കല്യാണം കഴിക്കാൻ മേശ്തിരി പണിക്കിറങ്ങിയ ഐ ടി ജീവനക്കാരൻ.

കല്യാണം കഴിക്കാൻ മേശ്തിരി പണിക്കിറങ്ങിയ ഐ ടി ജീവനക്കാരൻ. കേട്ടാൽ ആരും ഒന്ന് ഞെട്ടും അല്ലേ?


എന്നാൽ കല്യാണത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന് വേണ്ടിയാണു ഇങ്ങനെയൊരു മേക്കോവർ. അടുത്ത മാസം പതിനാലിന് വിവാഹിതരാകുന്ന അബി ജെസ്റ്റീന ജോഡികളാണ് ഇങ്ങനെയൊരു വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുന്നത്. ഇതിൽ രസകരമായ കാര്യം എന്തെന്നാൽ അബിയും ജെസ്റ്റീനയും മാത്രമല്ല നാട്ടുകാരും കൂലിപ്പണിക്കാരായി വേഷം കെട്ടിയിട്ടുണ്ട് എന്നതാണ്. ഒരാൾ ഒരു പ്രമുഖ ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

നവംബർ പതിനാലിനാണ് അബിയുടെയും വിവാഹം. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന തീരുമാനത്തിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ലഭിക്കുന്നത് . എന്തായാലും വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ഈ സേവ് ദി ഡേറ്റ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. സേവ് ദി ഡേറ്റ് എന്നും പറഞ്ഞു തുണിയില്ലാതെ ഫോട്ടോ എടുത്തു നാട്ടുകാരെ കാണിക്കുന്നവർ ഇത് കണ്ട് പഠിക്കട്ടെ എന്ന് ചിലർ അഭിപ്രായപ്പെട്ടു.

കുട്ടയും ചട്ടിയും മറ്റു പണി സാധനങ്ങളുമായി ജോലിക്ക് പോകുന്നതും , മണൽ അരിക്കുന്നതും, സിമ്മെന്റ്റ് കുഴക്കുന്നതും , ഭക്ഷണം കഴിക്കുന്നതും , സൊറ പറയുന്നതും ഒക്കെ ഉണ്ട് ഫോട്ടോ ഷൂട്ടിൽ. ആത്രേയ വെഡിങ് സ്റ്റോറീസ് എന്ന സ്റ്റുഡിയോ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.

ഫോട്ടോ ഷൂട്ടുകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യത്യസ്ഥമായ ഒരെണ്ണം ആദ്യമായിട്ടാകും. അതുകൊണ്ടു തന്നെയാണ് ഇതിനു ഇത്രയും മികച്ച പ്രതികരണം ഉണ്ടാകുന്നതും. ഇതിനോടകം അറുപതിനായിരം പേരാണ് ഒരു ഗ്രൂപ്പിൽ മാത്രം ഈ ഫോട്ടോക്ക് ലൈക്ക് ചെയ്തത്. ഒരുപാടു ഒരുപാട് പേർ ഇത് ഷെയറും ചെയ്യുന്നുണ്ട്.

ഒരു പഴയ നീല ഷർട്ടും ലുങ്കിയും ഉടുത്തു നിൽക്കുന്ന അബിയും വരയൻ ഷർട്ടും പുള്ളി പാവാടയും ഉടുത്തു നിൽക്കുന്ന ജെസ്റ്റീനയും നല്ല അസ്സൽ കൂലിപ്പണിക്കരെ പോലെ തന്നെയാണ് ചിത്രങ്ങളിൽ. അതിലും ഗംഭീരം ആയാണ് അബിയുടെ സുഹൃത്തുക്കളുടെ മേക്കോവർ. ഫോട്ടോ ഷൂട്ടിനായി ഒരു പഴയ വീട് തന്നെ സെറ്റ് ചെയത് അവർ.

ഫോട്ടോ കണ്ട ചില രസകരമായ കമെന്റുകൾ ഇങ്ങനെ:

“മുൻപ് ഉണ്ടായ വല്ല അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണോ ഈ മേസ്ത്രി, തേപ്പ് എന്ന ആശയം കിട്ടിയത്…എന്തായാലും സംഭവം കൊള്ളാം”

“അസഭ്യ്ം ഇല്ലാാതെയും save the date വൈറൽ ആക്കാം ..

👍

ഇനി ആകെ ബാക്കി ഉള്ളത് കട്ടപ്പാര എടുത്ത് കക്കാൻ പോകുന്ന സീനാണ് ….ബാക്കി എല്ലാം ആയി”

“ഇതാണ് സേവ് ദി ഡേറ്റ്. സൂപ്പർ.. ചിലതൊക്കെ കാണുമ്പോ ഈ സേവ് ദി ഡേറ്റ് കണ്ടുപിടിച്ചവനെ ഇടിക്കാൻ തോന്നും”

x