പ്രിയ നടൻ നന്ദു പൊതുവാളിന്റെ മകൻ വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞു , വേദിയിൽ നിര സാന്നിധ്യമായി ദിലീപ് അടക്കം പ്രിയ താരങ്ങൾ , വിവാഹ വീഡിയോ കാണാം

നിരവധി മലയാളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകര്യം ചെയ്ത നടനാണ് നന്ദു പൊതുവാൾ.ബ്രോക്കറായും രാഷ്ട്രിയക്കാരനായും ഒക്കെ പ്രേഷകരുടെ മുന്നിൽ എത്തിയ നന്ദു തനിക്ക് കിട്ടിയ കഥാപാത്രങ്ങൾ എല്ലാം വളരെ മനോഹരമാക്കിയിട്ടുണ്ട്.അഭിനയവും പിന്നണി പ്രവർത്തനവുമായി വര്ഷങ്ങളായി താരം മലയാള സിനിമാലോകത്ത് ഉണ്ട്.ഇപ്പോഴിതാ നന്ദുവിന്റെ മകൻ വിഷ്ണുവിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

നന്ദു – റീത്ത ദമ്പതികളുടെ മകൻ വിഷ്ണുവും വേണുഗോപാൽ – ഗിരിജ ദമ്പതികളുടെ മകൾ വിദ്യയും തമ്മിലുള്ള വിവാഹമാണ് ഫെബ്രുവരി 8 ആം തിയതി കഴിഞ്ഞത്.പാലക്കാട് ചാലിശ്ശേരി മലയം പനമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിഷ്ണു വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.വിവാഹ ശേഷം ഇടപ്പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ ജനപ്രിയ നായകൻ ദിലീപ് ഉൾപ്പെടെ സിനിമ മേഖലയിൽ നിന്നും നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിന്റെ മുഖ്യ ആകർഷണം തന്നെ പ്രിയ നടൻ ദിലീപ് തന്നെയായിരുന്നു..വിവാഹ വേദിയിൽ ദമ്പതികളെ അനുഗ്രഹിക്കാനും ആശംസകൾ നേരാനും എത്തിയ ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

 

ചെറുതും വലുതുമായ കഥാപാത്രങ്ങളുമായി 200 ൽ അധികം ചിത്രങ്ങളിൽ നന്ദു പൊതുവാൾ വേഷമിട്ടിട്ടുണ്ട്.ഹാസ്യ കഥാപാത്രങ്ങൾ ആണ് കൂടുതലും താരം കൈകാര്യം ചെയ്തത്.ചെറിയ വേഷങ്ങൾ പോലും അതിന്റെ മനോഹാരിതയിൽ അഭിനയിച്ചുപൊലിപ്പിക്കാൻ താരത്തിനുള്ള കഴിവ് അപാരമാണ്.ദിലീപ് നാദിർഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്.താരം ബിഗ് സ്‌ക്രീനിലേക് എത്താൻ ദിലീപിന്റെ സഹായവും ലഭിച്ചിട്ടുണ്ട് , മോഹൻലാൽ സാർ തന്നെ ഒരുപാട് പിന്തുണക്കുന്നുണ്ട് എന്നും ഇക്കഴിഞ്ഞ ഇടക്ക് നന്ദു പറഞ്ഞിരുന്നു.

 


 

ദിലീപ് , സലിംകുമാർ , നാദിർഷ , തുടങ്ങിയവരുള്ള കൊച്ചിൻ ഓസ്കാറിലേക്ക് നന്ദുവിനെ വിളിക്കുന്നത് നടനും മിമിക്രി താരവുമായ അബിയാണ് ..പിന്നീട് അബി തന്നെ തുടങ്ങിയ കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിന്റെ പ്രൊഡക്ഷൻ മാനേജർ ആവുകയും ചെയ്തു നന്ദു.ജോഷി സംവിദാനം ചെയ്ത ലേലം എന്ന ചിത്രത്തിലൂടയാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ താരം ജോലി ചെയ്തത്.ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം ഒരു ചെറിയ വേഷം താരം കൈകാര്യം ചെയ്യുകയും ചെയ്തു.അഭിനയവും പിന്നണി പ്രവർത്തനവുമായി വര്ഷങ്ങളായി താരം മലയാള സിനിമാലോകത്ത് ഉണ്ട്

x