എന്റെ മൂത്തമകളുടെ ജന്മദിനം ; അഭിരാമിയുടെ ജന്മദിനം ആനയും ചെണ്ടമേളവുമായി ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും കൂടെ തിളങ്ങി നിൽക്കുന്ന മറ്റൊരു താരമാണ് അഭിരാമി. അമൃതയുടെ സ്വന്തം അനിയത്തി കുട്ടിയായ അഭിരാമിക്ക് നിരവധി ആരാധകരാണ് ഉള്ളത്. മികച്ച ഗായികയും മികച്ച വ്ലോഗറും കൂടിയാണ് അഭിരാമി. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവ് ആയ താരം തന്റെയും കുടുംബത്തിലെയും എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അമൃത സുരേഷിന്റെ കൂടെ അഭിരാമിയും എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയും പൊതുവേദികളിലും ഇരുവരും ഒന്നിച്ചു എത്താറുണ്ട്. അമൃതയും അഭിരാമിയും ചേർന്ന് അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയിൽ അവതാരക ആയും താരം തിളങ്ങി. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ കടന്നു വരവ്. പിന്നീട് പിന്നണി ഗാനരംഗത്ത് പ്രവർത്തിച്ച് പ്രശസ്തി നേടി.

ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അമൃതയും ഗോപി സുന്ദറും ഒന്നിച്ചതോടു കൂടി ഇവരോടൊപ്പം അഭിരാമിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോപി സുന്ദറിന്റെയും അമൃതയുടെയും കണ്ണിലുണ്ണിയാണ് അഭിരാമി. ഇരുവരുടെയും ബന്ധത്തിന് കട്ട സപ്പോർട്ട് ആയി അഭിരാമിയായിരുന്നു മുന്നിൽ ഉണ്ടായത്.

അമൃതയുടെയും ഗോപിസുന്ദറിന്റെയും കൂടെ ആഘോഷിക്കുകയാണ് അഭിരാമി. ഇത്തവണത്തെ ഓണം അഭിരാമി ആഘോഷിച്ചത് വല്യേട്ടന്റെയും ചേച്ചിയുടെയും കൂടെയായിരുന്നു. ഓണ പൂക്കളത്തിന്റ പേരിൽ അമൃതയും അഭിരാമിയും വഴക്കിടുന്ന വൈറൽ ആയിരുന്നു. എന്നാൽ അവസാനം ചേച്ചിയുടെ അഭിപ്രായത്തോട് യോജിച്ചു അഭിരാമി നിന്നു. ചേച്ചിയുടെ തീരുമാനങ്ങൾക്ക് എതിർപ്പ് ഉണ്ടെങ്കിലും ചേച്ചിയെ പിന്തുണക്കുന്ന അനിയത്തികുട്ടിയാണ് അഭി എന്നാണ് ആരാധകർ കമന്റ്‌ ചെയ്തത്. വല്യേട്ടന്റെ കൂടെയുള്ള ആദ്യത്തെ ഓണാഘോഷം വളരെയേറെ സന്തോഷം എന്നാണ് അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അമൃതയുടെ മകൾ അവന്തികയുടെ പിറന്നാളും മൂവരും ചേർന്ന് ഒന്നിച്ചാണ് നടത്തിയത്. ഇപ്പോഴിതാ അഭിരാമിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. കഴിഞ്ഞദിവസം ആയിരുന്നു അഭിരാമിയുടെ ജന്മദിനം. അമൃതയും ഗോപിസുന്ദറും അഭിരാമിയുടെ പിറന്നാൾ ആഘോഷിച്ചത് ഒരു വെറൈറ്റി രീതിയിൽ ആയിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു ആഘോഷമായിരുന്നു. അഭിരാമിയെ ഇരുവരും ശെരിക്കും ഞെട്ടിച്ചു. ആനയും ചെണ്ടമേളവും ഒക്കെ ആയിട്ടാണ് ഇരുവരും അഭിരാമിയുടെ പിറന്നാൾ ആഘോഷിച്ച് അഭിരാമിയെ സന്തോഷിപ്പിച്ചത്.

ആനയുടെയും ചെണ്ട മേളത്തിന്റെയും നടുവിൽ നിന്നു കേക്ക് മുറിക്കുന്ന അഭിരാമിയെ ഫോട്ടോയിൽ കാണാം.മൂത്ത മകൾ എന്നാണ് അഭിരാമിയെ ഇരുവരും വിളിക്കാറുള്ളത്. “മൂത്ത മകൾക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകൾ” എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ഞങ്ങളുടെ പോന്നോമനയ്ക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് അമൃത ഇൻസ്റ്റാഗ്രാമിൽ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളോടൊപ്പം കുറിച്ചത്. ആനയുടെ മുകളിൽ ഹാപ്പി ബർത്ത് ഡേ അഭിരാമി എന്ന പോസ്റ്ററും ഉണ്ടായിരുന്നു. നിരവധി പേർ അഭിരാമിക്ക് ആശംസകളുമായി എത്തി.

 

x