
അപകടത്തിൽ വിടപറഞ്ഞ ഭാര്യാ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് എത്തി, ആ കഴ്ച കണ്ട് സ്തബ്തരായി ബന്ധുക്കൾ
അപകടത്തിൽ വിടപറഞ്ഞ ഭാര്യാ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് എത്തി , ചടങ്ങിനെത്തിയവർ ആ കാഴ്ച കണ്ട് സ്തബ്തരയി.യാതാർത്ഥ സംഭവം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ബന്ധുക്കൾ.നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോകുമ്പോൾ ആകും അവർ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവർ ആണെന്ന് തിരിച്ചറിയുക.കൂടെയുണ്ടായിരുന്നവർ നമ്മെ വിട്ട് പോകുമ്പോൾ അവർക്ക് പകരമാകാൻ മറ്റൊരാൾക്ക് സാധിക്കില്ല എന്ന് തിരിച്ചറിയുന്ന നിമിഷമാകും അത്.അത്തരത്തിൽ തന്റെ പ്രിയപ്പെട്ട ഭാര്യാ തന്നെ വിട്ട് വിടപറഞ്ഞപ്പോൾ അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഭർത്താവായ ശ്രീനിവാസ മൂർത്തിക്കും.എന്ത് കാര്യത്തിനും നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന ഭാര്യാ പിന്നീട് തന്റെയൊപ്പം ഇല്ല എന്ന് വിശ്വസിക്കാൻ ശ്രീനിവാസ മൂർത്തിക്കും മക്കൾക്കും അത്ര എളുപ്പമായിരുന്നില്ല.

ഹൃദയത്തിന്റെ പാതിയായ ഭാര്യാ മാധവിയെ ഒരാപകടത്തിലാണ് ശ്രീനിവാസ മൂർത്തിക്ക് നഷ്ടപെട്ടത്.എല്ലാ വിശേഷ ദിവസങ്ങളിലും എല്ലാ ആഘോഷവേളയിലും ഒപ്പമുണ്ടായിരുന്ന ഭാര്യാ തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ഇല്ല എന്ന വിഷമം അദ്ദേഹത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.എന്നാൽ ഭാര്യയുടെ അഭാവം ഉണ്ടാവാതിരിക്കാൻ സ്നേഹനിധിയായ ഭർത്താവ് ശ്രീനിവാസ മൂർത്തി ഭാര്യയെ തിരികെ എത്തിച്ചു.ഭാര്യയുടെ അതെ രൂപത്തിൽ ഒരു പ്രതിമ അദ്ദേഹം ഉണ്ടാക്കുകയും ചടങ്ങിന് സ്വീകരണമുറിയിൽ വെക്കുകയും ചെയ്തു.
ചടങ്ങിന്റെ സ്വീകരണമൊക്കെ ഏറ്റ് വാങ്ങി സ്വീകരണമുറിയിൽ എത്തിയ ബന്ധുക്കളും പരിചയക്കാരും ഒരു നിമിഷം ഒന്ന് സ്തംഭിച്ച് നിന്ന് പോയി , വിടപറഞ്ഞ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ ചിരിച്ചുകൊണ്ട് പിങ്ക് നിറത്തിലുള്ള സാരിയും ആഭരണങ്ങളും ഒക്കെ ധരിച്ച് സന്തോഷവതിയായി സോഫയിൽ ഇരിക്കുന്നു.ഇത് കണ്ട് ആദ്യം ഒന്ന് പകച്ചുപോയ ബന്ധുക്കൾ ചിരിച്ചിരിക്കുന്ന മാധവി അനങ്ങുന്നില്ല എന്നറിഞ്ഞതോടെയാണ് ശ്രീനിവാസ മൂർത്തിയുടെ സ്നേഹത്തിന്റെ ആഴം ബന്ധുക്കൾ മനസിലാക്കിയത്.ഒറ്റ നോട്ടത്തിൽ മാധവിയുടേത് പ്രതിമ ആണെന്ന് പറയുകയേ ഇല്ല , അത്രക്ക് മനോഹരമായിട്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

പുതിയ വീട് എന്ന സ്വപ്നം ബാക്കി വെച്ചായിരുന്നു ഭാര്യാ മാധവി വിട പറഞ്ഞത്.അതുകൊണ്ട് തന്നെ അവൾ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ഉണ്ടാവണമെന്ന് താനും മക്കളും ആഗ്രഹിച്ചിരുന്നു അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഭാര്യയുടെ ഒരു പ്രതിമ ഉണ്ടാക്കിയത് എന്നായിരുന്നു ശ്രീനിവാസ മൂർത്തി പറഞ്ഞത്.എന്നും അവൾ ഞങ്ങളുടെ കൂടെ ഈ വീട്ടിൽ ഉണ്ടാകണം അതുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ശ്രീനിവാസ മൂർത്തി പറഞ്ഞു.

ഭാര്യയെ ഓർക്കാൻ ഇതിലും മികച്ചത് ഒന്നില്ല എന്നായിരുന്നു അതിഥികളുടെ അഭിപ്രായം.മാധവിയുടെ പ്രതിമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രക്കിടയിലാണ് മേധാവി അപകടത്തിൽ ശ്രീനിവാസ മൂർത്തിയെയും മക്കളെയും തനിച്ചാക്കി വിടപറഞ്ഞത്.