
മാതാപിതാക്കളെ അനാഥമന്ദിരത്തിൽ ഉപേഷിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം
അച്ഛന് മരുന്ന് വാങ്ങണം അതിനായി എന്ത് കഷ്ടപെടാനും തയ്യാർ , ഇതൊരു മകന്റെ വാക്കുകളാണ് വെറും 7 വയസുകാരനായ മകന്റെ അച്ഛനോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ കഥ.മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും , അനാഥമന്ദിരത്തിൽ ആക്കുന്നതും ഒക്കെ നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയ വഴി വാർത്തകൾ കാണാറുണ്ട്.വളർത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്ടൂരം അനാഥമന്ദിരത്തിലേക്ക് തള്ളിവിടുന്നവരും ,ഉപേഷിക്കുന്നവരും ഇതൊക്കെ ഒന്ന് കാണണം , ഈ കൊച്ചുമിടുക്കന്റെ കാൽ തൊട്ടു തൊഴണം ,

കാരണം മറ്റൊന്നുമല്ല ഈ ഒമ്പതാം വയസിൽ തന്നെ ഷിം നിറവേറ്റുന്ന ഉത്തരവാദിത്തങ്ങൾ അത്രക്ക് വലുതാണ് , അസുഖം ബാധിച്ച് എഴുനേൽക്കാൻ പോലുമാവാതെ കിടന്ന കിടന്ന കിടപ്പിലുള്ള അച്ഛന് മരുന്ന് വാങ്ങാനും ഭക്ഷണം വാങ്ങാനും അവൻ കഷ്ടപ്പെടുകയാണ്.സ്കൂൾ വിട്ട് വന്നിട്ട് ആക്രി പെറുക്കി വിറ്റ് കിട്ടുന്ന കാശുകൊണ്ടാണ് “ഷിം” അച്ഛനെ പൊന്നുപോലെ നോക്കുന്നത്.തളർന്നു കിടക്കുന്ന അച്ഛൻ അവനൊരു ഭാരമല്ല , തന്നാൽ കഴിയുന്നത് പോലെ ഭക്ഷണം പാകം ചെയ്യുന്നതും ഈ കൊച്ചുമിടുക്കാനാണ്.പാകം ചെയ്യുന്നത് മാത്രമല്ല അച്ഛനെ ഊട്ടുന്നതും ഈ ദൈവതുല്യനായ മനസുള്ള മകനാണ്.
ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്നുള്ള ചോദ്യത്തിന് ആ കൊച്ചുമിടുക്കന്റെ ഉത്തരം ഇങ്ങനെയായിരുന്നു , അച്ഛനാണ് എന്റെ എല്ലാം , അച്ഛനില്ലാതെ എനിക്ക് ജീവിക്കാനാവില്ല , ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല എന്റെ ഉത്തരവാദിത്തമാണ് എന്നാണ് അവൻ പറഞ്ഞത്.അതും പറഞ്ഞ് അവൻ അവന്റെ ജോലിയിൽ മുഴുകി , കൂടുതൽ പറയാനും അവൻ താല്പര്യം കാണിച്ചില്ല , ഒരു പക്ഷെ അവന് കളയാൻ സമയമുണ്ടാവില്ല.ജോലി ചെയ്യണം ,മരുന്ന് വാങ്ങണം ,പാചകം ചെയ്യണം ,സ്കൂളിൽ പോണം ,പഠിക്കണം , ഇതൊക്കെ ഒരു 9 വയസുകാൻ ചെയ്യുമ്പോൾ അത് അഭിന്ദനം അർഹിക്കുന്ന പ്രവൃത്തി തന്നെയാണ്.
അതെ ശരിക്കും അഭിനന്ദനം അർഹിക്കുന്ന പ്രവർത്തി തന്നെയാണ് ഷിം ചെയ്യുന്നത് , കാരണം ഈ ലോകത്തിൽ മാതാപിതാക്കളാണ് നമ്മുടെ കൺകണ്ട ദൈവങ്ങൾ , അവരെ കൈവെടിയാതിരുന്നാൽ ദൈവം നമ്മളെ കൈവെടിയില്ല.നിരവധി ആളുകൾക്ക് മാതൃകയാണ് ഈ 9 വയസുകാരനായ പൊന്നുമോൻ.ശരിക്കും ദൈവതുല്യമായ മനസുള്ളതുകൊണ്ടാണ് ഷിമ്മിനു ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുന്നത് എന്ന് നിരവധി ആളുകൾ അഭിപ്രായം പറഞ്ഞിരുന്നു
ആ മകന് ജന്മം നൽകാൻ സാധിച്ച ആ പിതാവ് ഭാഗ്യവാനാണ്.മാതാപിതാക്കളെ അനാഥമന്ദിരത്തിലേക്ക് തള്ളുന്നവർ ഇതൊക്കെ ഒന്ന് കാണണം കാരണം അത്തരക്കാർക്ക് ഒരു മാതൃക തന്നെയാണ് ഷിം എന്ന 9 വയസുകാരൻ..നിരവധി ആളുകളാണ് ഷിം ന്റെ നല്ല പ്രവൃത്തിക്ക് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നത്.ഇരുവരുടെയും യാതാർത്ഥ സ്നേഹത്തിന്റെ കഥ ഇപ്പോൾ സോഷ്യൽ ലോകത്ത് വീണ്ടും വൈറൽ ആവുകയാണ് .നിരവധി ആളുകളാണ് ഷിമ്മിന് അഭിന്ദനങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത്