
പരസ്യമായി മു ലക്കണ്ണ് പ്രദർശിപ്പിച്ചു പ്രിത്വിരാജിനെതിരെ സുപ്രീം കോടതി അഭിഭാഷികയുടെ പോസ്റ്റ് വൈറൽ

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന യുവ താരം ആണ് പൃഥ്വിരാജ് സുകുമാരൻ. മികച്ച ചിത്രങ്ങളും മികച്ച അഭിനയ മികവും കൊണ്ട് മലയാളി സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ ആണ് പ്രിത്വി. സോഷ്യൽ മീഡിയയിൽ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും പ്രിത്വിക്കാണ്. കഴിഞ്ഞ ദിവസം പ്രിത്വി തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്.

മാൽദീവ്‌സിൽ കുടുംബവുമൊത്തു അവധി ആഘോഷിക്കാൻ പോയതാണ് പൃഥ്വിരാജ്. അവിടെ വെച്ച് ഭാര്യ സുപ്രിയ എടുത്ത ഒരു ചിത്രമാണ് പ്രിത്വി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചത്. ഷർട്ട് ഇടാതെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അതീവ സ്റ്റൈലിഷ് ആയാണ് പ്രിത്വി കാണപ്പെട്ടത്. ചിത്രം പങ്കു വെച്ചു നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. വളരെ മികച്ച അഭിപ്രായമാണ് ആ ചിത്രത്തിന് ആരാധകരിൽ നിന്നും സിനിമാ ലോകത്തു നിന്നും ലഭിച്ചത്.

എന്നാൽ ആ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. രെശ്മിത രാമചന്ദ്രൻ എന്ന അഭിഭാഷക ഫേസ്ബുക്കിൽ പങ്കു വെച്ച പോസ്റ്റാണ് ചർച്ചക്ക് കാരണം. തമാശ രൂപേണ വളരെ ഗൗരവമുള്ള ഒരു ചോദ്യമാണ് രെശ്മിത ഉന്നയിച്ചിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുന്നേ രഹ്ന ഭാത്തിമ എന്ന ഒരു യുവതി തന്റെ കുട്ടികളെ കൊണ്ട് തന്റെ ശരീരത്തിൽ പെയിന്റ് അടിപ്പിക്കുകയും അത് യൂടൂബിൽ പങ്കു വെക്കുകയും ചെയ്തതിനു പോ ലീ* നിയമ നടപടി എടുത്തിരുന്നു. കോടതിയിൽ നിന്നും ജാമ്യം പോലും നിഷേധിക്കുന്ന ഒരു സ്ഥിതിയും ഉണ്ടായിരുന്നു.

നീതിയും ന്യായവും നിഷ്പക്ഷമായി നടപ്പിലാക്കുന്ന നമ്മുടെ നാട്ടിലെ കോടതിയും പോ ലീസും എന്തു കൊണ്ടാണ് പ്രിത്വി രാജിനെതിരെ നിയമ നടപടി എടുക്കാത്തതു എന്നാണ് രെശ്മിതയുടെ ചോദ്യം. പൃഥ്വിരാജ് എന്ന സുന്ദരൻ ആയ നടൻ ഷിർട്ട് ഇടാതെ തന്റെ മു* ക്ണ്ണുകൾ കാണിച്ചു കൊണ്ട് ഉള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. കാ മോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് നിയമ നടപടി എടുക്കണം എന്നാണ് രെശ്മിത പറയുന്നത്.

പൊതു ഇടത്തിൽ പെയിന്റ് കൊണ്ട് മറച്ച തന്റെ ശരീരം പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ വലിയ കുറ്റമാണ് പൈന്റിന്റെ മറ പോലും ഇല്ലാതെ ശരീരം പ്രദർശിപ്പിച്ച പൃഥ്വിരാജ് ചെയ്തത്. അതു കൊണ്ട് രഹ്നാക്കെതിരെ നിയമ നടപടി എടുത്ത പോലീസ് പ്രിത്വിരാജിനെതിരെയും നിയമ നടപടി എടുക്കണം എന്നും , സ്വാധീനവും സമ്പത്തും ഉള്ള പ്രിത്വി നാട് വിടാൻ സാധ്യത ഉള്ളതിനാൽ കോടതി ജാമ്യം അനുവദിക്കരുത് എന്നും രേഷ്മിത പറയുന്നു. രഹ്‌നക്കെതിരെ നിയമ നടപടി എടുത്ത ഉത്സാഹത്തോടെ പ്രിത്വിരാജിനെതിരെയും നിയമ നടപടി എടുത്തു കോടതിയും പോ ലീസും തങ്ങളുടെ നിക്ഷ്പക്ഷതയും നീതി ബോധവും തെളിയിയ്ക്കണമെന്നും രെശ്മിത ആവശ്യപ്പെട്ടു.

തമാശ രൂപേണ ആണ് രെശ്മിത ഈ പോസ്റ്റ് പങ്കുവെച്ചതെങ്കിലും ഇതിൽ ഗൗരവമായി ചിന്തിക്കാൻ ചിലതുണ്ട് എന്നാണ് പലരും പറയുന്നത്. ഒരേ കാര്യം തന്നെ പെണ്ണ് ചെയ്തപ്പോൾ അത് കുറ്റവും അതേ കാര്യം ഒരു ആണ് ചെയ്തപ്പോൾ സാധാരണ സംഭവവും ആകുന്ന അവസ്ഥ. ഇത് വിവേചനം ആണെന്നും പലരും അഭിപ്രായപ്പെട്ടു.