ആദ്യ വിവാഹം പരാജയം , രണ്ടാം വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി രചന നാരായണൻകുട്ടി

മറിമായം എന്ന ഹാസ്യ പരിപാടിയിലൂടെ പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് രചന നാരായണൻ കുട്ടി.മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങാൻ താരത്തിന് സാധിച്ചു.2001 ൽ തീർത്ഥാടനം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയെങ്കിലും 2013 ൽ പുറത്തിറങ്ങിയ ലക്കി സ്റ്റാർ എന്ന ജയറാം ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് താരം എത്തിയത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന സീരിയലിലെ വത്സല മേഡം എന്ന കഥാപാത്രം പ്രേക്ഷകർക്ക് അത്രക്ക് പ്രിയപ്പെട്ടതായിരുന്നു.മിനി സ്‌ക്രീനിൽ കത്തി നിൽക്കുമ്പോഴായിരുന്നു താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുന്നതും താരം സിനിമാലോകത്തേക്ക് എത്തുന്നതും.പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

 

അഭിനയലോകത്ത് താരം തിളങ്ങി നിൽക്കുകയാണെങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല.2011 ൽ ആയിരുന്നു രചനയുടെ വിവാഹം കഴിഞ്ഞത് , ആലപ്പുഴ സ്വദേശിയായ അരുൺ ആയിരുന്നു വരൻ .എന്നാൽ ആ ദാമ്പത്യം അധിക നാൾ നീണ്ടുനിന്നില്ല വെറും പത്തൊൻമ്പത് ദിവസങ്ങൾ മാത്രമാണ് താരത്തിന്റെ കുടുംബജീവിതത്തിന് ആയുസുണ്ടായിരുന്നത്.വിവാഹശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേശ്നങ്ങളും തുടങ്ങി.സാദാരണ പ്രണയ വിവാഹത്തിലാണ് ഇത്തരം പ്രേശ്നങ്ങൾ തുടങ്ങുന്നത് എങ്കിലും രചനയുടെ കാര്യത്തിൽ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.ശാരീരികവും മാനസികമായും ദ്രോഹിക്കുന്നു എന്ന കാരണത്താലാണ് രചന കോടതിയെ സമീപിച്ചത്.2011 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു.

 

വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയ താരം രണ്ടാം വിവാഹത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ “ഇപ്പോഴില്ല “എന്ന മറുപടിയായിരുന്നു നൽകിയത്.ഇനിയൊരു വിവാഹം ജീവിതത്തിൽ ഇല്ലേ എന്നുള്ള ചോദ്യത്തിന് “വിവാഹം ജീവിതത്തിൽ ഇനി കഴിക്കില്ല എന്നല്ല എന്നും” ഇപ്പോഴില്ല എന്ന് മാത്രമാണ് എന്നാണ് രചന മറുപടിയായി ഒരഭിമുഖത്തിൽ വ്യക്തമാക്കിയത്.സിനിമാജീവിതത്തെക്കുറിച്ചും വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും താരത്തിന്റെ വാക്കുകൾ ഇങ്ങനെ “സിനിമയിലെ വേഷങ്ങൾ നോക്കിയല്ല, മറിച്ച് താൻ തിരക്കഥ നോക്കിയാണ് ചിത്രങ്ങളിൽ അഭിനയിക്കുന്നത് എന്നും ഗ്ലാമർ വേഷങ്ങൾ ചെയ്യനും തനിക്ക് പ്രേശ്നമില്ല എന്നും താരം കൂട്ടിച്ചേര്ത്തു.നിരവധി ചിത്രങ്ങളിലും ഹാസ്യ പാരമ്പരകളിലും താരം വേഷമിട്ടിട്ടുണ്ട് , വെത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഭംഗിയാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

 

സ്കൂൾ കലോത്സവങ്ങൾ മുതൽ തന്റെ കഴിവുകൾ ഓരോന്നായി തെളിയിക്കാൻ രചനക്ക് കഴിഞ്ഞിട്ടുണ്ട്.നിരവധി ചിത്രങ്ങളിലെ മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമെ അവതാരകയായും , ഡാൻസുകാരിയായും ഒക്കെ താരം തിളങ്ങിയിട്ടുണ്ട്.ലക്കി ജോക്കർസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് നായികാ വേഷത്തിൽ എത്തിയത് എങ്കിലും മറിമായം എന്ന ഹാസ്യ പരമ്പരയാണ് താരത്തിന് ഏറെ ആരധകരെ നേടി കൊടുത്തത്.മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരത്തിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.കൈ നിറയെ ചിത്രങ്ങളുമായി താരമിപ്പോൾ തിരക്കിലാണ്

x