വൈറലായി നമിത പ്രമോദിന്റെ തകർപ്പൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

ആരാധകരെ ഞെട്ടിച്ചു മലയാളികളുടെ പ്രിയ നടി നമിത പ്രമോദിന്റെ പുതിയ തകർപ്പൻ ഫോട്ടോ ഷൂട്ട്. ഇൻസ്റാഗ്രാമിലൂടെ ആണ് നടി തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ആരാധകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ ജീസ് ജോൺ ആണ് നമിതയുടെ ഈ ചിത്രങ്ങൾ പകർത്തിയത്. സിൽക്കി കാലിക്കട്ട് എന്ന ബൗട്ടിക്കിന് ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ആഭരണങ്ങൾ നൽകിയത് കുശൽസ് ഫാഷൻ ജുവല്ലറി.

തന്റെ ചെറുപ്പത്തിലേ തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് നമിതാ പ്രമോദ് . നമിത അഭിനയ ലോകത്തേക്ക് കടന്നു വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു. വേളാങ്കണ്ണി മാതാവ് എന്ന ടെലി സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു നമിതയുടെ തുടക്കം . അതിനു ശേഷം അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു ജനപ്രീതി നേടി . രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന ശ്രദ്ധേയ കഥാപാത്രമാണൂ നമിതയുടെ കരിയറിൽ വഴിത്തിരിവായത് .

 

നമിതക്ക് ആദ്യമായി നായികാ വേഷം ലഭിക്കുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിടെയാണു. തുടർന്ന് ജന പ്രിയ നടൻ ദിലീപ്ന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിലും , കുഞ്ചാക്കോ ബോബന്റെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടും വമ്പൻ വിജയമായതോടെ നമിതയുടെ കരിയർ ഗ്രാഫ് ഉയർന്നു .പിന്നീട് ഇറങ്ങിയ മൾട്ടി സ്റ്റാർ ചിത്രങ്ങൾ ആയ വിക്രമാദിത്യനും അമർ അക്ബർ അന്തോണിയും ഒക്കെ വമ്പൻ വിജയമായതോടെ നമിത മലയാള സിനിമയിലെ ഭാഗ്യ നായിക ആയി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമായ നമിത പ്രമോദ് ഇടയ്ക്കിടെ ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. താരത്തിന്‍റെ ഫോട്ടോ ഷൂട്ട് വിശേഷങ്ങള്‍ക്കായി ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് കാത്തിരിക്കുന്നത്. ഇത്തവണയും ഒരു തകർപ്പൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് നമിത പ്രമോദ് എത്തിയിരിക്കുന്നത്. ട്രഡീഷണൽ ഡ്രസ്സിൽ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ് .

തിരുവനന്തപുരം സ്വദേശിയാണ് ഇരുപത്തി നാലുകാരി ആയ നമിതാ പ്രമോദ്. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയ നമിത പ്രമോദ് പിന്നീട് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നും ബിരുദവും കരസ്ഥമാക്കി. തിരുവനന്തപുരം സ്വദേശികളായ പ്രമോദ് ഇന്ദു ദമ്പതികളുടെ മൂത്ത മകളാണ് നമിത പ്രമോദ്. ഇളയ മകൾ അഖിതാ പ്രമോദ് ആണ് നമിതയുടെ സഹോദരി.

 

 

 

 

x