണ് സ്പടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രം ..

നായകനോട് കട്ടക്ക് നിക്കുന്ന ഒരു കിടിലൻ വില്ലൻ കഥാപാത്രം .. ബോട്ടിൽ നിന്നും ബനിയനൊക്കെ ഊരി മസിലും പെരുപ്പിച്ച് ആടുതോമയോട് തീപ്പെട്ടി ചോദിക്കുന്ന മാസ്സ് സീനൊക്കെ ഇന്നും പ്രേക്ഷകർക്ക് രോമാഞ്ചം കൊള്ളിക്കുന്നതാണ് .. ആടുതോമയെ തളക്കാൻ ജയിലിൽ നിന്നും എത്തുന്ന ബാസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പി എൻ സണ്ണിയായിരുന്നു .. ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ പ്രേക്ഷക ശ്രെധ നേടിയ താരത്തെ പിന്നീട് അധികം സിനിമകളിൽ ആരധകർ കണ്ടില്ല .. നായകന് പറ്റിയ വില്ലൻ കഥാപാത്രമായ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച സണ്ണി ഇപ്പോൾ എവിടെയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ അന്വഷണം ..

ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് തുരപ്പൻ ബാസ്റ്റിനായി പ്രേഷകരുടെ ശ്രെധ നേടിയ സണ്ണി .. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിദാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ജോജിയിലൂടെയാണ് താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത് .. ജോജി എന്ന ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ അപ്പൻ പനചെൽ കുട്ടപ്പൻ ചേട്ടൻ എന്ന കഥാപാത്രത്തിലാണ് ഇത്തവണ സണ്ണി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് .. ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് ജോജി .. കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയും മുൻപ് പോലീസ് കോൺസ്റ്റബിളുമായിരുന്നു തൊരപ്പൻ ബാസ്റ്റിനായി എത്തിയ പി എൻ സണ്ണി ..

സെർവീസിൽ ഉണ്ടായിരുന്ന കാലത്തുതന്നെയാണ് താരം സ്പടികത്തിൽ വേഷമിടുന്നതും .. കളരിയിലും ബോഡി ബിൽഡിങ്ങിലുമൊക്കെ ഏറെ ശ്രെധ കൊടുത്ത സണ്ണി മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട് .. അൻവർ , ഇയ്യോബിന്റെ പുസ്തകം , ഡബിൾ ബാരൽ , അശ്വാരൂഢൻ തുടങ്ങിയ 25 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് , എങ്കിലും സ്പടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെപോലെ പ്രേക്ഷക ശ്രെധ നേടിയ മറ്റൊരു കഥാപാത്രമില്ല എന്നതാണ് സത്യം … എന്തായാലും തൊരപ്പൻ ബാസ്റ്റിനായി തിളങ്ങിയ പി എൻ സണ്ണിയുടെ പുത്തൻ ചിത്രവും തിരിച്ചുവരവും ഒക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എല്ലാം ആഘോഷമാക്കിയിട്ടുണ്ട്
