
രണ്ട് വിവാഹ ബന്ധങ്ങളും പരാജയം , കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ അമ്പിളിയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ
മലയാളി സിനിമ പ്രേഷകരുടെ ഇഷ്ട ചിത്രങ്ങൾ എടുത്താൽ അതിൽ മുൻ നിരയിൽ ഉള്ള ചിത്രങ്ങളിൽ ഒന്നാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ.1998 ൽ ജയറാം നായകനായി രാജസേനൻ സംവിദാനം ചെയ്ത ചിത്രം ഇന്നും സിനിമ പ്രേമികളുടെ ഇഷ്ട ചിത്രമാണ്.ചിത്രത്തിൽ ജനങ്ങളുടെ പ്രേശ്നങ്ങളിൽ ഇടപെടുകയും അതിനൊക്കെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന നാട്ടുപ്രമാണിയുടെ വേഷത്തിൽ എത്തിയ അപ്പുക്കുട്ടനെ ചിത്രം കണ്ടവർ അത്ര പെട്ടന്ന് മറക്കില്ല , അതുപോലെ തന്നെ അപ്പുക്കുട്ടന്റെ പെണ്ണ് അമ്പിളിയെയും.ചിത്രത്തിൽ അത്രത്തോളം സ്വാധീനമുള്ള കഥാപാത്രമായിരുന്നു അമ്പിളിയുടേത്.ഡോക്ടർ അമ്പിളിയായി വേഷമിട്ടത് കന്നഡ നടി ശ്രുതി ആയിരുന്നു.ചിത്രത്തിലെ ശ്രുതിയുടെ അഭിനയം സ്രെധേയമായിരുന്നു , അതുകൊണ്ട് തന്നെ നിരവധി അവസരങ്ങൾ ശ്രുതിയെ തേടി എത്തുകയും ചെയ്തു.എന്നാൽ അപ്പൂട്ടന്റെ അമ്പിളിയായി വേഷമിട്ട കഥാപാത്രം പോലെ അത്രയും പ്രേക്ഷകർ ഇരു കൈ കൊണ്ടും സ്വീകരിച്ച മറ്റൊരു കഥാപാത്രം താരത്തിന് മലയാളത്തിൽ ലഭിച്ചില്ല എന്നതാണ് സത്യം.ഇന്നും പ്രേഷകരുടെ മനസ്സിൽ തങ്ങി അമ്പിളിയായി വേഷമിട്ട ശ്രുതി ഇപ്പോൾ എവിടെയാണ് എന്നന്വഷിക്കുകയാണ് ആരധകർ.

1989 ൽ പുറത്തിറങ്ങിയ സ്വന്തം എന്ന് കരുതി എന്ന മലയാളം ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ശ്രുതി.പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി 100 ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു.തൊണ്ണൂറുകളിൽ കന്നടയിൽ മുൻ നിര നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമായിരുന്നു ശ്രുതി.കന്നടയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വീണ്ടും മലയാള സിനിമാലോകത്തേക്ക് താരം തിരിച്ചെത്തുന്നത്.ജയറാം ചിത്രം കൊട്ടാരം വീട്ടിലെ അപ്പൂട്ടനും മമ്മൂട്ടിയുടെ ഒരാൾ മാത്രം ചിത്രവും ശ്രുതിക്ക് വിജയം സമ്മാനിച്ചതോടെ മലയാളി പ്രേക്ഷകർ താരത്തെ ഏറ്റെടുത്തു.നിരവധി മലയാളം ചിത്രങ്ങളിൽ വേഷമിട്ട ശ്രുതി കന്നഡ നടിയാണെന്നു ആരധകരിൽ പലർക്കും അറിയില്ല.നിരവധി ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ശ്രുതി 200 ൽ അധികം ചിത്രങ്ങളിലും നിരവധി പരമ്ബരകളിലും തരാം വേഷമിട്ടു.

സിനിമ ജീവിതം വിജയമായിരുന്നു എങ്കിലും താരത്തിന്റെ യാതാർത്ഥ ജീവിതം അത്ര സുഖകരമായിരുന്നില്ല , രണ്ട് വിവാഹങ്ങളും പരാജയമായിരുന്നു .സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം , 1998 ൽ ആയിരുന്നു സംവിധയകാൻ മഹേന്ദ്രനെ താരം വിവാഹം ചെയ്തത്.എന്നാൽ 2008 ൽ ഇരുവരും വേർപിരിഞ്ഞു , മഹേന്ദ്രൻ വരുത്തിവെച്ച കട ബാധ്യതയായിരുന്നു ഇരുവരും തമ്മിൽ പിരിയാൻ കാരണമെന്നും വിവാഹ ശേഷം എട്ടുവർഷവും ദാമ്പത്യ ജീവിതത്തിൽ പ്രതിസന്ധികൾ ആയിരുന്നുവെന്നും ശ്രുതി വെളിപ്പെടുത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.പിന്നീട് 2013 ൽ ചക്രവർത്തി ചന്ദ്രചൂഡിനെ താരം വിവാഹം ചെയ്തു , ആ ബന്ധവും അധികം നീണ്ടുപോയില്ല , 2014 ൽ ഇരുവരും വിവാഹ മോചനം നേടി.

ആദ്യ ബന്ധത്തിൽ ശ്രുതിക്ക് ഒരു മകൾ ഉണ്ട്.തുടർച്ചയായ സിനിമയുടെ പരാജയമാണ് ശ്രുതിയെ അഭിനയത്തിൽ ഇടവേള എടുക്കൻ കാരണം.പിന്നീട് കന്നഡ ബിഗ് ബോസ്സിൽ താരത്തിന്റെ മിന്നുന്ന പ്രകടനത്തിന് ശേഷം നിരവധി ഓഫാറുകൾ താരത്തെ തേടി എത്തിയിരുന്നു.എന്നാൽ ചില ചെറിയ വേഷങ്ങൾ ചെയ്ത ശേഷം താരം രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.ഇപ്പോൾ രാഷ്ട്രീയ മേഖലയിൽ സജീവ സാന്നിധ്യമാണ് താരമിപ്പോൾ.വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ഇഷ്ടനടിയായി മാറാൻ ശ്രുതിക്ക് കഴിഞ്ഞിരുന്നു.ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ജയറാം ചിത്രത്തിലെ അപ്പൂട്ടന്റെ പെണ്ണ് അമ്പിളിയെ യാണ്.ശ്രുതി എന്ന പേരിനേക്കാളും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് അമ്പിളി എന്ന കഥാപാത്രമാണ് , അത്രത്തോളം പ്രേക്ഷക ഹൃദയം നേടിയെടുക്കാൻ ആ കഥാപാത്രത്തിന് സാധിച്ചു എന്നതാണ് സത്യം.അഭിനയ ലോകത്തുനിന്നും വിട്ട് നിൽക്കുന്ന ശ്രുതി ഇപ്പോൾ രാഷ്ട്രീയത്തിലാണ് തിളങ്ങുന്നത്