റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചതിൽ സന്തോഷം. എനിക്ക് ഇനി വിവാഹത്തോട് താല്പര്യമില്ല

ഗായികയായും നായികയായും അവതാരകയായും ഒക്കെ മലയാളികൾക്ക് സുപരിചിതയാണ് റിമി ടോമി. രസകരമായ സംസാരം കൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറാൻ റിമി ടോമിക്ക് കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ റിമിയുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യം ഉള്ള ഒരു കാര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ റിമി ടോമി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഈയിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

റിമി തന്റെ കരിയർ പോലെ തന്നെ കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകാറുണ്ട് . എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും റിമി കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തി അവരോടൊപ്പം ആഘോഷിക്കാറുണ്ട്. കുടുംബത്തിലെ വിശേഷങ്ങൾ ഒക്കെയും റിമി തന്റെ ആരാധകരുമായി പങ്കു വെക്കാറുമുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റെയും സഹോദരി റീനുവിന്റേയും മക്കൾ റിമിക്കു വളരെ പ്രിയപ്പെട്ടവർ ആണ്. അവർക്കൊപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ റിമി എപ്പോഴും പങ്കു വെക്കാറുണ്ട്. കുട്ടി പട്ടാളങ്ങൾ എന്നാണ് റിമി അവരെ ഇഷ്ടത്തോടെ വിളിക്കുന്നത്.

 

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും റിമിയുടെ ദാമ്പത്യ ജീവിതം ഒരു പരാജയം ആയിരുന്നു. 2008ൽ ആയിരുന്നു റിമിയും റോയ്‌സും തമ്മിലുള്ള വിവാഹം നടന്നത്. മലയാളികൾ ആഘോഷമാക്കിയ ഒരു താരവിവാഹം ആയിരുന്നു റിമി ടോമിയുടേത്. വിവാഹ ശേഷവും റിമി അഭിനയ രംഗത്ത് സജീവമായിരുന്നു. ഇതിൽ റോയ്‌സ് പൂർണ്ണ പിന്തുണ ആണ് എന്നും റിമി ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 2019ൽ റിമിയും റോയ്‌സും പരസ്പര സമ്മതത്തോടെ വേർ പിരിയുക ആയിരുന്നു.

 

തന്റെ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ കുറിച്ച് ഒരു മാധ്യമത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് റിമി. റിമിയുമായി ബന്ധം വേർപെടുത്തിയ റോയ്‌സ് പിന്നീട് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിനെ കുറിച്ച് റിമിയുടെ വാക്കുകൾ ഇങ്ങനെ “ഞങ്ങൾ പരസ്പര സമ്മത പ്രകാരം ആണ് വിവാഹ ബന്ധം വേർപെടുത്തിയത്. അദ്ദേഹം മറ്റൊരു വിവാഹം ചെയ്തതിൽ ഞാൻ ഏറെ സന്തോഷവതി ആണ്. അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അതിൽ ഏറെ ദുഖിക്കുന്നത് താൻ ആയിരുന്നേനെ.”

തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും റിമി മനസ്സ് തുറന്നു. താൻ ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും തനിക്കു അതിനോട് താല്പര്യം ഇല്ല എന്നും ആയിരുന്നു റിമിയുടെ പറഞ്ഞത്. റിമി അടുത്തിടെ യൂട്യൂബിൽ ഒരു ചാനൽ ആരംഭിച്ചിരുന്നു. ലക്ഷകണക്കിന് പേരാണ് ചാനൽ തുടങ്ങി ദിവസങ്ങൾക്കകം ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തന്റെ യാത്രകളുടെ വിഡിയോകളും പാചക പരീക്ഷണങ്ങളും പാട്ടുകളും ഒക്കെ റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

x