2 മക്കളുള്ള സ്ത്രീയുമായി ഒളിച്ചോടി .. നടൻ ജിനു കോട്ടയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ തെളിവുകൾ പുറത്തുവിട്ട് ഭാര്യയും നടിയുമായ തനൂജ

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലൂടെ പ്രേഷകരുടെ പ്രിയ കലാകാരനായി മാറിയ താരമാണ് ജിനു കോട്ടയം .. മികച്ച ഹാസ്യരംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ജിനു കോട്ടയത്തിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യായും കലാകാരിയുമായ തനൂജ .. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരമായ തനൂജയാണ് ഭർത്താവ് ജിനു കോട്ടയത്തിനെതിരെ ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി രംഗത്ത് വന്നിരിക്കുന്നത് .. തന്നെയും മക്കളെയും ഉപേഷിച്ച് മറ്റൊരു സ്ത്രീയുമായി ഒളിച്ചോടി എന്നാണ് സോഷ്യൽ മീഡിയയിൽ തനൂജ കുറിച്ച കുറിപ്പിൽ പറയുന്നത് .. ഭർത്താവ് ജിനുവിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഭാര്യാ സോഷ്യൽ മീഡിയയിൽ കുറിച്ചത് .. ജിനു കോട്ടയം എന്ന ചതിയന്റെ ഭാര്യയാണ് താൻ എന്ന് തുടങ്ങുന്ന കുറിപ്പിൽ തന്നെയും തന്റെ മക്കളെയും ഉപേഷിച്ച് 2 മക്കളുടെ ‘അമ്മ കൂടിയായ മറ്റൊരു സ്ത്രീക്കൊപ്പം ജിനു ഒളിച്ചോടി എന്നാണ് കുറിപ്പിൽ പറയുന്നത് ..

 

മറ്റൊരു സ്ത്രീക്കൊപ്പം ജിനു ഒളിച്ചോടിയതോടെ തന്റെയും മക്കളുടെയും അവസ്ഥ മോശം ആണെന്നും വാടക വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് വാടക കൊടുക്കാൻ പോലുമുള്ള വരുമാനം ഇല്ല എന്നും ഏത് നിമിഷവും വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ട അവസ്ഥ ആണെന്നും തനൂജ പറയുന്നു .. എന്നാൽ തനുജയുടെ ആരോപണങ്ങൾക്ക് എതിരെ അതി ശക്തമായി ശക്തമായി പ്രതികരിച്ചുകൊണ്ട് ജിനുവും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു .. എല്ലാ ആരോപണങ്ങളും വ്യാജമാണ് എന്നാണ് ജിനു പ്രതികരിച്ചത് .. എന്നാൽ ഭർത്താവ് ജിനുവിനെതിരെ വീണ്ടും അതി ശക്തമായ തെളിവുകളോടെ തനൂജ വീണ്ടും രംഗത്ത് എത്തി … ഇത്തവണ ഭർത്താവും പുതിയ ബന്ധത്തിലെ സ്ത്രീയുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് തനൂജ ആഞ്ഞടിച്ചത് .. ഭർത്താവും 10 ഉം 12 ഉം വയസുള്ള 2 മക്കളുള്ള സ്ത്രീ ജിനുവിന്റെ വാശിയിൽ ഇറങ്ങി വരണം എന്നുണ്ടെങ്കിൽ അതിന്റെ പേര് സൗഹൃദം എന്നാണോ എന്നാണ് തനൂജ ചോദിക്കുന്നത് ..

 

കുഞ്ഞിന് 7 വയസായപ്പോഴാണോ ഭാര്യയുടെ കുറവുകൾ മനസിലാക്കാൻ ശ്രെമിക്കുന്നത് ? അതുപോലെ ഭർത്താവിനെ ഉപേക്ഷിച്ചു ഇറങ്ങിവന്ന അവൾ നാളെ ജിനുവിനെയും ചതിക്കില്ല എന്ന ഉറപ്പുണ്ടോ ? നിന്നെ ജീവന് തുല്യം സ്നേഹിച്ച ഞാൻ ഇന്ന് തെരുവിൽ , ഭർത്താവിനെ ഉപേക്ഷിച്ചു വന്ന അവളെയും അവളുടെ മകളെയും നോക്കി വേറൊരു നാട്ടിൽ .. നിങ്ങളുടെ പ്രേമം മൂലം തകർത്തത് എന്റെയും , മക്കളുടെയും അവളുടെയും അവളുടെ ഭാര്താവിന്റെയും അവരുടെ മക്കളുടെയും ജീവിതം ആണെന്നും തനൂജ കുറിപ്പിൽ സൂചിപ്പിക്കുന്നു .. എല്ലാം തകർത്തിട്ട് സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു നീ മിടുക്കാനാവാൻ ശ്രെമിക്കുന്നോ എന്നാണ് തനൂജ ചോദിക്കുന്നത് .. നീ ലൈവിൽ വരുന്നത് വരെ എല്ലാം മറന്ന് നിന്നോടൊപ്പം പുതിയൊരു ജീവിതം ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു .. പക്ഷെ ഇനിയത് ഉണ്ടാവില്ല ,.. നിന്റെ കാമുകിക്കും നിനക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു , ഒപ്പം നമ്മളുടെ മക്കളുടെ വേദന നിന്റെ നാശത്തിന്റെ വഴിയാവാതിരിക്കട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത് .. എന്തായാലും തനുജയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

 

x