സിനിമാ നടിമാർക്ക് മാത്രമല്ല സീരിയൽ നടിമാർക്കും ഹോട്ടാകാം മൃദുലാ വിജയിയുടെ തകർപ്പൻ ഫോട്ടോഷൂട്ട്

ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് . നടിമാരൊക്കെ തുനിഞ്ഞു ഇറങ്ങിയിരിക്കുകയുമാണ്. എവിടെ നോക്കിയാലും ഫോട്ടോ ഷൂട്ട്. സിനിമാ തിരക്കുകൾ ഇല്ലാതായതോടെ പരസ്യങ്ങൾക്കായി മറ്റും ആണ് ഈ ഫോട്ടോ ഷൂട്ടുകൾ നടത്തുന്നത്. എന്നാൽ ഇതിനൊക്കെ നല്ല പ്രേക്ഷക സ്വീകാര്യതയും ലഭിക്കുന്നുണ്ട് . ദിവസം ഒരു ഫോട്ടോ ഷൂട്ട് എങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് . എന്നാൽ ഇത്തവണ വൈറൽ ആകുന്നതു സിനിമാ നദിയുടേത് അല്ല . പതിവിൽ നിന്നും വ്യത്യസ്തമായി ഒരു സീരിയൽ നടിയുടേതാണ് . അങ്ങനെ വൈറലായ ഒരു ഫോട്ടോ ഷൂട്ടാണ് സീരിയൽ താരം മൃദുലാ വിജയുടേത്.

ഹോട്ട് ലൂക്കിലുള്ള മൃദുല വിജയിയുടെ ഫോട്ടോ ഷൂട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സാധാരണ സിനിമാ നടിമാർ ഒക്കെ ഹോട്ട് ലുക്കിൽ എത്താറുണ്ടെങ്കിലും സീരിയൽ നടിമാർ പൊതുവെ അങ്ങനെ ചെയ്യാറില്ല. എന്നാൽ ഇപ്പോൾ ആ പതിവ് രീതി മാറ്റി മറിച്ചിരിക്കുകയാണ്‌ മൃദുലാ വിജയ് . പ്രമുഖ ഫോട്ടോഗ്രാഫർ ആയ അർഷാദ് എടുത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. സിനിമാ താരങ്ങളെ വെല്ലുന്ന ഫോട്ടോഷൂട്ട് എന്നാണ് ഏവരുടെയും അഭിപ്രായം. വളരെ മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

 

സീ കേരളാ എന്ന ചാനലിലെ പൂക്കാലം വരവായി എന്ന സീരിയലിലെ സംയുക്തയെ അറിയാത്തയാവർ ആരും ഉണ്ടാകില്ല . ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ നായിക ആയി മാറാൻ മൃദുലാ വിജയ്‌ക്കായി. തന്റെ പതിനഞ്ചാം വയസ്സിലാണ് മൃദുലാ വിജയ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഒരു തമിഴ് ചിത്രത്തിലൂടെ ആണ് മൃദുല ആദ്യമായി ക്യാമറക്കു മുന്നിൽ എത്തുന്നത് . ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തിൽ നായികാ കഥാപാത്രമായ റോസിയെ അവതരിപ്പിക്കുമ്പോൾ മൃദുലയുടെ പ്രായം വെറും 15 വയസ് മാത്രം ആയിരുന്നു. അതിനു ശേഷം കടൻ അന്പൈ മുറിക്കും എന്ന മറ്റൊരു തമിഴ് ചിത്രത്തിൽ മലർ എന്ന കഥാപാത്രം.

അതിനു ശേഷമാണു മലയാളത്തിലേക്ക് മൃദുലാ വിജയിയുടെ കടന്നു വരവ് . സെലെബ്രെഷൻ എന്ന ചിത്രത്തിൽ നായികാ കഥാപാത്രമായി മൃദുലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം . പിന്നീടാണ് സിനിമ വിട്ട് സീരിയൽ രംഗത്തേക്ക് മൃദുല കയറുന്നതു . കല്യാണ സൗഗന്ധികം ആയിരുന്നു മൃദുലയുടെ ആദ്യ സീരിയൽ . ശേഷം കൃഷ്ണ തുളസി ഭാര്യ പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലൂടെ ജനപ്രിയ നടിയായി മൃദുല മാറി.

കൃഷ്ണ തുളസിയിലെ കൃഷ്ണ എന്ന കഥാപാത്രം ആണ് മൃദുലയെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ സഹായിച്ചത്. മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു പഞ്ച പാവം പെൺകുട്ടിയെയാണ് മൃദുല അഭിനയിച്ചത്. പലപ്പോഴും പ്രേക്ഷകരെ പൊട്ടി കരയിക്കാൻ മൃദുലയുടെ കൃഷ്ണ എന്ന കഥാപാത്രത്തിനായി . അതായിരുന്നു മൃദുലയുടെ വിജയവും . മൃദുല കൃഷ്ണ ആയി അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്ന് പലരും അഭിപ്രായപ്പെട്ടു.

 

 

 

x