
ചേച്ചിയുടെ മൊലക്ക് പിടിച്ചോട്ടെ എന്ന് സ്‌കൂൾ കുട്ടിയുടെ ചോദ്യം അതിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല

തന്റെ ബൈക്കിൽ യാത്ര ചെയ്തു വരുമ്പോഴാണ് സ്‌കൂൾ യൂണിഫോമിൽ ഉള്ള ഒരു കുട്ടി ബൈക്കിന് കൈ കാണിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥി ആയതു കൊണ്ട് അപർണ്ണ ബൈക്ക് നിർത്തുകയും അവന് ലിഫ്റ്റ് കൊടുക്കുകയും ചെയ്തു. അവനുമായി അടുത്ത് ഇടപഴകിയപ്പോൾ ആണ് അവൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് മനസിലാക്കുന്നത്. അങ്ങനെ സംസാരിച്ചു യാത്ര ചെയ്യുമ്പോഴാണ് അവനിൽ നിന്നും ആ ചോദ്യം ഉണ്ടാകുന്നത്.
ഞാൻ ചേച്ചിയുടെ മൂലയിൽ പിടിച്ചോട്ടെ എന്നായിരുന്നു ആ കൊച്ചു കുട്ടിയുടെ വായിൽ നിന്നും വന്ന ചോദ്യം. അപ്പോൾ തന്നെ അപർണ അവനെ അവിടെ ഇറക്കി വിടുക ആയിരുന്നു. അതിനു ശേഷമാണു തനിക്ക് ഉണ്ടായ അനുഭവം ഒരു വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നത്. അപർണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയം ആയി മാറിയിരുന്നു. പല പ്രമുഖരും അപര്ണക്ക് പിന്തുണയുമായി എത്തിയിരുന്നു.
ഒരു പതിനാല് വയസുള്ള കുട്ടിക്ക് എങ്ങനെ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം ഉണ്ടാകുന്നു എന്നായിരുന്നു അപർണയുടെ ചോദ്യം. ഇത്തരം മോശം സ്വഭാവത്തിന് കുറ്റപ്പെടുത്തേണ്ടത് സ്‌കൂളിനെയാണോ അതോ മാതാപിതാക്കളെ ആണോ എന്നും യുവതി ചോദിക്കുന്നു. ഇത്ര ചെറു പ്രായത്തിലേ ഇത്തരം മോശം കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന് കണ്ട് പിടിക്കണം എന്നും യുവതി ആവശ്യപ്പെടുന്നു.
സിനിമാ മേഖലയിൽ നിന്നും പലരും പെൺകുട്ടിയെ പിന്തുണച്ചു രംഗത്ത് എത്തിയിരുന്നു . നടിയും അവതാരകയും ഒക്കെയായ അശ്വതി ശ്രീകാന്തും അപര്‍ണയ്ക്ക് പിന്തുണയുമായെത്തി. ”പ്ലസ് ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ ഒരു ഞെട്ടലും തോന്നുന്നില്ല” എന്നായിരുന്നു വീഡിയോ പങ്കു വച്ച അശ്വതി ഫേസ്ബുക്കിൽ കുറിച്ചത്.
നടിമാർക്ക് നേരെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. വ്യാജ അകൗണ്ടുകളിൽ നിന്നും മറ്റും വളരെ മോശം തരത്തിലുള്ള കമെന്റുകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ചിലർ അതിനെതിരെ പ്രതികരിക്കും എങ്കിലും മറ്റു ചിലർ അത് കണ്ടില്ല എന്ന് നടിച്ചു പോകാറാണ് പതിവ്. ഇങ്ങനെ പ്രതികരിക്കാതെ ഇരിക്കുന്നതാണ് പലപ്പോഴും ഇത്തരം ആളുകൾക്ക് വളം വെച്ച് കൊടുക്കുന്നത്.