എന്ത് രസാല്ലേ ഈ ഫോട്ടോ? ഈ കുരുക്കൾക്ക് കാരണം ഇത്രയും ഭംഗിയുള്ള ശരീരമാണോ ?

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന യുവ താരം ആണ് പൃഥ്വിരാജ് സുകുമാരൻ. സോഷ്യൽ മീഡിയയിലും പുറത്തും മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും പ്രിത്വിക്കാണ്. കഴിഞ്ഞ ദിവസം പ്രിത്വി തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. ഷർട്ട് ഇടാതെ ഉള്ള പ്രിത്വിരാജിന്റെ ചിത്രത്തിനെതിരെ നിയമ നടപടി ഉണ്ടാകണം എന്ന് പറഞ്ഞു ചിലർ എത്തിയിരുന്നു.

ഭാര്യ സുപ്രിയയുമായി മാൽദീവ്‌സിൽ വെക്കേഷൻ ആഘോഷിക്കാൻ പോയതാണ് പൃഥ്വിരാജ്. അവിടെ വെച്ച് ഭാര്യ സുപ്രിയ എടുത്ത ഒരു സ്റ്റൈലിഷ് ചിത്രം പ്രിത്വിരാജ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരുന്നു. ഷർട്ട് ഇടാതെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അതീവ സ്റ്റൈലിഷ് ആയാണ് പ്രിത്വി ആ ചിത്രത്തിൽ കാണപ്പെട്ടത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആ ചിത്രത്തിന് എതിരെ ആണ് ഇപ്പോൾ ചിലർ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

 

ചിത്രം സ്ത്രീകളിൽ വികാറം ഉണ്ടാക്കുമെന്നും ഇങ്ങനെ ഉള്ള ചിത്രം പങ്കു വെച്ച പ്രിത്വിക്കെതിരെ നിയമ നടപടി ഉണ്ടാകണം എന്നും ആണ് അവർ ആവശ്യപ്പെടുന്നത്. ഇതിനെതിരെ പൃഥ്വി രാജ് ഫാൻസും മറ്റു സിനിമാ പ്രേമികളും രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ എങ്ങും ഇക്കൂട്ടരുടെ ട്രോളുകൾ കൊണ്ട് നിറഞ്ഞു. അവരുടെ പേജുകളിൽ പോയി മലയാളികൾ പൊങ്കാല ഇടാൻ തുടങ്ങി. ഈ വിഷയത്തിൽ പ്രിത്വിരാജിന് പിന്തുണയുമായി സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ എത്തിയിരുന്നു.

ഇപ്പോൾ പ്രിത്വിരാജിനെതിരെ ആരോപണം ഉന്നയിച്ച ഒരു കൂട്ടം ആക്റ്റിവിസ്റ്റുകൾക്ക് ചുട്ട മറുപടി നൽകി എത്തിയിരിക്കുകയാണ് നടിയും മോഡലുമായ അഞ്ജലി അമീർ. താൻ പ്രിത്വിരാജിനെ അനുകൂലിക്കുന്നു എന്നും തനിക്കു ഓർമ്മ വെച്ച കാലം മുതലേ തന്റെ നാട്ടിലെ പുരുഷന്മാരെ ഒക്കെ ഷർട്ട് ഇടാതെ നടക്കുന്നത് കണ്ടിട്ടുണ്ടെന്നും , എന്നാൽ അവരെ അങ്ങനെ കണ്ടപ്പോൾ തന്റെ നാട്ടിലെ ഒരു പെണ്ണിനും പുരുഷന്മാർ മേൽ വസ്ത്രം ഇടാത്തത് ഒരു തെറ്റായി തോന്നിയിട്ടില്ല എന്നും അഞ്ജലി അമീർപറയുന്നു.

പ്രിത്വി രാജ് ഷർട്ട് ഇടാതെ ഫോട്ടോ ഇട്ടതിൽ തനിക്ക് തെറ്റൊന്നും തോന്നുന്നില്ല , ഇനി രാജു ചേട്ടൻ ഇത്രയും വലിയ ഒരു സെലിബ്രിറ്റി ആയതു കൊണ്ടും നല്ല ഭംഗിയുള്ള ശരീരം ആയതു കൊണ്ടും ആണോ ഈ കുരുക്കൾക്കു കാരണം എന്ന് അറിയില്ലെന്നും അഞ്ജലി പറഞ്ഞു. പ്രിത്വിരാജിന്റെ ഫോട്ടോ കാണാൻ എന്ത് രസാല്ലേ എന്നും അഞ്ജലി ചോദിക്കുന്നു. വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് ആഘോരാത്രം പ്രസംഗിക്കുന്നവർ എന്തിനാണ് ഇത്ര തിളക്കുന്നത് എന്നും അഞ്ജലി ചോദിച്ചു. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരൻ എന്ന് പറഞ്ഞു കൊണ്ടാണ് അഞ്ജലി പോസ്റ്റ് ഇട്ടിരിക്കുന്നത്.

x