വിമർശകർക്ക് തകർപ്പൻ മറുപടി നൽകി വൈറൽ താരങ്ങൾ; പുതിയ ഡാൻസ് വീഡിയോ കൊടൂര വൈറൽ

വെറും 30 സെക്കൻഡ് മാത്രമുള്ള ഇൻസ്റ്റാഗ്രാം റീൽസ് ഡാൻസ് വീഡിയോയിലൂടെ ലോകം മൊത്തം വൈറൽ ആയി മാറിയ മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാക്കും ജാനകിയും വീണ്ടും എത്തുന്നു. ഇരുമതങ്ങളിൽ പെട്ട ഇരുവരും ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ സൃഷ്ട്ടിക്കുമ്പോഴാണ് നവീനും ജാനകിയും തകർപ്പൻ ചുവടുകളുമായി വീണ്ടും എത്തിയിരിക്കുന്നത്. പ്രമുഖ റേഡിയോ ചാനൽ ആയ ക്ലബ് എഫ്.എമ്മിന് നൽികിയ അഭിമുഖത്തിനിടെ ആണ് അവരുടെ ആവശ്യ പ്രകാരം വീണ്ടും ഇരുവരും നൃത്തം വെക്കുന്നത്.

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആയ നവീൻ റസാക്കും ജാനകിയും നൃത്തം വെക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ആണ് വൈറൽ ആകുന്നതു. ക്ലാസ് കഴിഞ്ഞു കിട്ടിയ ഒഴിവു സമയത്തു ഒരു നേരമ്പോക്കിനായി ചെയ്ത ഡാൻസ് വീഡിയോ നവീൻ ആണ് വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം ആയ ഇൻസ്റ്റാഗ്രാം റീൽസിൽ അപ്‌ലോഡ് ചെയ്യുന്നത്. യൂണിഫോമിൽ ആശുപത്രി വരാന്തയിൽ ചുവടു വെച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസ് അവർ പോലും പ്രതീക്ഷിക്കാതെ വൈറൽ ആയി മാറുകയായിരുന്നു.

‘‘റാ റാ റാസ്‌പുടിൻ.. ലവർ ഓഫ് ദ് റഷ്യൻ ക്വീൻ..’’ എന്ന ബോണി എം ബാൻഡിന്റെ ഗാനത്തിനൊപ്പം തങ്ങളുടെ യൂണിഫോമിൽ തകർപ്പൻ ചുവടുകൾ വെച്ച മെഡിക്കൽ വിദ്യാർത്ഥികൾ മലയാളി മനസുകൾ കീഴടക്കി ലോകം മൊത്തം ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വൈറൽ ആയി മാറുകയായിരുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിളും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഈ രണ്ട് വിദ്യാർത്ഥികൾ തന്നെയായിരുന്നു താരം. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയുമാണ് തകർപ്പൻ ചുവടുകളുമായി വൈറലായ ഈ താരങ്ങൾ.

ഇൻസ്റ്റാഗ്രാം റീൽസിൽ നവീൻ പങ്കു വെച്ച വെറും 30 സെക്കൻഡ് മാത്രമുള്ള വീഡിയോ ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് നവീനും ജാനകിയും ഇപ്പോൾ. സെലിബ്രിറ്റികൾ ഉൾപ്പടെ ഉള്ളവർ അഭിനന്ദനവുമായി എത്തിയതോടെ ആണ് തങ്ങളുടെ വീഡിയോക്ക് കിട്ടിയ സ്വീകാര്യത നവീനും ജാനകിയും മനസിലാക്കുന്നത്. ക്ലാസ് കഴിഞ്ഞു കിട്ടിയ സമയത്താണ് ഡാൻസിനോട് കമ്പമുള്ള ഇരുവരും ഇൻസ്റ്റാഗ്രാമിൽ ഒരു റീൽസ് വീഡിയോ ചെയ്താലോ എന്ന് ചിന്തിക്കുന്നത്. വൈ കിങ്‌സ് എന്ന കോളേജ് ഡാൻസ് ഗ്രൂപ്പിലെ അംഗങ്ങൾ ആണ് ഇരുവരും.

ട്രിവാൻഡറും സ്വദേശി ആയ ഡോക്റ്റർ ഓം കുമാറിന്റെയും ഡോക്റ്റർ മായയുടെയും ഏക മകൾ ആണ് ജാനകി. ജാനകിയുടെ അച്ഛൻ ഡോക്റ്റർ ഓം കുമാർ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജീസിലെ സയന്റിസ്റ്റ് ആണ്. വയനാട് മാനന്തവാടി സ്വദേശിയും ബിസിനസ് മാനുമായ മുഹമ്മദ് റസാഖിന്റെ രണ്ടാമത്തെ മകൻ ആണ് നവീൻ. നവീന്റെ ഉമ്മ ദിൽഷാ അച്ഛനൊപ്പം ബിസിനസ് പാർട്ണർ ആണ് , നവീന്റെ ജേഷ്ടൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയർ ആണ്.

ഇരുമതങ്ങളിൽ പെട്ട ഇരുവരുടെയും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്കു മറുപടി നൽകാനോ പ്രതികരിക്കാനോ തങ്ങൾക്കു സമയമില്ല എന്നാണ് നവീനും ജാനകിയും പറയുന്നത്. ജാനകി തന്റെ അടുത്ത സുഹൃത്താണ് എന്നും നവീൻ വ്യക്തമാക്കി. ഈ വിവാദം കൊഴുക്കുമ്പോളാണ് പുതിയ ഡാൻസ് വീഡിയോയുമായി ഇരുവരും എത്തുന്നത്. ആറാം തമ്പുരാന്‍ എന്ന മോഹൻലാൽ ചിത്രത്തിലെ പാട്ടിന്റെ റീമിക്സ് ഗാനത്തിനൊപ്പം ആണ് ഇത്തവണ ഇരുവരും ചുവടു വെച്ചത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്.

 

x