നടൻ ബിനീഷ് ബാസ്റ്റിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു , ചിത്രങ്ങളും വിഡിയോകളും കാണാം

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയിലെ പ്രിയ നടനായി മാറിയ താരമാണ് ബിനീഷ് ബാസ്റ്റിൻ.ദിലീപ് നവ്യ നായർ പ്രകാശ് രാജ് കോമ്പൊയിൽ പുറത്തിറങ്ങിയ പാണ്ടിപ്പട എന്ന ചിത്രത്തിലൂടെയാണ് ബിനീഷ് അഭിനയലോകത്തേക്ക് എത്തുന്നത്.പിന്നീടങ്ങോട്ട് നിരവധി ചേരും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം സ്രെധിക്കപെടുകയായിരുന്നു.

 

ഇളയദളപതി വിജയ് നായകനായി എത്തി അറ്റ്ലി സംവിദാനം ചെയ്ത തെരി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ സ്രെധിക്കപ്പെട്ടത്.കിടിലൻ വില്ലൻ വേഷങ്ങളിൽ അഭിനയിക്കാനും തനിക്ക് കിട്ടുന്ന ഏത് വേഷവും മികവുറ്റതാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.ദളപതി ക്കൊപ്പം തെരിയിൽ അഭിനയിച്ചു ശ്രെധ നേടിയതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തി.ഇപ്പോഴിതാ യുവ മോഡലുകൾക്കൊപ്പമുള്ള ബിനീഷിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

നാടൻ വേഷത്തിൽ എത്തുന്ന ബിനീഷിന്റെയും യുവ മോഡലുകളായ ക്രിസ്റ്റിയുടെയും ജിൽനയുടെയും ഫോട്ടോഷൂട്ട് ചിത്രീകരണത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ആശയാവിഷ്കാരം നിർവഹിച്ചിരിക്കുന്നത് ഷിബിൻ അഷറഫ് ആണ് , ഇകാച്ചോ മോഡലിംഗ് കമ്പനിക്ക് വേണ്ടി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ അജ്മൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

 

 

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രെധ നേടിയിട്ടുണ്ട്.നിരവധി ആളുകളാണ് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.അണ്ണൻ തമ്പി , പാസഞ്ചർ , തെരി , പോക്കിരി രാജ , ഡാം 999 , താപ്പാന , സൗണ്ട് തോമ , ഡബിൾ ബാരൽ കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ , തുടങ്ങി എൺപത്തിൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.കൂടുതലും തിളങ്ങിയത് വില്ലൻ വേഷങ്ങളിൽ ആയിരുന്നു.

 

” ഒരു മഹാ സംഭവം എന്ന ചിത്രത്തിൽ ബിനീഷ് നായകനായി അരങ്ങേറ്റം കുറിക്കുകയാണ്..എന്തായാലും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

 

x