കാമുകനുമൊത്ത് ന്യൂ ഇയർ ആഘോഷിക്കുന്ന അനാർക്കലി നായികയുടെ വീഡിയോ വൈറൽ

പ്രണയവും വിരഹവും പ്രണയ സാഫല്യവും എല്ലാം പറഞ്ഞ ചിത്രമാണ് അനാർക്കലി. സച്ചി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. പൃഥ്വിരാജ് നായകനായ എത്തിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ വളരെയധികം ഹിറ്റായി മാറിയിരുന്നു. ഈ ഒറ്റ ചിത്രത്തിലൂടെ പല മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയാൽ ഗോർ. ചിത്രത്തിൻറെ വിജയത്തിനു ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരത്തെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

ഇപ്പോൾ ഗോവൻ കടല്തീരത്ത് അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബി ക്കി നി അണിഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതുവത്സരാഘോഷങ്ങൾക്കിടയിൽ ഉള്ള ചിത്രങ്ങൾ ആണ് ഇതൊക്കെ. പുതുവർഷ ആഘോഷങ്ങൾക്കിടയിൽ ആണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്ന് താരം തന്നെയാണ് ചിത്രത്തിന് താഴെയുള്ള ക്യാപ്ഷനിലൂടെ അറിയിച്ചിരിക്കുന്നത്‌.

വിദേശിയായ തൻറെ കാമുകനൊപ്പം ആണ് പ്രിയാൽ അവധി ആഘോഷിച്ചത്. മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രിയാൽ ജനിച്ചത്. 2013 ഇൽ ഒരു പഞ്ചാബി ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്ന് വരുന്നത്. 2014ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക ആയത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടി ആയി മാറി. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.

ലക്ഷദ്വീപിൽ വച്ചാണ് ചിത്രം പൂർത്തീകരിച്ചത്. ചിത്രത്തിൻറെ വിജയത്തിന് ശേഷം മൂന്നു വർഷം നടി സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. അതിന് ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ കൂടി മാത്രമാണ് പ്രിയാൽ അഭിനയിച്ചത്. പിന്നീട് സിനിമയിൽ നിന്നും മാറി നിന്ന പ്രിയാൽ ചില വെബ് സീരീസുകളിലും ടെലിവിഷൻ പരിപാടികളിലും മാത്രമാണ് പങ്കെടുത്തത്. മലയാളത്തില്‍ ഒറ്റ ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും അനാര്‍ക്കലിയിലെ നാദിറയെ മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

ഇതാദ്യമായല്ല താരം ചിത്രങ്ങളിലൂടെ സോഷ്യൽ ലോകത്തു വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയാൽ സ്ഥിരമായി ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. അതിൽ പലതും ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇതിന് മുൻപ് മേക്ക് അപ്പ് ഇടാതെ തന്റെ മുഖത്തെ പാടുകളോടെ ഫോട്ടോ ഷൂട്ട് നടത്തി താരം വൈറൽ ആയിരുന്നു. അന്ന് താരം കാണിച്ച ധൈര്യത്തിന് ഒരുപാട് കയ്യടിയും പ്രിയാലിന്‌ കിട്ടിയിരുന്നു.

ഇപ്പോൾ പ്രിയാലിന്റെ ഒരു ചിത്രവും ഒരു വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുന്നത്. ബിക്കിനി അണിഞ്ഞ് കടല്‍ക്കരയിൽ ഇരിക്കുന്ന ഒരു ഫോട്ടോയും കടൽ കരയിലൂടെ നടക്കുന്ന ഒരു വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ബിഗ്ഗിനിങ് ദ ഇയര്‍ ഓണ്‍ എ പോസിറ്റീവ് നോട്ട് എന്നാണ് വീഡിയോക്കു നടി കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ.

x