നടി ഗീതു മോഹൻദാസിന്റെ പിറന്നാൾ ആഘോഷമാക്കി മലയാളികളുടെ പ്രിയ നടി മഞ്ജുവാരിയർ

മലയാള സിനിമയിൽ ബാല താരമായി വന്ന് ഇന്ന് അറിയപ്പെടുന്ന സംവിധായകയും നടിയുമായി തിളങ്ങിയ താരമാണ് നടി ഗീതു മോഹനദാസ്. തൻറെ അഞ്ചാം വയസിൽ ആണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്, 1986ൽ ഇറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന മലയാള ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം കുറിച്ചത്, തൻറെ ബാല്യ കാലത്ത് അഞ്ചു ചിത്രങ്ങളിൽ മാത്രമാണ് ബാലതാരമായി നടി ഗീതു മോഹൻദാസ് അഭിനയിച്ചത് താരം ആ സമയത്ത് തന്നെ ഒരു തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു, മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്‌തു സൂപ്പർ ഹിറ്റ് ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മയുടെ തമിഴ് ചിത്രമായ എൻ ബൊമ്മകുട്ടി അമ്മയിൽ ആണ് താരം അഭിനയിച്ചത്, അതിന് ശേഷം തൻറെ സിനിമ അഭിനയത്തിൽ നിന്ന് താരം ചെറിയ ഇടവേള എടുക്കുകയായിരുന്നു

നടി ഗീതു മോഹൻദാസ് പിന്നീട് മലയാള സിനിമയിൽ എത്തുന്നത് 2000ത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടിയാണ് തിരിച്ച് വരവ് നടത്തിയത്, മോഹൻലാലിനെ കൂടാതെ ഈ ചിത്രത്തിൽ സംയുക്ത വർമയും ഗീതു മോഹൻദാസും ആയിരുന്നു മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, സംയുക്ത വർമയുമായിട്ടുള്ള ആ സൗഹൃദം ഇന്നും താരം കാത്ത് സൂക്ഷിക്കുനുണ്ട് എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം ,2009ൽ നടി ഗീതു മോഹനദാസ് വിവാഹിത ആവുകയായിരുന്നു

ഇന്ത്യൻ സിനിമയിലെ പ്രശസ്ത ചായാഗ്രാഹകനും, മലയാള സിനിമ സംവിധായകനുമായ രാജീവ് രവിയാണ് നടി ഗീതു മോഹൻദാസിന്റെ കഴുത്തിൽ താലി ചാർത്തിയത്, നീണ്ട എട്ടു വർഷത്തെ പ്രണയത്തിൽ ഒടുവിൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത് , ഇരുവർക്കും ആരാധന എന്ന മകൾ കൂടിയുണ്ട് , വിവാഹ ശേഷം താരം മലയാള സിനിമയിലെ അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയും പിന്നീട്, സംവിധായിക ആവുകയും ആണ് താരം ചെയ്‌തത്‌, ഇപ്പോൾ അറിയപ്പെടുന്ന സംവിധായകമാരിലേക്ക് താരം വളർന്നിരിക്കുകയാണ്, ഗീതു മോഹൻദാസ് അവസമായി സംവിധാനം ചെയ്‌ത ചിത്രം നിവിൻ പോളിയെ നായകനാക്കിയ മൂത്തൊൻ ആണ്

ഗീതു മോഹൻദാസ് ജനിച്ചത് 1981 ജൂൺ എട്ടാം തിയതി ആണ്,ഇന്ന് താരത്തിന്റെ നാൽപ്പതാം പിറന്നാൾ ആണ്, ഗീതു മോഹൻദാസിന് പിറന്നാൾ ആശസകളുമായി താരത്തിന്റെ ഉറ്റ സുഹൃത്തുക്കൾ എത്തിയിരിക്കുകയാണ്, പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് നടി മഞ്ജു വാരിയർ കുറിച്ചത് ഇങ്ങനെ “ഹാപ്പി ബർത്ത്ഡേ ഡാർലിംഗ്!!! ഞാൻ നിങ്ങളുടെ ഗാഥാ ജാം ❤️ ” , നടി പൂർണിമ ഇന്ദ്രജിത്തിന്റെ ആശംസ ഇങ്ങനെയായിരുന്നു “ഹാപ്പി ബർത്ത്ഡേ ഗീതു മോഹൻദാസ്🥂 നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യ മാകാൻ … അനുഗ്രഹിക്കട്ടെ ✨” നടി ഭാവനയും താരത്തിന് ജന്മദിന ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട് “അതിശയകരമായ ഈ സ്ത്രീക്ക് ജന്മദിനാശംസകൾ, ഐ ലവ് യു ഗീ” ഇതായിരുന്നു താരത്തിന് ആശംസ അറിയിച്ചത് നടി സംയുക്ത വർമയും ജന്മദിന ആശംസകൾ നേർന്നിട്ടുണ്ടായിരുന്നു

x