
മഞ്ഞ സാൽവാറിൽ മിന്നിത്തിളങ്ങി മീനാക്ഷി : ക്യൂട്ട് എക്സ്പ്രെഷൻ വൈറലായി

സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി ആഘോഷങ്ങളുടെ ഒരു മേളം തന്നെയാണ്. സംവിദായകനും നടനും ഒക്കെയായ നാദിർഷായുടെ മകളുടെ കല്യാണത്തിന്റെ ആഘോഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും. വിവാഹത്തിന് മുന്നേ ഉള്ള ചടങ്ങുകൾ ഒക്കെ വളരെ ഗംഭീരമായി ആയി നടത്തുന്നത്. അതിന്റെ വിഡിയോയും ഫോട്ടോയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നാദിർ ഷായുടെ മകളുടെ വിവാഹത്തിന്റെ സംഗീത വിരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

മലയാളികളുടെ ജനപ്രിയ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെയും കൂട്ടുകാരുടെയും തകർപ്പൻ ഡാൻസ് തന്നെ ആയിരുന്നു വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാള സിനിമയിലെ പ്രമുഖർ എല്ലാം തന്നെ പങ്കെടുത്ത ചടങ്ങു കാണാൻ സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇത് ആദ്യമായി ആണ് ഒരു പരിപാടിയിൽ മീനാക്ഷി നൃത്ത ചുവടുകൾ വെക്കുന്നത്. താര കുടുംബം ആണെങ്കിൽ കൂടി മകൾ മീനാക്ഷിയെ സിനിമയിൽ നിന്നും അകറ്റി നിർത്താൻ ദിലീപ് ശ്രദ്ധിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ മീനാക്ഷിയെ കാണാൻ കിട്ടുന്ന അവസരങ്ങൾ പ്രേക്ഷകർ നഷ്ട്ടപെടുത്തില്ല.

ആദ്യം മിമിക്രിയിലൂടെ എത്തുകയും പിന്നീട് സിനിമയിലേക്ക് ചുവടുമാറി നടനായും സംവിധായകൻ ആയും ഗായകൻ ആയും ഒക്കെ തിളങ്ങിയ നാദിർഷായുടെ മകളുടെ കല്യാണം ഫെബ്രുവരി 11നാണ് നിശ്ചയിച്ചിരിക്കുന്നത്. നാദിർഷായുടെ മകൾ ആയിഷയെ വിവാഹം കഴിക്കുന്നത് ബിലാലാണ്. ദിലീപും നാദിർഷായുടെ കുടുംബവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മകൾ ആയിഷയും അടുത്ത സുഹൃത്തുക്കൾ ആണ്. അതുകൊണ്ടു തന്നെ ഒരാഴ്ച മുന്നേ തുടങ്ങിയ വിവാഹാഘോഷത്തിൽ എല്ലാ ദിവസവും മീനാക്ഷിയും ദിലീപും കാവ്യയും ഒക്കെ പങ്കെടുത്തിരുന്നു.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പലരും ഉണ്ടെങ്കിലും ചടങ്ങിലെ ശ്രദ്ധേയ താരം മീനാക്ഷി തന്നെ ആയിരുന്നു എന്നതിൽ സംശയമില്ല. എല്ലാ ദിവസവും വെത്യസ്തമായ വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങി എത്തുന്ന മീനാക്ഷി അതീവ സുന്ദരി ആയാണ് കാണപ്പെട്ടത്. അതിൽ ഏറ്റവും മികച്ചു നിന്നതു മഞ്ഞ കളറിലെ സാൽവാറിൽ ഉള്ള ചിത്രങ്ങൾ ആണ് . സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

മിമിക്രി അവതരിപ്പിക്കുന്ന സമയം തൊട്ട് ഉള്ള സൗഹൃദമാണ് ദിലീപും നാദിർ ഷായും തമ്മിൽ. ആ ബന്ധം ഇപ്പോഴും ഇരുവരും നില നിർത്തുന്നുണ്ട്. ദിലീപ് മിമിക്രി വിട്ടു സിനിമയിൽ കേറി വലിയ താരമായെങ്കിലും പഴയ കൂട്ടുകാരനെ ദിലീപ് മറന്നില്ല. നാദിർഷായെയും സിനിമയിലേക്ക് കൈ പിടിച്ചു കയറ്റിയത് ദിലീപ് ആയിരുന്നു.

അതുകൊണ്ടു തന്നെ ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. സ്വന്തം കുടുംബത്തിലെ വിവാഹം പോലെയാണ് ദിലീപും കുടുംബവും നാദിർഷായുടെ മകളുടെ വിവാഹത്തിൽ കാണാനാകുന്നത്. വിവാഹത്തിന് മുന്നേ ഉള്ള എല്ലാ ചടങ്ങുകളിലും മീനാക്ഷിയെയും കൂട്ടി ദിലീപും കാവ്യയും എത്തിയിരുന്നു. അതിന്റെയൊക്കെ ഫോട്ടോകളും വിഡിയോകളും ആയിരുന്നു ഒരാഴ്ച ആയി സോഷ്യൽ ലോകം ആഘോഷിച്ചത്.