മകളുടെ വിവാഹ ആവിശ്യത്തിനായുള്ള സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ മറന്ന് വെച്ച് നാദിർഷായും കുടുംബവും , പിന്നീട് സംഭവിച്ചത് കണ്ടോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രിയ നടൻ നാദിർഷായുടെ മകൾ ഐഷയുടെ വിവാഹ വിഡിയോകളും ചിത്രങ്ങലും ഒക്കെയാണ്.കഴിഞ്ഞ ദിവസമാണ് നാദിർഷ – ഷാഹിന ദമ്പതികളുടെ മൂത്ത മകൾ ഐഷ വിവാഹിതയായത്.വിവാഹ ചടങ്ങിൽ ദിലീപും കാവ്യയും മീനാക്ഷിയും ഒക്കെ നിറ സാന്നിധ്യമായിരുന്നു.ഐഷയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളായ നമിതയും മീനാക്ഷിയും ഒക്കെ വിവാഹം ആഘോഷമാക്കാൻ മുൻ പന്തിയിൽ തന്നെ ഉണ്ടായിരുന്നു.വിവാഹാഘോഷങ്ങൾക്കിടയിലെ മീനാക്ഷിയുടെയും കൂട്ടുകാരുടെയും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ വിവാഹ വേളയിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നാദിർഷ.

 

വിവാഹ ചടങ്ങുകൾക്കായി പോകുന്ന വേളയിൽ വസ്ത്രങ്ങളും ആഭരണങ്ങളും അടങ്ങിയ ബാഗ് ട്രെയിനിൽ വെച്ച് മറന്നു പോയെന്നാണ്‌ നാദിർഷ പറയുന്നത്. ഒരു നിമിഷം ചങ്കിടിപ്പ് നിലച്ചുപോയെന്നും നാദിർഷ പറയുന്നു.മകളുടെ വിവാഹത്തിനായി മലബാർ എക്സ്പ്രെസ്സിൽ വ്യാഴാച കാസർഗോഡ് പോകുമ്പോഴായിരുന്നു സംഭവം നടന്നത്.കസർഗോഡ് എത്തി കുടുംബക്കാരും ബന്ധുക്കളും ഒക്കെ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു.എന്നാൽ ആഭരണങ്ങൾ അടങ്ങിയ ബാഗ് എടുക്കാൻ മറന്നു പോവുകയായിരുന്നു.എ വൺ കോച്ചിലായിരുന്നു നാദിര്ഷയും കുടുംബവും ബാഗ് മറന്നുവെച്ചത് ..ബാഗിനെക്കുറിച്ച് തിരക്കി വന്നപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു.എന്നാൽ വളരെ പെട്ടന്ന് തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നെ നാദിർഷ വിവരമറിയിച്ചു.ഉടൻ തന്നെ അവർ ട്രാവലിംഗ് ചെക്കിങ് ഇൻസ്‌പെക്ടർ മുരളീധരനെ വിളിക്കുകയും അദ്ദേഹം ഉടൻ തന്നെ പരിശോധന നടത്തുകയും ആയിരുന്നു.പരിശോധനയിൽ നാല്പത്തിയൊന്നാം സീറ്റിനടിയിൽ നിന്നും ബാഗ് തിരികെ ലഭിച്ചു.

 


ട്രെയിൻ മംഗലാപുരം എത്തിയപ്പോൾ റോഡ് മുഖാന്തരം എത്തിയ നാദിർഷായുടെ ബന്ധുവിലൊരാൾക്ക് ഉദോഗസ്ഥർ സ്വർണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് തിരികെ ഏല്പിച്ചു.റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലാണ് നഷ്‌ടമായ ബാഗ് നാദിര്ഷാക്ക് തിരികെ ലഭിച്ചത്.കഴിഞ്ഞ വര്ഷം നവംബറിൽ ആയിരുന്നു ഐഷയുടെ വിവാഹ നിച്ഛയം.കാസർഗോഡ് ഉപ്പള സ്വദേശിയും പ്രമുഖ വ്യവസായിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ ബിലാൽ ആളാണ് വരൻ.

 

 

ഐഷയുടെ വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നിൽക്കുകയാണ്.വേദികളിലും നൃത്ത പരിപാടികളും ഒന്നും സജീവമായി കാണാത്ത മീനാക്ഷിയുടെ വിവാഹ ആഘോഷത്തിനിടയിൽ ഉള്ള ഡാൻസ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.മികച്ച അഭിപ്രയങ്ങളായിരുന്നു മീനാക്ഷിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.ദിലീപും നാദിർഷായും ഉറ്റ സുഹൃത്തുക്കളാണ് , അതുപോലെ തന്നെ ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മക്കളായ ഐഷയും ഖദീജയും അടുത്ത കൂട്ടുകാരികളാണ്

x