മുത്തശ്ശി ഫ്രീക്കത്തിയായപ്പോൾ കണ്ണ് തള്ളി യൂത്തന്മാർ പിള്ളേര് , നടി രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രജനി ചാണ്ടി.ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരുടെ ശ്രെധ പിടിച്ചു പറ്റാനും സാധിച്ചിരുന്നു.സിനിമയ്ക്ക് പുറമെ ബിഗ് ബോസ്സിൽ കൂടെ തിളങ്ങിയതോടെ താരത്തെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.60 വയസിനു ശേഷം സിനിമയിൽ എത്തി ആരധകരെ അമ്പരപ്പിച്ച രജനിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഈ പ്രായത്തിലും തന്റെ മനസ് ചെറുപ്പം ആണെന്ന് തെളിയിക്കുന്ന ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

60 നു ശേഷം സിനിമാലോകത്ത് അരങ്ങുവാഴുന്ന നടന്മാരെ പോലെ നടിമാർ അത്ര ശോഭിക്കാറില്ല , അതിനു കാരണം 60 നു ശേഷമുള്ള നടന്മാരെ പോലെ ആരധകർ നടിമാരെ അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് രജനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന കമന്റ് കൾ .ആതിരയാണ് രജനിയുടെ പുത്തൻ മേക് ഓവറിനു പിന്നിൽ ,

പരസ്യ ചിത്രീകരണത്തിനിടയുള്ള പരിചയമാണ് ഇരുവരും തമ്മിൽ.ആദ്യം സ്വിം സൂട്ട് ധരിച്ചുള്ള ഫോട്ടോഷൂട്ട് ആണ് പ്ലാൻ ചെയ്തതെങ്കിലും , അതൊക്കെ അത്തരം സന്ദർഭങ്ങളിൽ മാത്രമേ താൻ ധരിക്കാറുള്ളു എന്നും അതൊക്കെ ധരിച്ച് എല്ലാവരെയും കാണിക്കുന്നതിൽ താല്പര്യം ഇല്ല എന്നായിരുന്നു രജനിയുടെ മറുപടി .

തുടർന്നാണ് പുതിയ കിടിലൻ വെറൈറ്റി വേഷത്തിൽ രജനി എത്തിയത്.പ്രായം ഒളിച്ചുവെക്കാനല്ല എന്നും അറുപത് വയസ് കഴിഞ്ഞവർക്കും ജീവിതം ആസ്വദിക്കണം എന്നുമാണ് രജനി പറഞ്ഞത്.തുടക്കം തന്നെ ഫോട്ടോഗ്രാഫർ ആതിര നൽകിയ വസ്ത്രങ്ങൾ ധരിച്ചാൽ ആളുകൾ മോശം പറയാനും കുറ്റപ്പെടുത്താനും സാദ്ധ്യതകൾ ഏറെയുണ്ട് എന്ന് തോന്നിയിരുന്നു.എന്നാൽ കൊടുത്ത വാക്ക് പാലിക്കുന്ന ആളാണ് ഞാൻ അതുകൊണ്ട് തന്നെ കൊടുത്ത വാക്ക് താൻ പാലിച്ചുവെന്നും രജനി കൂട്ടിച്ചേർത്തു.

 

ഫോട്ടോഷോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയത് മുതൽ നിരവധി ആളുകൾ ചിത്രത്തെ പിന്തുണച്ചും മോശം അഭിപ്രായങ്ങൾ രേഖപെടുത്തിയും രംഗത്ത് വരുന്നുണ്ട്.പക്ഷെ അത്തരം കമന്റ് കൾ പറയുന്നവരോട് പോയി പണി നോക്കാൻ പറയുമെന്നും , തന്റെ മക്കൾക്കോ ഭർത്താവിനോ ഇല്ലാത്ത വിഷമമൊന്നും മറ്റുള്ളവർക്ക് വേണ്ട എന്നും രജനി കൂട്ടിച്ചേർത്തു.എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x