
നടി ദർശന ദാസ് മകൻ അർജുന്റെ ചിത്രം ആദ്യമായി പങ്ക് വെച്ചപ്പോൾ, ക്യൂട്ട് എന്ന് പ്രേക്ഷകർ
മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ പെട്ട ഒരു താരമാണ് നടി ദർശന ദാസ്, സീരിയൽ ലോകത്തേക്ക് താരം കാലെടുത്ത് വെക്കുന്നത് 2012ൽ ആണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന പട്ടു സാരി എന്ന സീരിയലിൽ വരലക്ഷ്‌മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ചത്, എന്നാൽ ദർശനയെ മലയാളികളുടെ ഇടയിൽ പ്രശസ്തയാക്കിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത കറുത്ത മുത്ത് എന്ന സീരിയൽ ആയിരുന്നു, താരം ഇതുവരെക്കും ഒന്പതോളം സീരിയലുകളിൽ ആണ് അഭിനയിച്ചിട്ടുള്ളത്

സീരിയലിന് പുറമെ മലയാള സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന മൗനരാഗം എന്ന സീരിയലിൽ ആദ്യത്തെ ഒരു വർഷം താരം അഭിനയിച്ചിരുന്നു അതിൽ സരയു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്, പാലക്കാട് ആണ് നടി ദർശനയുടെ സ്വദേശം, ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നതും വിവാഹത്തിന് മുംബ് തന്നെ സീരിയൽ അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തു എന്ന് തനെ പറയാം , താരത്തിനെ വിവാഹം കഴിച്ചിരിക്കുന്നത് അനൂപ് കൃഷ്ണന് ആണ്, അനൂപ് സീരിയൽ മേഖലയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ്

നടി ദർശന ദാസിന്റെയും അനൂപ് കൃഷ്ണയുടെയും പ്രണയ വിവാഹം ആയിരുന്നു, ദർശന ദാസ് കേന്ദ്ര കഥാപാത്രമായി വന്ന സുമംഗലി ഭാവ എന്ന സീരിയലിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു അനൂപ് കൃഷ്‌ണ, അങ്ങനെ ഇരുവരും നല്ല സുഹൃത്തുക്കൾ ആവുകയും അതിന് ശേഷം ആ സൗഹൃദം പ്രണയത്തിലോട്ട് വഴിമാറുകയും ആയിരുന്നു, പിന്നീട് ദർശനയുടെ കഴുത്തിൽ അനൂപ് താലി ചാർത്തുകയായിരുന്നു, വിവാഹ ശേഷം താരമിപ്പോൾ താമസിക്കുന്നത് അനൂപിനോടപ്പം തൊടുപുഴയിൽ ആണ് ഈ അടുത്ത് താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത പങ്ക് വെച്ചിരുന്നു

സീരിയലിൽ നിന്ന് നടി ദർശന ദാസ് വിട്ട് നില്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജീവം ആണ്, അമ്മയാകാൻ പോകുന്ന വാർത്ത പങ്ക് വെച്ചതും സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ്, ഇപ്പോൾ ആദ്യമായി തൻറെ മകൻറെ ചിത്രം തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരിക്കുകയാണ് താരം, അച്ഛൻ അനൂപിന്റെ കൂടെ കാറിൽ ഇരിക്കുന്ന ചിത്രമാണ് നടി ദർശന പങ്ക് വെച്ചിരിക്കുന്നത്, ചുന്ദരി എന്ന് നടി പാർവതി കൃഷ്‌ണ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്, അമ്മയ്ക്കും കുഞ്ഞിനും നിരവതി പേരാണ് ഇപ്പോൾ ആശസകൾ അറിയിക്കുന്നത്
