
കണ്ണിൽ ഇരുട്ടായിരുന്നെങ്കിലും അവരുടെ മനസ്സുകളിൽ പ്രണയം പൊട്ടിമുളച്ചു ; സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് , എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോഷൂട്ട് നിർബന്ധമാണ്. ഒരുകാലത്തു സിനിമാ മേഖലയിൽ മാത്രം ഒതുങ്ങിയിരുന്ന ഫോട്ടോഷൂട്ട് ഇന്ന് സാധനക്കാർക്കിടയിൽ വരെ എത്തിയിരിക്കുന്നു. ഫോട്ടോ എടുത്താൽ മാത്രം പോരാ അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുക കൂടി വേണം. ഫോട്ടോഷൂട്ട് വൈറൽ ആകാൻ ഏതറ്റം വരെ പോകാനും പുതിയ തലമുറ ഒരുക്കമാണ്. ചിലർ വൈറലാകാൻ അശ്ലീലതയും വിവാദവിഷയങ്ങളും തിരഞ്ഞെടുക്കുമ്പോൾ മറ്റുചിലർ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് വന്ന് ശ്രദ്ധിക്കപ്പെടുന്നു.

അങ്ങനെ വ്യത്യസ്തമായ ഒരു ആശയം കൊണ്ട് വന്ന് സോഷ്യൽ ലോകത്തു വൈറലായി മാറുകയാണ് ഒരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്. ഈ മാസം എട്ടാം തീയതി വിവാഹിതരാകുന്ന മനുവും ജിൻസിയുമാണ് തങ്ങളുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വെത്യസ്ഥമാക്കി സോഷ്യൽ ലോകത്തു താരങ്ങളായി മാറിയിരിക്കുന്നത്. തങ്ങളുടെ സേവ് ഡി ഡേറ്റ് ഫോട്ടോ ഷൂട്ട് കുറച്ചു വെത്യസ്തമാകണം എന്ന് തീരുമാനിച്ച മനുവും ജിൻസിയും അതിനായി തിരഞ്ഞെടുത്ത കൺസെപ്റ്റ് അന്ധതയാണ്.

ഫോട്ടോ ഷൂട്ടുകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യത്യസ്ഥമായ ഒരെണ്ണം ആദ്യമായിട്ടാകും. അതുകൊണ്ടു തന്നെയാണ് ഇതിനു ഇത്രയും മികച്ച പ്രതികരണം ഉണ്ടാകുന്നതും. ഇതിനോടകം പതിനായിരത്തോളം പേരാണ് ഒരു ഗ്രൂപ്പിൽ മാത്രം ഈ ഫോട്ടോക്ക് ലൈക്ക് ചെയ്തത്. ഒരുപാട് പേർ ഇത് ഷെയറും ചെയ്യുന്നുണ്ട്. ഫോട്ടോ ഷൂട്ടുകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യത്യസ്ഥമായ ഒരെണ്ണം ആദ്യമായിട്ടാകും. അതുകൊണ്ടു തന്നെയാണ് ഇതിനു ഇത്രയും മികച്ച പ്രതികരണം ഉണ്ടാകുന്നതും. ഇതിനോടകം പതിനായിരത്തോളം പേരാണ് ഒരു ഗ്രൂപ്പിൽ മാത്രം ഈ ഫോട്ടോക്ക് ലൈക്ക് ചെയ്തത്.

ഈ ഫോട്ടോഷൂട്ടിൽ എടുത്തു പറയേണ്ടത് മനുവിന്റെയും ജിൻസിയുടെയും പ്രകടനം തന്നെയാണ്. ഫോട്ടോ കാണുന്ന ആർക്കും ഇവർ യഥാർത്ഥത്തിൽ അന്ധരാണോ എന്ന് തോന്നി പോകും. റോഡിലൂടെ നടക്കുന്നതും ഇരുവരും കണ്ടു മുട്ടുന്നതും ഇഷ്ടത്തിലാകുന്നതും ഐസ് ക്രീം കഴിക്കുന്നതും ഏറ്റവും ഒടുവിൽ കൈവീശി കാണിച്ചു യാത്രാകുന്നതും ആണ് ചിത്രങ്ങൾ. ഒരു സിനിമ കണ്ട അനുഭവം ആണ് ഇവരുടെ ഈ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ തോന്നി പോകുന്നത്. നമ്മളറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകും.

ഈ മാസം എട്ടാം തീയതി ആണ് മനുവും ജിൻസിയും വിവാഹിതരാകുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ആശയം മനസിലുദിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായവുമായി എത്തുന്നത്. വൈറലാകാൻ എന്തും കാണിക്കാൻ നടക്കുന്നവർ ഇതൊക്കെ കണ്ടു പഠിക്കണം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആത്രേയ വെഡിങ് സ്റ്റോറീസ് എന്ന പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.



