ജാനകിയേയും നവീനെയും വെല്ലുന്ന പ്രകടനം .. ആഷിഖ് ന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം , ഡാൻസ് വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായികൊണ്ടിരിക്കുന്ന രണ്ട് താരങ്ങളാണ് ജാനകിയും നവീനും .. മെഡിക്കൽ കോളേജ് വിദ്യർത്ഥികളായ ഇരുവരുടെയും ഡാൻസ് സോഷ്യൽ ലോകം ഒന്നടങ്കം ഏറ്റെടുത്തിരുന്നു .. ” റ റാ റാസ്പുട്ടിൻ ” എന്ന ബോണി എം ബാൻഡിന്റെ ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത് .. ഇരുവരുടെയും ഡാൻസ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ വളരെ പെട്ടന്നാണ് തരംഗമായി മാറിയത് .. ഇൻസ്റ്റാഗ്രാമിൽ ഇടാൻ ചെയ്ത വിഡിയോയ്ക്ക് ഇരുവരും പ്രതീഷിക്കാത്ത സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത് .. ജാനകിയുടെയും നവീന്റെയും ഗംഭീര പെർഫോമൻസിന് ശേഷം നിരവധി ആളുകൾ ഇത് അനുകരിച്ചു അതെ ഗാനത്തിന് തന്നെ ചുവട് വെച് രംഗത്ത് എത്തിയെങ്കിലും ജാനകിയേയും നവീനും വെല്ലുവിളി ഉയർത്താനും തരംഗം സൃഷ്ടിക്കാനും മറ്റാർക്കും കഴിഞ്ഞില്ല , എന്നാൽ ഇപ്പോഴിതാ ജാനകിയേയും നവീനെയും വെല്ലുന്ന പെർഫോമൻസുമായി എത്തിയ പുതിയ വീഡിയോ യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..

 

 

ഇത്തവണ വീഡിയോ എത്തിയിരിക്കുന്നത് മലബാർ മെഡിക്കൽ കോളേജ് സർജൻ ആഷിഖ് നവലിന്റേതാണ് .. അതി ഗംഭീര ചുവട് വയ്പ്പോടെ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് ആഷിഖ് കാഴ്ചവെച്ചിരിക്കുന്നത് .. ജാനകിയുടെയുംനവീന്റെയും അത്രേം പബ്ലിസിറ്റി ലഭിച്ചില്ല എങ്കിലും ഇരുവരെയും വെല്ലുന്ന പ്രകടനമാണ് ആഷിഖ് ന്റേത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ അഭിപ്രയം .. റാ റാ റാസ്പുട്ടിൻ എന്ന ഗാനത്തിന് തന്നെയാണ് ആഷിഖ് ഉം ചുവട് വെച്ചിരിക്കുന്നത് .. ഡോ . ജോബി എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയ്ക്ക് ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും നാല്പത്തിനായിരത്തോളം ആളുകൾ വീഡിയോയ്ക്ക് ലൈക്ക് അടിച്ചും ഡാൻസിന് പിന്തുണ നൽകുന്നുണ്ട് .. യൂട്യൂബിൽ ഒഴികെ മറ്റു പ്ലാറ്റുഫോമുകളിൽ വേണ്ടത്ര ശ്രെധ ലഭിക്കാത്തത് കൊണ്ടാണ് ആഷിഖ് ന്റെ ഡാൻസ് പലരും അറിയാതെ പോയത് .. ആഷിഖ് ന്റെ ഡാൻസ് കണ്ടവർ മികച്ച പിന്തുണയും അഭിപ്രായങ്ങളും രേഖപ്പെടുത്തി രംഗത്ത് വരുന്നുണ്ട് .. ഇത് ജാനകിക്കും നവീനെയും കടത്തിവെട്ടുന്ന പെർഫോമൻസ് എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റ് കൾ .. എന്തായാലും ആഷിഖ് ന്റെ വീഡിയോ ഇതിനോടകം തന്നെ യൂട്യൂബിൽ വൈറലായി മാറിയിട്ടുണ്ട് ..

 


കിടിലൻ ഡാൻസിലൂടെ ജാനകിയും നവീനും ഒന്നിച്ചെത്തി സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവർക്കും നേരെ ചില വിമര്ശനങ്ങളുംഉയർന്നിരുന്നു .. എന്നാൽ ഇനിയും അവസരം ലഭിച്ചാൽ ഞങ്ങൾ ഡാൻസ് കളിക്കും എന്നുള്ള മറുപടിയായിരുന്നു ഇരുവരും വിമര്ശകരോട് പറഞ്ഞത് .. ഇരുവർക്കും പിന്തുണയുമായി നിരവധി ആളുകളും രംഗത്ത് എത്തിയിരുന്നു .. ജാനകിയും നവീനും തുടങ്ങിവെച്ച റാസ്പുട്ടിൻ ഡാൻസ് അനുകരിച്ച് നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട് .. എന്തായാലും ജാനകിക്കും നവീനും കട്ടക്ക് നിൽക്കുന്ന ഡാൻസുമായി എത്തിയ ആഷിഖ് ന്റെ ഡാൻസിനും സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത് ..

x