ഞങ്ങൾക്ക് കുട്ടികൾ ഇല്ലാത്തത് ഓർത്ത് നിങ്ങൾ സങ്കടപ്പെടണ്ട കിടിലം മറുപടിയുമായി ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്‌തിയും

ചെറു പ്രായത്തിൽ തന്നെ മലയാള സിനിമയിൽ പാടി, ഇന്ന് അറിയപ്പെടുന്ന ഗായകനായി മാറിയ താരമാണ് വിധു പ്രതാപ്, നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു വിധു പ്രതാപ് ആദ്യമായി സിനിമയിൽ ഗാനം ആലപിക്കുന്നത്, താരത്തിനെ കൂടുതൽ പ്രശസ്തനാക്കിയത് 1999ൽ പുറത്തിറങ്ങിയ ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന ഗാനത്തോടെയായിരുന്നു, കൂടാതെ ആ വർഷം തന്നെ റിലീസ് ആയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനവും കൂടുതൽ ശ്രദ്ധ ആകർഷിച്ചിരുന്നു, മലയാളത്തിലെ എക്കാലത്തെയും പ്രശസ്‌ത സംഗീത സംവീധായകൻ ദേവരാജൻ മാസ്റ്ററുടെ ശിഷ്യൻ കൂടിയായിരുന്നു വിധു പ്രതാപ്

2008ൽ താരം നടിയും അവതാരകയും നർത്തകിയുമായ ദീപ്‌തിയുടെ കഴുത്തിൽ വിധു പ്രതാപ് താലി ചാർത്തുകയായിരുന്നു, ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങളും വീഡിയോകളും പങ്ക് വെക്കാൻ യൂട്യൂബിൽ ഒരു ചാനലും ഉണ്ട്, ഇപ്പോൾ ഇരുവരും പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലായി മാറിരിക്കുന്നത്, പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന പ്രതികരണം പരിപാടി പോലെയാണ് ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്‌തിയും അവതരിപ്പിച്ചിരിക്കുന്നത്, തങ്ങളുടെ സോഷ്യൽ മീഡിയയിൽ വന്ന ചോത്യങ്ങൾ എഴുതി വെച്ച് കത്ത് രൂപേണ എന്ന തരത്തിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്, ഏതായാലും വീഡിയോ പങ്ക് വെച്ച് നിമിഷ നേരം കൊണ്ടാണ് യൂട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ ഇടം നേടിയത്

ഇരുവരും രസകരമായ രീതിയിൽ ആണ് പ്രതികരണം പരുപാടി അവതരിപ്പിച്ചത്, വിവാഹം കഴിഞ്ഞു ഇത്രയും നാളായിട്ട് ഇരുവർക്കും കുട്ടികൾ ആയിട്ടില്ല അതിനെ കുറിച്ച് ഒരു പ്രേക്ഷകൻ ചോതിച്ച ചോതിയത്തിന്ന് ഇരുവരും നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്, ചോത്യം ഇതായിരുന്നു ഇവർക്ക് കുട്ടികൾ ഇല്ലേ ?ഇതായിരുന്നു ചോദ്യം ഗായകൻ വിധു പ്രതാപ് ആണ് ആദ്യം ഉത്തരം നൽകിയത് മറുപടി ഇങ്ങനെയായിരുന്നു ഇവർക്ക് കുട്ടികൾ ഇല്ല, തൽക്കാലത്തേക്ക് ഇല്ല ഇനി ഭാവിയിൽ ഉണ്ടായാൽ നിങ്ങൾ അല്ലെ പറഞ്ഞത് കുട്ടികൾ ഇല്ല എന്നൊന്നും പറഞ്ഞ് കൊടിയും പിടിച്ച് വരരുത്

ബാക്കി മടുപടി ഭാര്യ ദീപ്തിയാണ് നൽകിയത്, ദീപ്‌തിയുടെ മറുപടി ഇങ്ങനെയായിരുന്നു നമ്മൾക്ക് കുട്ടികൾ ഇല്ല, എന്ന് കരുതി നമ്മൾ അങ്ങനെ വിഷമിച്ചിരിക്കുന്ന ദമ്പതിമാർ അല്ല, നമ്മൾ ശരിക്കും ഹാപ്പിയായിട്ട് എൻജോയ് ചെയ്‌താണ്‌ ലൈഫ് മുമ്പോട്ട് കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്, ചിലർ കുത്താൻ വേണ്ടിട്ട് അല്ലാതെയും ചോതിക്കുന്നുണ്ട് അവരുടെ ആ ചോത്യത്തിനെ മാനിച്ച് കൊണ്ട് പറയേണ്‌, ഞങ്ങൾ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ട് ഇരിക്കുക അത് ഓർത്ത് നിങ്ങൾ സങ്കടപെടണ്ട, അതിനോടപ്പം വിധു പ്രതാപും പറയുന്നുണ്ട്, അതോർത്ത് നിങ്ങൾ വിഷമിക്കരുത് നമ്മൾ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായി ഇരിക്കുക, തക്കതായ മറുപടി പറഞ്ഞ ഇരുവർക്കും നിരവതി പേരാണ് അഭിനന്ദനം അറിയിക്കുന്നത്, വിധു പ്രതാപിന്റെയും ഭാര്യ ദീപ്‌തിയുടെയും പ്രതികരണ പരുപാടി താഴെ കൊടുത്തിട്ടുണ്ട്

x