പേർളി മമ്മി ഒരു കുശുമ്പിയാണ് ; കുഞ്ഞിനെ കൊഞ്ചിക്കുന്ന ശ്രീനിഷിന്റെ വീഡിയോ പുറത്തുവിട്ട് പേർളി മാണി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് മത്സരാര്ഥികളായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായി മാറിയവർ ആണ് പേര്ളിയും ശ്രീനിഷും. ബിഗ് ബോസ് ഹൗസിൽ വെച്ച് മൊട്ടിട്ട ഇരുവരുടെയും പ്രണയം ഷോ അവസാനിച്ചപ്പോൾ വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. ബിഗ്‌ബോസ് ഷോ അവസാനിച്ചെങ്കിലും പേർളിയോടും ശ്രീനിഷിനോടുമുള്ള ആരാധകരുടെ ഇഷ്ട്ടം കൂടിയതല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല. ആരാധകർ സ്നേഹത്തോടെ പേര്ളിഷ് എന്നാണ് പേർളി മാണി ശ്രീനിഷ് അരവിന്ദ് ദമ്പതികളെ വിളിക്കുന്നത്.

പേർളി ശ്രീനിഷ് പ്രണയവും വിവാഹവും ഒക്കെ വലിയ ആഘോഷത്തോടെ ആണ് ആരാധകർ കൊണ്ടാടിയത്. ഇവരുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പേർളിയും ശ്രീനിഷും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ആരാധകർ അതൊക്കെ ഏറ്റെടുക്കാറുമുണ്ട്. മികച്ച പിന്തുണയാണ് ഇരുവർക്കും ആരാധകരിൽ നിന്നും ലഭിക്കുന്നത്. ലക്ഷകണക്കിന് ആരാധകരാണ് ഇരുവർക്കും ഉള്ളത്.

വിവാഹ ശേഷം പേർളി ഗർഭിണി ആയപ്പോൾ ആ വാർത്ത വലിയ ആഘോഷ പൂർവ്വം ആണ് ആരാധകർ ഏറ്റെടുത്തത്. ഗര്ഭിണിയാ ആയിരിക്കെ തന്റെ ഓരോ വിശേഷങ്ങളും പേർളി ആരാധകരുമായി പങ്കിട്ടു. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാൻ ഒരു യൂട്യൂബ് ചാനൽ തന്നെ പേർളി ആരംഭിച്ചു. ചാനൽ തുടങ്ങി വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ 10 ലക്ഷത്തോളം സബ്സ്ക്രൈബേർസ് ആയ പേർളിക്ക് യൂട്യൂബ് ഒരു ഗോൾഡൻ പ്ലേയ് ബട്ടൺ സമ്മാനമായി നൽകിയിരുന്നു.

കഴിഞ്ഞ മാസം 21’നാണ് പേർളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ശ്രീനിഷ് ആയിരുന്ന ആ സന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. എന്നാൽ ശ്രീനിഷ് കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പങ്കുവെച്ചിരുന്നില്ല. എന്നാൽ പിറ്റേദിവസം തന്നെ കുഞ്ഞിന്റെ ചിത്രം പേർളി പങ്കുവെച്ചു. പലരും പേർളിയോട് കുഞ്ഞിന്റെ ചിത്രം പങ്കുവെക്കരുത് എന്ന് പറഞ്ഞെങ്കിലും പേർളി ആരാധകർക്കായി ചിത്രം പങ്കുവെക്കുകയായിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ വീഡിയോ തന്നെ പങ്കുവെച്ചു എത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്.

ഇതാദ്യമായാണ് കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പേര്ളിയും ശ്രീനിഷും പങ്കുവെക്കുന്നത്. കുഞ്ഞിനെ കൊഞ്ചിക്കുന്ന പേർളിയുടെയും ശ്രീനിഷിന്റെയും വീഡിയോ ആണ് പങ്കു വെച്ചിരിക്കുന്നത്. പേർളി മമ്മി കുശുമ്പി ആണെന്നും മമ്മിയുടെ സാധനങ്ങൾ ഒന്നും മമ്മി ആർക്കും കൊടുക്കില്ലെന്നും ഒക്കെയാണ് ശ്രീനിഷ് കുഞ്ഞിനോട് പറയുന്നത്. കുഞ്ഞു കൈകാലുകൾ അനക്കുന്നതും വിഡിയോയിൽ കാണാം. പേർളി മാണി ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ സ്റ്റാറ്റസ് ആയി ഇട്ടിരിക്കുന്നത്. കുഞ്ഞിനെ ഒരു നോക്ക് കാണാനായ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.

x