തുണി അലക്കികൊണ്ടിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് അപ്രത്യക്ഷയായി പിന്നീട് പൊങ്ങിയത് എവിടെ എവിടെ എന്ന് കണ്ടോ

വസ്ത്രം അലക്കുന്നതിനിടയിൽ ഭൂമി താഴ്ന്ന് പോയ വീട്ടമ്മ പൊങ്ങിയത് അയൽ വാസിയുടെ കിണറ്റിൽ . തങ്ങളുടെ കിണറ്റിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ട് അയൽ വാസി ഓടിയെത്തി നോക്കിയപ്പോൾ ആണ് വെള്ളത്തിൽ മുങ്ങി താഴുന്ന സ്ത്രീയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരേയും പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഗ്രില്ലിട്ട് മൂടിയ കിണറ്റിൽ വീട്ടമ്മ എങ്ങനെ എത്തി എന്നതാണ് അയൽവാസിയേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തിയത് .

ഇരിക്കൂറിനടുത്തു ആയിപ്പുഴയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് . എന്നത്തേയും പോലെ വസ്ത്ര അലക്കി കൊണ്ടിരിക്കുകയായിരുന്നു ആയിപ്പുഴ ഗവണ്മെന്റ് യുപി സ്‌കൂളിന് സമീപത്തെ അയൂബിന്റെ ഭാര്യ ഉമൈബ. വസ്ത്രം കഴുകുകയായിരുന്ന 42 കാരിയായ ഉമൈബ നിന്ന സ്ഥലം അവരെയും കൊണ്ട് താഴ്ന്ന് പോവുകയായിരുന്നു . കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരക്കാണ് സംഭവം നടന്നത് . അടുക്കളയോട് ചേർന്നുള്ള സ്ഥലത്താണ് സ്ഥിരമായി ഉമൈബ വസ്ത്രം കഴുകാറുള്ളത് . നല്ല ഉറപ്പുള്ള തറയിൽ ഒരു തുരങ്കം രൂപപ്പെട്ട് ഉമൈബയെയും കൊണ്ട് താഴ്ന്ന് പോവുകയായിരുന്നു.

തന്റെ വീട്ടു പരിസരത്തു നിന്നും താഴ്ന്ന് പോയ ഉമൈബ പൊങ്ങിയത് പത്തു മീറ്റർ അകലെയുള്ള അയൽവാസിയുടെ ഗ്രില്ലിട്ട് മൂടിയ കിണറ്റിലാണ് . വെള്ളത്തിൽ മുങ്ങി താഴ്ന്ന ഉമൈബ രക്ഷപെടാൻ നിലവിളിക്കുകയായിരുന്നു. ഉമൈബയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി കണ്ടത് വെള്ളത്തിൽ മുങ്ങി താഴുന്ന ഉമൈബായെയാണ് . അയൽ വാസിയായ സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടികൂടുകയായിരുന്നു . നാട്ടുകാരാണ് പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുന്നത് . പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഉമൈബായെ പുറത്തെത്തിച്ചത് . പുറത്തെത്തിച്ച ഉമൈബായെ ഉടൻ തന്നെ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി . അതിനു ശേഷം കണ്ണൂർ എകെജി ഹോസ്പിറ്റലിൽ വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു.


ഉമൈബ അലക്കി കൊണ്ട് നിന്ന ഭാഗത്തു ഒരു വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് . കുഴിയിലേക്ക് നോക്കിയാൽ ആഴത്തിലുള്ള ഒരു തുരങ്കം കാണാനാകും . ഇത്രയും താഴ്‍ചയിലേക്കു വീണ സ്ത്രീക്ക് പരിക്കൊന്നും പറ്റാത്തത് അത്ഭുതത്തോടെയാണ് നാട്ടുകാർ നോക്കി കാണുന്നത് . സംഭവമറിഞ്ഞ നാട്ടുകാർ ഈ പ്രദേശത്തേക്ക് ഒഴുകുകയാണ് .

x