ഫോട്ടോ എടുക്കാം മുഖം കൊള്ളില്ല ശരീരം കൊള്ളാം പ്രശസ്ത മലയാളം മോഡലിന് അനുഭവിക്കേണ്ടി വന്നത്

മോഡലിംഗിന് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്ന് പറയുകയാണ് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ എച്ആർ മാനേജരായി ജോലി നോക്കുന്ന സാറ ഷെയ്ഖ് എന്ന മോഡലിന്. ഒരു വരുമാന മാർഗമായിട്ടല്ല സാറ മോഡലിംഗിനെ കാണുന്നത് മോഡലിംഗിനോടുള അടങ്ങാത്ത പാഷൻ ആയത് കൊണ്ടാണ് മോഡലിംഗ് രംഗത്തോട്ട് കടന്നത് വന്നത് ആദ്യം ഈ രംഗത്തോട്ട് കടന്ന് വന്നപ്പോൾ ഉണ്ടായ അനുഭവം പങ്കു വെക്കുകയാണ് സാറ


” സാറ നിന്റെ ഫേസ് അത്ര പോരാ ” മുഖം കൊള്ളില്ല പക്ഷെ ശരീരം കൊള്ളാം മുഖം ഒഴികയെ ഉള്ള ഭാഗം ഷൂട്ട് ചെയ്‌താലോ ” ഫോട്ടോ എടുക്കാം പക്ഷെ സഹകരിക്കണം ” ഫോട്ടോ എടുത്തതെലം നന്നായിട്ടുണ്ട് പക്ഷെ ചുമ്മ തരാൻ പറ്റില്ല നീ ഒന്ന് വൈകിട്ട് ഫ്ലാറ്റിലോട് വാ നമ്മുക്ക് ഒന്ന് കൂടാം ” മോഡലിംഗ് രംഗത്ത് കടന്നു വന്നപ്പോൾ സാറ കേട്ട കമെന്റുകൾ ആണ് ഇവ മോഡലിംഗിന് തനിക്ക് ഉണ്ടായ അനുഭവം സാറ കുറിയിക്കുന്നത് ഇങ്ങനെ

മോഡലിംഗ് തന്നെ ഇങ്ങനെയാണ് എന്ന് കരുതി ഒരുപാട് നാൾ പേടിച്ച് ഞാൻ മാറി നിന്നിട്ടുണ്ട്. ഇത്തരത്തിൽ അഡ്ജസ്റ്റ്മെൻ്റ് ചെയ്ത് പല രീതിയിലും വളർന്നു വരാൻ ആഗ്രഹിക്കുന്ന കുട്ടികളെ മുളയിലെ നുള്ളുന്ന കാട്ടു കോഴികൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു വർക്കിൻ്റെ കാര്യം പറഞ്ഞു വന്നിട്ട് അതിൻ്റെ പേരിൽ രാത്രിയിൽ വാട്ട്സ്ആപ് കോളിംഗ്, പല രീതിയിലും video കോളിംഗ്, അവിടെയും ഇവിടെയും കാണിച്ച് സുഖം വരുത്തുന്ന അവരുടെ ലീല വിലാസങ്ങൾ. കഴിഞ്ഞ 2 വർഷമായി ഇതൊക്കെ തന്നെ ആണ് എനിക്ക് പൊതുവേ എല്ലാ മോഡലിംഗ് രംഗത്ത് ഉള്ള ആൾക്കാർ കുറിച്ച് ഉണ്ടായിരുന്ന ചിത്രം.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് സ്വയം താല്പര്യമെടുത്തു ഫോട്ടോഷൂട്ട് നടത്തിയത്. ” ശരീരം കാണിക്കാന് ഉദ്ദേശിച്ചുതന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്, എന്റെ പൊക്കം ഇതെല്ലാം കാണിക്കാന് വേണ്ടിത്തന്നെയാണ്. ഞാന് തീരെ ഫോട്ടോജനിക്കല്ല എന്നു പറഞ്ഞ ആള്ക്കാര്ക്ക് എതിരേ തന്നെയാണ് ആ ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ളത്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആര്ട്ടിസ്റ്റല്ല. ഇതൊക്കെ ചെയ്യുന്നത് ഒരു താല്പര്യത്തിന്റെ പേരിലാണ്. Somu Vedha ആണ് എൻ്റെ ചിത്രങ്ങൾ പകർത്തിയത്. കൂടെ നിന്നു എൻ്റെ ഈ ഒരു തുറന്നു പറച്ചിൽ ക്യാമറയിൽ പകർത്താൻ സഹായിച്ചത്.


സത്യത്തിൽ സൗന്ദര്യത്തിന് മാത്രം പ്രതിഫലം നൽകുന്ന ഒരു ജോലിയാണ് മോഡലിംഗ് എന്ന തിരിച്ചറിവ് ആണ് ഇന്ന് ഞാൻ എൻ്റെ സ്വന്തം IT പ്രൊഫഷൻ വളരെ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചത്. അതിൽ ഞാൻ successful ആണ്. ഇന്ന് ഒരു multi നാഷണൽ കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുമ്പോഴും എൻ്റെ പാഷൻ ആയ മോഡലിംഗ് ചെയ്യാൻ പേടിയും ഈ പറഞ്ഞ രീതിയിൽ ഉണ്ടായ അനുഭവങ്ങളും പിന്നെ പതിയിരിക്കുന്ന കാട്ടു കോഴികളും ആണ്..

എനിക്ക് എല്ലാ മനുഷ്യരേക്കുറിച്ചും നല്ലതുമാത്രം പറയാനാണ് ഇഷ്ടം. പക്ഷേ, എല്ലാവരും നല്ലവരല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ട് അത് തുറന്നു പറയാതിരിക്കാനും കഴിയുന്നില്ല. പലവട്ടം ആലോചിച്ചാണ് തീരുമാനിച്ചത്; പറയുകതന്നെ. ശരീരത്തേക്കുറിച്ചു മാത്രം പറയുകയും ശരീരം ചോദിക്കുകയും ചെയ്യുന്നവര്ക്കിടയില് പെട്ടുപോകാതിരിക്കാന് ശ്രമിച്ചു വിജയിച്ചു. ഇപ്പോള് കൂടുതല് കരുതലുണ്ട്. എങ്കിലും ആഘാതം മാറുന്നില്ല, പേടിയും.

” ഇങ്ങനെയുള്ള കാര്യങ്ങള്കൂടി ചര്ച്ച ചെയ്യുകതന്നെ വേണം. ആളുകള് അറിയണം, പെണ്കുട്ടികള് മനസ്സിലാക്കണം. നമ്മുടെ പുറമേ കാണുന്ന ഭംഗിയല്ല അവര്ക്കു വേണ്ടത്. നമ്മള് എന്തൊക്കെ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ അതാണ് തുറന്നു കാണേണ്ടത്’. ഞാൻ സഹികെട്ടപ്പോള് കാട്ടിലും കടല്ത്തീരത്തും വച്ച് സ്വയം ശരീരം വെളിപ്പെടുത്തി ഫോട്ടോഷൂട്ട് നടത്തി. ” ഇങ്ങനെയൊക്കെ ചെയ്താലാണ് ഈ രംഗത്തു ശ്രദ്ധിക്കപ്പെടുക എന്നു കുറേയാളുകള് പ്രചരിപ്പിക്കുന്നു. പക്ഷേ, മോഡലായി അവസരങ്ങള് കിട്ടുന്നതിനല്ല ഞാനെന്നെ തുറന്നു കാട്ടുന്നത്. ഇത് ഒരു പ്രതിഷേധവും താക്കീതുമാണ്; ദാ, ഇതല്ലേ നിങ്ങള് പറഞ്ഞ മാറും വയറും. കണ്ടോളൂ”.


ഇത്തരമൊരു ചിത്രീകരണത്തിനു സ്വയം തയ്യാറായതിനു വിശദീകരണം. ” പക്ഷേ, ഇതിന്റെ പേരില് എനിക്കു വിലയിടാന് ആരും വരേണ്ട. എന്റെ ആത്മാഭിമാനമാണ് എന്റെ വില. ഒപ്പം എനിക്കു പിന്നാലെ വരാനിരിക്കുന്ന പെണ്കുട്ടികള്ക്കുള്ള മുന്നറിയിപ്പുമാണ് ഇത്. സൂക്ഷിച്ചോളൂ, കുട്ടികളേ. നിങ്ങള് മാറും വയറുമല്ല, ആവുകയുമരുത്. സ്വന്തം ശരീരത്തേക്കുറിച്ച് തീരുമാനിക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ശരീരമാണു നിങ്ങള് എന്ന് മറ്റുള്ളവര് പറഞ്ഞാല് അവര്ക്കു നേരേ മനസ്സിന്റെയും ശരീരത്തിന്റെയും വാതിലുകള് വലിച്ചടച്ചേക്കണം”.

x