ഷർട്ട് താഴ്ത്താൻ പറഞ്ഞവർക്കും നിക്കറിടാൻ പറഞ്ഞവർക്കും അൾട്രാ ബോൾഡായി മറുപടി നൽകി ആര്യ

 

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ അവതാരികയും അഭിനേത്രിയുമൊക്കെയാണ് ആര്യ ബാബു. ആര്യ ബാബു എന്ന് പറഞ്ഞാൽ ചിലപ്പോൾ എല്ലാവര്ക്കും മനസിലാകണമെന്നില്ല എന്നാൽ ബഡായി ബംഗ്ലാവിലെ ആര്യ എന്ന് പറഞ്ഞാൽ ഏവർക്കും വളരെ പെട്ടന്ന് തന്നെ മനസിലാകും. അത്രക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഒരു പരിപാടി ആയിരുന്നു ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിലെ മികച്ച പ്രകടനം കൊണ്ട് ആരധകരുടെ പ്രിയ നടിയായി മാറാൻ ആര്യയ്ക്ക് സാധിച്ചു, അതു കൊണ്ട് തന്നെ ഈയൊരൊറ്റ പരിപാടി കൊണ്ട് തന്നെ നിരവധി ആരധകരെ സ്വന്തമാക്കാൻ ആര്യയ്ക്ക് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ളാമർ ഫോട്ടോ ഷൂട്ടിലൂടെ ആരാധകർക്ക് പ്രിയങ്കരി ആണ്. ആരാധകർ ഇടുന്ന കമന്റുകൾക്കു മറുപടി നൽകുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ആര്യ. അതു കൊണ്ടു തന്നെ താരത്തിന്റെ മറുപടി കിട്ടാൻ ആരാധകരുടെ ബഹളം തന്നെയാകും കമന്റ് ബോക്സിൽ. കഴിഞ്ഞ ദിവസം ആര്യ ഒരു ചിത്രം പങ്കു വെക്കുകയും അതിൽ ചിലർ മോശം കമന്റ് ഇടുകയും ചെയ്തിരുന്നു. ആര്യ അവർക്കൊക്കെ ചുട്ട മറുപടിയും നൽകിയിരുന്നു.

ഒരു ജീൻസ് ഷർട്ട് മാത്രം ധരിച്ചു അതീവ ഗ്ളാമറസ് ആയി ഉള്ള ഒരു ഫോട്ടോ ആണ് ആര്യ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അത് കണ്ടിട്ടാണ് സദാചാര ആങ്ങളമാർക്ക്‌ കുരു പൊട്ടിയത്. ഒരു നിക്കർ ഇട്ടൂടെ , നിക്കർ ഇടാൻ മറന്നു പോയോ , ജാക്കറ്റ് കുറച്ചുകൂടി താഴ്ത്തൂ എന്നൊക്കെ തരത്തിലായിരുന്നു കമന്റുകൾ. ആര്യ അവർക്കൊക്കെ ചുട്ട മറുപടി നൽകുകയും അതൊക്കെ വാർത്ത ആവുകയും ചെയ്തിരുന്നു. ഈ സദാചാര ആങ്ങളമാർക്കുള്ള മറുപടിയുമായാണ് ആര്യ വീണ്ടും എത്തിയിരിക്കുന്നത്.

നടിമാർക്ക് നേരെ സദാചാര ആങ്ങളമാരുടെ ആക്രമണം ഇപ്പോൾ കൂടുതൽ ആണ്. മുഖമില്ലാത്ത ഫേക്ക് ഐഡികളിൽ നിന്നുമാണ് കൂടുതലും ഇത്തരം കമന്റുകൾ ഉണ്ടാകുന്നതു. ആര്യയ്ക്ക് നേരെയും ഇങ്ങനെ ഉള്ളവർ തന്നെയാണ് മോശം കമന്റുമായി എത്തിയത്. എന്നാൽ അവർക്ക് ചുട്ട മറുപടിയെന്നോണം ആണ് ആര്യ പങ്കു വെച്ച പുതിയ ചിത്രങ്ങൾ. ഷർട്ട് കുറച്ചുകൂടി ഇറക്കി ഒരു സിഗരറ്റും കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ആര്യ പങ്കു വെച്ചിരിക്കുന്നത്.

സദാചാര ആങ്ങളമാർ ഉദ്ദേശിച്ചു മാത്രമാണ് ഈ ചിത്രങ്ങൾ എന്നത് വ്യക്തമാണ്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത്. ആണുങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പെണ്ണുങ്ങൾ ചെയ്യുമ്പോൾ മാത്രം കുറ്റം ആകുന്നതു എങ്ങനെ എന്ന് ചോദിക്കാതെ ചോദിക്കുകയാണ് ആര്യ ഈ ചിത്രങ്ങളിലൂടെ. ഇതാദ്യമായി അല്ല താരം ഇത്തരം ചിത്രങ്ങൾ പങ്കു വെക്കുന്നത്. ഇതിനു മുൻപും താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.

x