ഇതാണ് എൻ്റെ കുട്ടിമാണി ; ആദ്യമായി കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് റിമി ടോമി

മലയാളികൾക്ക് സുപരിചിതയാണ് റിമി ടോമി. ഗായികയായും നായികയായും അവതാരകയായും ഒക്കെ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട് താരം. രസകരമായ സംസാരം കൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും മലയാളി പ്രേക്ഷകരും ഇഷ്ട്ടം പിടിച്ചു പറ്റാൻ റിമിക്ക് ആയിട്ടുണ്ട്. അതു കൊണ്ടു തന്നെ റിമിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെ താല്പര്യം ഉള്ള ഒരു കാര്യമാണ്. സോഷ്യൽ ലോകത്തു സജീവ സാന്നിധ്യമായ റിമി ടോമി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കു വെക്കാറുമുണ്ട്.

തന്റെ കരിയർ പോലെ തന്നെ കുടുംബത്തിനും പ്രാധാന്യം നൽകുന്ന താരമാണ് റിമി ടോമി. എത്ര തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ താരം ശ്രമിക്കും. കുടുംബ വിശേഷങ്ങൾ ഒക്കെ തന്നെ താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ അനുജൻ റിങ്കുവിന്റെയും അനിയത്തി റീനുവിന്റേയും മക്കൾ റിമിക്കു പ്രിയങ്കരാണ്. അവർക്കൊപ്പം ഉള്ള ചിത്രങ്ങൾ റിമി എപ്പോഴും പങ്കു വെക്കാറുണ്ട്. തന്റെ കുട്ടി പട്ടാളങ്ങൾ എന്നാണ് റിമി ടോമി അവരെ സ്നേഹത്തോടെ വിളിക്കുന്നത്.

ഇപ്പോൾ റിമി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങടെ കുട്ടിമാണി എന്ന് പറഞ്ഞു കൊണ്ട് ഒരു കൈകുഞ്ഞിനെയും പിടിച്ചു നിൽക്കുന്ന ചിത്രമാണ് റിമി പങ്കു വെച്ചത് . കുട്ടിമാണിയെ കുറിച്ച് റിമി പലപ്പോഴും ആരാധകരോട് പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് കുട്ടിമാണിയുടെ ചിത്രം താരം ഷെയർ ചെയ്യുന്നത്. റിമിയുടെ അനുജത്തി റീനുവിന്റെ കുഞ്ഞാണ് കുട്ടിമാണി. പേര് മറ്റൊന്ന് ആണെങ്കിലും കുഞ്ഞിനെ സ്നേഹത്തോടെ റിമി വിളിക്കുന്ന പേരാണ് കുട്ടിമാണി എന്നത്.

കുട്ടിമാണിയുടെ ചിത്രം റിമി ആദ്യമായാണ് ആരാധകരുമായി പങ്കു വെക്കുന്നത്. കുട്ടിമാണിയെ കുറിച്ച് റിമി വാതോരാതെ സംസാരിക്കുണ്ട്. അതു കൊണ്ടു തന്നെ ആരാധകർ കുട്ടിമാണിയെ കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു. അപ്പോഴാണ് റിമി കുട്ടി മാണിയുടെ ചിത്രങ്ങൾ പങ്കു വെക്കുന്നത്. ഈ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാടു പേരാണ് ഫോട്ടോക്ക് ലൈക്കും കമന്റും ചെയ്യുന്നത്. റിമി ടോമിയുടെ കുട്ടിപ്പട്ടാളത്തിന് ഒരുപാട് ആരാധകർ ആണ് ഉള്ളത് . ഇപ്പോൾ കുട്ടി മാണിക്കും ആരാധകരായിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ് റിമി ടോമി. അടുത്തിടെ റിമി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ലക്ഷകണക്കിന് പേരാണ് ചാനൽ തുടങ്ങി ദിവസങ്ങൾക്കകം ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തന്റെ യാത്രകളും പാചക പരീക്ഷണങ്ങളും പാട്ടുകളും കുടുംബ വിശേഷങ്ങളും ഒക്കെ റിമി ടോമി തന്റെ യൂ ട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. റിമിയുടെ ചാനലിൽ പിന്തുണയുമായി എത്തിയാണ് കുട്ടാപ്പി സ്റ്റാർ ആകുന്നത്. കുട്ടാപ്പിക്ക് ഇപ്പോൾ ഒരുപാട് ആരാധകരുമുണ്ട്

 

x