മരണത്തിന്റെ വക്കിൽ നിന്നാണ് തിരിച്ചുവന്നത് , കോവിഡ് ചികിത്സ വളരെ ചെലവേറിയതാണ് ; കോവിഡ് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക

കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ആദ്യ തരംഗത്തെ പിടിച്ചു കെട്ടിയ നമ്മൾ രണ്ടാം തരംഗത്തിൽ വിയർക്കുകയാണ്. കോവിഡിനെ വെറുമൊരു പനിയായി മാത്രം കണ്ട് അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ ഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. ഇത് കേരളമാണ് നമ്മൾ സേഫ് ആണ് എന്ന് കരുതി സമാധാനിച്ചവരാണ് നമ്മൾ. ആശുപത്രികളിൽ ബെഡ് ഇല്ലാത്തതും ഓക്സിജൻ ക്ഷാമവും ഒക്കെ നമ്മളെയും തേടിയെത്തിയിരിക്കുന്ന സാഹചര്യത്തിൽ കോവിഡിൽ നിന്നും രക്ഷപ്പെട്ട ഒരു യുവാവ് തന്റെ അനുഭവം പങ്കുവെക്കുകയാണ്.

കേരളത്തിലെ പ്രമുഖ ഫുഡ് വ്‌ളോഗർ ആയ ഹാരിസ് അമീറലി ആണ് തന്റെ കോവിഡ് കാലത്തെ അനുഭവം പ്രേക്ഷകരുമായി പങ്കു വെക്കുന്നത്. ഒട്ടും സുഖകരമായ അവസ്ഥ ആയിരുന്നില്ല തന്റേത് എന്നും പരമാവധി കോവിഡ് വരാതിരിക്കാൻ ശ്രദ്ധിക്കണം എന്നും ഹാരീസ് അമീറലി തന്റെ വിഡിയോയിൽ പറയുന്നു. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണു താൻ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതെന്നും , മരണത്തിന്റെ വക്കിൽ നിന്നാണ് താൻ രക്ഷപ്പെട്ട് എത്തിയതെന്നും ഇത് തന്റെ പുനർജ്ജന്മം ആണെന്നും ഹാരീസ് അമീറലി പറഞ്ഞു വെക്കുന്നു.

കോവിഡിനെ നിസാരമായി കാണരുതെന്നും തനിക്ക് വളരെ കഷ്ട്ടപെട്ടിട്ടാണ് ഒരു ബെഡ് കിട്ടിയതെന്നും ഹാരീസ് പറയുന്നു. കോവിഡ് ന്യുമോണിയ ബാധിച്ചു മൂന്നു മണിക്കൂറോളമാണ് വാഹനത്തിൽ കിടന്നത്. നാല് മണിക്കൂറോളം കാത്തിരുന്നിട്ടാണ് ഒരു ഐസിയു ബെഡ് നാം സേഫ് എന്ന് കരുതുന്ന നമ്മുടെ കേരളത്തിൽ കിട്ടിയത്,  അന്നത്തെ അവസ്ഥ അതായിരുന്നെങ്കിൽ ഇന്നിപ്പോൾ അവസ്ഥ അതിനേക്കാൾ രൂക്ഷമായിട്ടുണ്ടാകും എന്നും ഹാരീസ് പറയുന്നു. റോയൽ സ്കൈ എന്ന ട്രാവൽ ഏജൻസിയുടെ ഉടമ കൂടിയായ ഹാരീസ് പങ്കുവെച്ച തന്റെ കോവിഡ് അനുഭവത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കോവിഡിനെ കുറിച്ചുള്ള നമ്മുടെ പല സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ഹാരിസിന്റെ വീഡിയോയിലുണ്ട് . കോവിഡ് എങ്ങനെ വന്നു , ജീവന് ഭീഷണിയാകുന്ന രീതിയിൽ ആരോഗ്യസ്ഥിതി എങ്ങനെ മോശമായി, അതിൻറെ ചികിത്സകൾ എന്തെല്ലാം , ചികിത്സാചെലവുകൾ എന്ന് എത്ര വന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാം ഹാരീസ് തന്റെ വിഡിയോയിൽ പറയുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള ഉത്തരവും ഹാരീസ് തന്റെ വിഡിയോയിൽ നൽകുന്നുണ്ട്. ഹാരീസിന്റെ വീഡിയോ കാണാം.

 

 

x