വിവാഹ വേദിയിൽ തകർപ്പൻ ഡാൻസുമായി താരപുത്രി മീനാക്ഷി , ഡാൻസ് വീഡിയോ തരംഗമാകുന്നു

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നാദിർഷ , അഭിനേതാവായും , സംവിദായകനായും , ഗായകനായും താരമിപ്പോൾ മലയാള സിനിമാലോകത്ത് തിളങ്ങുകയാണ്.മിമിക്രി രംഗത്ത് നിന്നും സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ നാദിര്ഷയും ദിലീപും ഉറ്റ സുഹൃത്തുക്കൾ ആണ് , ഇരുവരും ഒരു കുടുംബം പോലെയാണ് സ്നേഹവും സഹകരണവും എല്ലാം.നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും ഒക്കെ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കളാണ്.ഇപ്പോഴിതാ നാദിർഷായുടെ മൂത്ത മകളുടെ വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ദിലീപും കാവ്യയും മീനാക്ഷിയും നമിതയും ഒക്കെ ആഘോഷം കൊഴുപ്പിക്കാൻ മുന്പന്തിയിലുണ്ട്.ഇപ്പോഴിതാ താരപുത്രി ദിലീപിന്റെ മകൾ മീനാക്ഷിയുടെ വിവാഹ ആഘോഷത്തിനിടയുള്ള സംഗീത വിരുന്നിലെ തകർപ്പൻ ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.ഇതുവരെ ഒരു ചടങ്ങിനും താരപുത്രി നൃത്തം ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ മീനാക്ഷിയുടെ ഡാൻസിന് കാഴ്ചക്കാർ ഏറെയാണ്.

 

സിനിമയിലേക്ക് ചുവട് വെച്ചിട്ടില്ല എങ്കിലും താരപുത്രി മീനാക്ഷിക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരധകരുണ്ട് , ഇടയ്ക്കിടെ സോഷ്യൽ മീഡിയകളിൽ ഡബ്മാഷ് ഒക്കെ ചെയ്ത് താരം ശ്രെധ നേടാറുണ്ട് , എങ്കിലും അഭിനയലോകത്തേക്ക് താരം ഇതുവരെ കാലെടുത്തുവെച്ചിട്ടില്ല . മീനാക്ഷിയുടെ കിടിലൻ ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രെധ നേടുന്നത് .തന്റെ സുഹൃത്ത് ആയിഷയുടെ വിവാഹത്തിന് പങ്കെടുത്ത വേറിട്ട വസ്ത്രങ്ങൾ അണിഞ്ഞ് മീനാക്ഷി ചടങ്ങുകളിൽ നിറ സാന്നിധ്യമായിരുന്നു ..’അമ്മ മഞ്ജുവിനെ പോലെ തന്നെയാണ് മീനാക്ഷി എന്നാണ് ഏവരും പറയുന്നത് ..അതുകൊണ്ട് തന്നെ താരപുത്രിയുടെ അരങ്ങേറ്റത്തിനായി നിരവധി ആരാധകർ കാത്തിരിക്കുന്നുണ്ട്.

 

ഇവരോടൊപ്പം നടി നമിതയും ചടങ്ങിൽ പങ്കെടുത്തിരുന്നു.മീനാക്ഷിയും നമിതയും ഒരേ മോഡൽ ഒരേ കളർ ഡ്രസ്സ് ധരിച്ചാണ് ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.ചെറിയ ചെറിയ ഡബ്മാഷ് വീഡിയോകളിൽ ഒക്കെ എത്തിയിരുന്ന മീനാക്ഷിയുടെ ഡാൻസ് പ്രേക്ഷകർ കാണുന്നതും ഇത് ആദ്യമായിട്ടായിരിക്കും .അതുകൊണ്ട് തന്നെ താരപുത്രിയുടെ ഡാൻസ് സോഷ്യൽ ലോകവും ആരധകരും ഒരേ പോലെ ഏറ്റെടുത്തിട്ടുണ്ട്.മാതാപിതാക്കളുടെ പാത പിന്തുടരുകയാണ് മീനാക്ഷിയും ആയിഷയുമൊക്കെ.ദിലീപും നാദിർഷായും സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ഉറ്റ സുഹൃത്തുക്കളായിരുന്നു.

കഴിഞ്ഞ വര്ഷം നവംബറിൽ ആയിരുന്നു ആയിഷയുടെ വിവാഹ നിച്ഛയം കഴിഞ്ഞത് , കാസർഗോഡ് ഉപ്പള സ്വദേശിയും മസ്‌കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ ബിലാലിന് വരൻ.വിവാഹ നിച്ഛയ ചിത്രങ്ങളും വിഡിയോകളും അന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയിരുന്നു.വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത് എങ്കിലും സംഗീത വിരുന്നിൽ സിനിമ മേഖലയിൽ നിന്നും മിമിക്രി രംഗത്ത് നിന്നും നിരവധി ആളുകൾ പങ്കെടുത്തു.എന്തായാലും താരപുത്രി മീനാക്ഷിയുടെ ഡാൻസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകരാണ് മീനാക്ഷിയുടെ ഡാൻസിന് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്.

x