ഗ്ലാമർ ലുക്കിൽ മീനാക്ഷി സ്റ്റൈലിഷായി ഡെവിൻ – ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാം ആയി മാറിയ പരിപാടി ആണ് ഉടൻ പണം. പതിവ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി എത്തിയ ഉടൻ പണം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പർഹിറ്റായി മാറുകയായിരുന്നു. ആദ്യ രണ്ട് സീസണുകളും വാൻ വിജയമായതിനെ തുടർന്ന് മൂന്നാമത്തെ സീസണിൽ എത്തി നിൽക്കുമ്പോഴും പരിപാടിയുടെ പ്രേക്ഷക പിന്തുണയിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. അതിൽ ഒരു പ്രധാന പങ്ക് അതിലെ അവതാരകർക്കുണ്ട്.

 

ഉടൻ പണം മൂന്നാം സീസണിൽ അവതാരങ്ങളായി എത്തിയ താരങ്ങൾ ആയിരുന്നു ഡെയ്‌നും മീനാക്ഷിയും. നർമ്മം കലർന്ന അവതാര ശൈലി കൊണ്ട് പ്രേക്ഷകരെ ഒട്ടും ബോർ അടിപ്പിക്കാതെ കൊണ്ട് പോകാൻ ഈ ജോഡികൾക്കായി. കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങൾ വരുത്തി എത്തിയ ഉടൻ പണം മൂന്നാം സീസൺ അതോടെ വൻ വിജയമായി മാറി. പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായി ഡെയ്‌നും മീനാക്ഷിയും മാറുകയും ചെയ്തു. ഇപ്പോൾ ഈ താരജോഡികളുടെ ഫോട്ടോഷൂട്ട് വീഡിയോ ആണ് വൈറൽ ആയി മാറുന്നത്.

ഡെയ്‌ൻ – മീനാക്ഷി താര ജോഡികളുടെ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. വനിതാ മാഗസിന്റെ കവർ ഫോട്ടോക്ക് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയത്. സ്റ്റൈലിഷായി ഡെവിനും ഗ്ലാമർ ലുക്കിൽ മീനാക്ഷിയും എത്തിയതോടെ ഫോട്ടോ ഷൂട്ട് വൈറലായി മാറുക ആയിരുന്നു. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് വനിത പുറത്തു വിട്ടിരിക്കുന്നത് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തു വന്നിട്ടില്ല. വനിതയുടെ യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തു വിട്ടത്.

ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ ഡെയിന്റെ ട്രിക്ക്! രഹസ്യം വെളിപ്പെടുത്തി മീനാഷിയുടെ ‘ഉടൻ പണി’ എന്നതാണ് വീഡിയോയുടെ ടൈറ്റിൽ. ഫോട്ടോ ഷൂട്ടിൽ രണ്ട് തരം ഡ്രെസ്സിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ആദ്യത്തേതിൽ കോട്ടൊക്കെ ഇട്ടു സ്റ്റൈലിഷായി ഡെവിന് എത്തിയപ്പോൾ കഴുത്തിറങ്ങിയ ഗ്ലാമർ വേഷത്തിൽ അണിഞ്ഞൊരുങ്ങി ആണ് മീനാക്ഷിയുടെ വരവ്. രണ്ടാമത്തേതിൽ ഇരുവരും ഒരേപോലുള്ള ജോഗിങ് ഡ്രെസ്സിൽ ആണ് എത്തിയിരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും ഇരുവരും നല്ല ചേർച്ച ഉണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

അവതാരക ജോഡികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ഡെയ്‌നും മീനാക്ഷിയും. പ്രേക്ഷകർ സ്നേഹത്തോടെ ഡിഡി എന്നും മീനു എന്നുമാണ് ഇവരെ വിളിക്കുന്നത്. ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം പലപ്പോഴും വന്നിട്ടുണ്ടെങ്കിലും അങ്ങനെയൊന്നുമില്ല എന്നായിരുന്നു മറുപടി. എന്നാൽ ഈ ഫോട്ടോഷൂട്ടോടെ ആരാധകരുടെ സംശയം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ഫോട്ടോഷൂട്ടിൽ ഒരു പ്രണയ ജോഡികളെ പോലെ ഇഴുകി ചേർന്നാണ് ഇരുവരെയും കാണപ്പെടുന്നത്. അതു കൊണ്ട് തന്നെ ആരാധകർ വീണ്ടും പ്രണയത്തിലാണോ എന്ന ചോദ്യവുമായി എത്തിയിട്ടുണ്ട്

x