മഞ്ജുവിന്റെ സാരി ഉടുത്തു മുല്ലപ്പൂ ചൂടി മീനാക്ഷി – നാദിർഷായുടെ മകളുടെ വിവാഹ വീഡിയോ കാണാം

സോഷ്യൽ ലോകത്തു കഴിഞ്ഞ ഒരാഴ്ച ആയി ആഘോഷങ്ങളുടെ ഒരു മേളം തന്നെയാണ് നടക്കുന്നത്. സംവിദായകനും നടനും ഗായകനും ഒക്കെയായ മലയാളികളുടെ പ്രിയ താരം നാദിർഷായുടെ മകളുടെ വിവാഹത്തിന്റെ ആഘോഷങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ എങ്ങും. വിവാഹത്തിന് ഒരാഴ്ച മുന്നേ തുടങ്ങിയ ആഘോഷ പരിപാടികൾ ഒക്കെയും വളരെ ഗംഭീരമായി ആയിരുന്നു നടത്തിയത്. അതിന്റെ വിഡിയോയും ചിത്രങ്ങളും വാർത്തകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയായിരുന്നു രണ്ടു ദിവസമായി. വിവാഹം നാദിർഷായുടെ മകളുടേത് ആണെങ്കിലും താരമായത് മറ്റൊരാൾ ആയിരുന്നു.

അത് മറ്റാരുമല്ല മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ മകൾ മീനാക്ഷി തന്നെ ആയിരുന്നു. താര പുത്രിയുടെ ഡ്രെസ്സും മേക്കപ്പും ഡാൻസും എല്ലാം സോഷ്യൽ ലോകം ആഘോഷമാക്കുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി നമ്മൾ കണ്ടത്. ഇത് ആദ്യമായാണ് മീനാക്ഷി ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. അത് തന്നെ ആയിരുന്നു ഇതിനു ഇത്രയും വാർത്താ പ്രാധാന്യം കിട്ടാൻ ഉള്ള കാരണവും. ഇപ്പോൾ വിവാഹ ദിവസത്തെ മീനാക്ഷിയുടെ ഫോട്ടോ ആണ് വൈറൽ ആകുന്നത്.

കഴിഞ്ഞ ദിവസം ആയിരുന്നു നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹം. ഉപ്പള സ്വദേശിയായ ബിലാലുമായിട്ടായിരുന്നു ആയിഷയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തന്റെ അടുത്ത കൂട്ടുകാരനും സഹപ്രവർത്തകനുമായ നാദിർഷായുടെ മകളുടെ വിവാഹത്തിന് ദിലീപും കുടുമ്പ സമേതം പങ്കെടുത്തിരുന്നു. സാരി ഉടുത്തെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ലോകം ആഘോഷമാക്കുന്നത്. ദിലീപ് നാദിർഷ ബന്ധം പോലെ തന്നെ ആണ് മീനാക്ഷിയും ആയിഷയും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്.

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ വിവാഹത്തിനും ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. കറുപ്പും ചുവപ്പും ആയിരുന്നു വരന്റെയും വധുവിന്റെയും ഡ്രസ്സ് കോഡ്. അതേ ഡ്രസ്സ് കോഡ് തന്നെയായിരുന്നു വിവാഹത്തിന് പങ്കെടുക്കുന്നവർക്കും. ദിലീപ് കറുത്ത കോട്ടിട്ടപ്പോൾ കാവ്യ ചുവന്ന സാൽവാർ ആയിരുന്നു കാവ്യ അണിഞ്ഞത്. മീനാക്ഷി ആകട്ടെ ചുവന്ന സാരി ഉടുത്തു മുല്ലപ്പൂ വെച്ച് ഒരു കല്യാണ പെണ്ണിനെ പോലെ അണി ഞ്ഞൊരുങ്ങി ആണ് എത്തിയത്. ഇതാദ്യമായാണ് മീനാക്ഷിയെ സാരിയുടുത്തു ആരാധകർ കാണുന്നത്.

മീനാക്ഷിയുടെ സാരിയുടുത്ത ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സാരിയിൽ മീനാക്ഷി അതീവ സുന്ദരി ആയിട്ടുണ്ടെന്നും വലിയ പെണ്ണായി എന്നുമൊക്കെയാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷി സാരി ഉടുത്തപ്പോൾ മഞ്ജുവിനെ പോലെ ഉണ്ടെന്ന് ആയിരുന്നു മറ്റു ചിലരുടെ അഭിപ്രായം. മുൻപ് മഞ്ജുവാരിയർ ചുവന്ന സാരിയുടുത്തു ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ചിത്രങ്ങൾ വൈറൽ ആയി മാറിയിരുന്നു. ആ ചിത്രവുമായാണ് ഇപ്പോൾ മീനാക്ഷിയുടെ ചിത്രത്തെ ആരാധകർ താരതമ്യം ചെയുന്നത്.

x