
എന്നോട് ധരിച്ചിരുന്ന വസ്ത്രത്തിന്റെ ടോപ് ഊരാൻ പറഞ്ഞു , പിന്നെ സംഭവിച്ചത്, നടിയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു
സിനിമ മേഖലയിലും തൊഴിൽ മേഖലകളിലും സ്ത്രീകൾ പല പ്രേശ്നങ്ങൾ നേരിടാറുണ്ട് എന്ന് പലരും പല രീതിക്കുള്ള വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു.പല നടിമാരും തങ്ങൾക്ക് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ച് തുറന്നു പറയുന്ന നിരവധി ക്യാമ്പയിനിൽ പങ്കു ചേരുകയും ചെയ്തിരുന്നു.അത്തരത്തിൽ ഓരോ നടിമാരുടെയും വെളിപ്പെടുത്തലുകൾ കേട്ടപ്പോൾ ആരധകർ ശരിക്കും അമ്പരന്നു പോയി.പല നടിമാരും കാസ്റ്റിംഗ് കൗച് സിനിമയിൽ ഇല്ല എന്നും തങ്ങൾക്ക് ഇത്തരത്തിൽ ഒരവസ്ഥ വന്നിട്ടില്ല എന്ന് പറഞ്ഞു രംഗത്ത് വരുമ്പോൾ മറ്റു ചിലരാവട്ടെ ഉണ്ട് എന്ന് വെളിപ്പെടുത്തലുകൾ കൊണ്ട് തെളിയിക്കുകയാണ്.വഴങ്ങി കൊടുക്കാത്തതിന് പേരിൽ അവസരം വരെ വളരെ അധികം നഷ്ടമായിട്ടുണ്ടെന്നും പല നടിമാരും വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ അത്തരത്തിൽ ഒരു വെളിപ്പെടുത്തലാണ് പ്രിയ നടി മൽഹാർ റാത്തോഡും നടത്തിയിരിക്കുന്നത്.

സിനിമയുടെ തുടക്ക കാലത്തു മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രിയ നടി മൽഹാർ വെളിപ്പെടുത്തിയത്.സിനിമയിൽ തുടക്കക്കാരി എന്ന നിലയിൽ നിൽക്കുമ്പോഴാണ് 65 വയസുള്ള ഒരു നിർമ്മാതാവ് തന്നോട് മോശമായി പെരുമാറിയത് എന്ന് താരം വെളിപ്പെടുത്തിയത്.താൻ ധരിച്ചിരിക്കുന്ന ടോപ് ഊരാൻ ആയിരുന്നു ആ 65 വയസോളം പ്രായമുള്ള ആ നിർമ്മാതാവ് തന്നോട് പറഞ്ഞത് എന്നായിരുന്നു മൽഹാർ വെളിപ്പെടുത്തിയത്.അയാളുടെ മകളുടെ മകളാവാൻ പ്രായം മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് , ഇത് കേട്ടപ്പോൾ ഞാൻ വല്ലാതെ ഭയന്നു പോയെന്നും പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു എന്നും മൽഹാർ വെളിപ്പെടുത്തി.എന്നാൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വീട്ടിൽ പറയാൻ പേടിച്ചിരുന്നു ..ഇത് വീട്ടിൽ അറിഞ്ഞാൽ അത് എന്റെ അഭിനയ ജീവിതം അവിടെ അവസാനിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു ..അതുകൊണ്ട് തന്നെ താൻ ഇക്കാര്യങ്ങൾ ഒന്നും ആരോടും തുറന്നു പറഞ്ഞിരുന്നില്ല എന്നും ഇപ്പോൾ മീ ടൂ പോലത്തെ ക്യാമ്പയിൻ വന്നത് നല്ലതാണെന്നും മൽഹാർ പറയുന്നു..

സിനിമയേക്കുറിച്ചു വലിയ പാരമ്പര്യമോ പിടിപാടുകളോ ഇല്ലാത്തവർക്കാണ് ഇത്തരത്തിൽ മോശം അവസ്ഥകൾ നേരിടേണ്ടി വരുന്നത് എന്നും ബോളിവുഡിൽ ഇത് ഉണ്ടെന്നും നടി പറയുന്നു.താരങ്ങളുടെ മക്കൾക്ക് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാറില്ല എന്നും അവർ വളർന്നു വരുന്നത് തന്നെ താരങ്ങൾ ആയിട്ടാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു.എന്തായാലും മൽഹാറിന്റെ വെളിപ്പെടുത്തൽ വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ഇതിന് മുൻപും നിരവധി താരങ്ങൾ സിനിമാലോകത് നടക്കുന്ന പല മോശം അവസ്ഥകളെ ക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മൽഹാർ റാത്തോഡ് ..നിരവധി ടീവി സീരിയസുകളിലും പരസ്യങ്ങളിലും താരം സജീവമാണ്.മോഡലിംഗ് രംഗത്ത് നിന്നുമാണ് മൽഹാർ അഭിനയലോകത്തേക്ക് എത്തുന്നത്.തൊട അട്ജെസ്റ് കരോ , ഹോസ്റ്റജീസ് തുടങ്ങി നിരവധി ടീവി സീരിയസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.എന്തായാലും താരത്തിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.