“കെട്ടരുത് എന്ന് പറഞ്ഞയാൾ തന്നെ കെട്ടി” രജിത് കുമാറിന് നേരെ സോഷ്യൽ ലോകവും താരങ്ങളും

മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് രജിത് കുമാർ.ബിഗ് ബോസ് തുടങ്ങിയ കാലം മുതൽ താരത്തിന് ഏറെ ആരധകരെ ലഭിച്ചിരുന്നു.ബിഗ് ബോസ്സിലെ തന്നെ ഏറ്റവും വലിയ മത്സരാത്ഥികളിൽ ഒരാളായിരുന്നു രജിത് കുമാർ.താരം ഷോ യിൽ പങ്കെടുക്കുമ്പോൾ തന്നെ താരത്തിന് വേണ്ടി ആരധകർ ചേർന്ന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക കൂട്ടം തന്നെ ഉണ്ടാക്കിയിരുന്നു.രജിത് ആർമി എന്ന പേരിൽ രജിത് കുമാറിന് വമ്പൻ പിന്തുണയായിരുന്നു ഇവർ നല്കികൊണ്ടിരുന്നത്.ഷോ യിൽ ഉടനീളം ശക്തനായ മത്സരാർത്ഥി എന്ന നിലയിൽ തിളങ്ങാനും താരത്തിന് സാധിച്ചു.താരം ഷോയിൽ നിന്നും പുറത്തുവന്നപ്പോൾ വൻ സ്വീകരണമായിരുന്നു ആരധകർ നൽകിയത്.പ്രേഷകരുടെ പ്രിയങ്കരനായി തിളങ്ങിയ രജിത് കുമാറിനെതിരെ ഇപ്പോൾ ആരധകർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.അതിനു കാരണം താരം മുൻപ് പറഞ്ഞതും ഉറച്ചു വാദിച്ചതുമായ ചില കാര്യങ്ങൾ അദ്ദേഹം തന്നെ തെറ്റിച്ചു എന്ന വാദവുമായിട്ടാണ് പ്രേക്ഷകരും താരങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.

 

24 ചാനലിൽ ജനകീയ കോടതിയിൽ താരം വാദിച്ചതും പറഞ്ഞതുമായ ചില കാര്യങ്ങൾ രജിത് സാർ തന്നെ തെറ്റിച്ചതാണ് പ്രേക്ഷകരെയും താരങ്ങളെയും ചൊടിപ്പിച്ചത്..അന്ന് ജനകീയ കോടതിയിൽ പുരുഷന്മാർ സ്ത്രീ വേഷം കെട്ടരുത് എന്നും സ്ത്രീകൾ ആൺ വേഷം കെട്ടരുത് എന്നക്കെയായിരുന്നു രജിത് കുമാർ അന്ന് ഷോ യിൽ പറഞ്ഞത്.എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഷോ ആയ സ്റ്റാർ മാജിക്കിൽ രജിത് കുമാർ പങ്കെടുത്തിരുന്നു.

ഷോ യിൽ താരം സ്ത്രീവേഷത്തിൽ തകർത്ത് അഭിനയിക്കുകയും ചെയ്തിരുന്നു.സ്റ്റാർ മാജിക്കിന്റെ രജിത് കുമാർ പങ്കെടുത്ത എപ്പിസോഡുകൾ നിമിഷ നേരങ്ങൾക്കുളിൽ തന്നെ വൈറലായി മാറിയിരുന്നു.അതോടെ നിരവധി ആരധകർ താരത്തിന് നേരെ വിമർശനവുമായി രംഗത്ത് എത്തി ..ഷോയിൽ രജിത് കുമാറിന്റെ സ്ത്രീ വേഷം ആരധകരെ ശരിക്കും നിരാശയിലാഴ്ത്തി.മാത്രമല്ല തരാം പറയുന്നതും പ്രവർത്തിക്കുന്നതും രണ്ട് രീതിക്കാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനം .രജിത് കുമാറിനെ വിമർശിച്ച് പ്രിയ നടി വീണ നായരും രംഗത്ത് എത്തിയിരുന്നു.

 

ചെയ്യില്ല, ചെയ്യരുത് എന്ന് പറഞ്ഞ കാര്യങ്ങളാണ് രജിത് കുമാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ഏവരും പറയുന്നത്.സോഷ്യൽ മീഡിയയിൽ രജിത് കുമാറിനെതിരെ വിമര്ശനങ്ങൾ ഉയരുകയാണ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസിലൂടെ ശ്രെധ നേടിയ രജിത് കുമാർ ഷോ യിൽ നിന്ന് പുറത്തു വന്നതിനു ശേഷം മിനി സ്‌ക്രീനിൽ സജീവമായിരുന്നു.ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഹാസ്യ പരമ്പരയിലൂടെ താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ സജീവ സാന്നിധ്യമായി മാറിയിരുന്നു.ഹാസ്യ പരമ്പര തുടങ്ങുന്നതിനു മുൻപ് തന്നെ കൃഷ്ണ പ്രഭയും ഒന്നിച്ചുള്ള രജിത് സാറിന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.പിന്നീട് രജിത് കുമാർ തന്നെ ഇത് പരമ്പരയുടെ ഷൂട്ടിങ് ചിത്രമാണ് എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

x