വീട്ടിൽ പ്രസവിക്കുന്ന യുവതിയെ കണ്ട് നടക്കാൻ ഇറങ്ങിയ ദമ്പതികൾ ചെയ്തത് കൈ അടിച്ച് സോഷ്യൽ ലോകം

വീട്ടിൽ പ്രസവിക്കുന്ന യുവതിയെ കണ്ട് നടക്കാൻ ഇറങ്ങിയ ദമ്പതികൾ ചെയ്തത് കൈ അടിച്ച് സോഷ്യൽ ലോകം

ദൈവം ഏതൊക്കെ രൂപത്തിൽ ഏതൊക്കെ സമയങ്ങളിൽ നമ്മളെ സംരക്ഷിക്കാൻ എത്തുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല , ചിലപ്പോൾ നന്മ വറ്റാത്ത മനുഷ്യരുടെ രുപത്തിലാവും ദൈവം എത്തുക… അത്തരത്തിൽ ദൈവതുല്യമായ പ്രവർത്തിയിലൂടെ നിരവധി ജീവൻ രക്ഷിച്ച നിരവധി നന്മ മനസുകളുടെ വാർത്ത ഇടയ്ക്കിടെ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ് .. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. മാസം തികയാതെ വീട്ടിൽ പ്രസവിച്ച യുവതിക്കും അനക്കമറ്റ പൊന്നോമനക്കും രക്ഷകരായി എത്തിയത് നടക്കാനിറങ്ങിയ ദമ്പതികൾ .. അപ്രതീക്ഷിതമായി പ്രസവം നടന്ന യുവതിക്കാണ് ദമ്പതികൾ അവസരോചിതമായ ഇടപെടലിലൂടെ രെക്ഷകരായത് ..

സംഭവം ഇങ്ങനെ : പതിവ് പോലെ രാവിലെ നടക്കാനിറങ്ങിയതായിരുന്നു ദമ്പതികളായ ഇടപ്പാറ മാത്യുവും , ഭാര്യാ ഗ്രെറ്റലും .. പതിവ് നടത്തത്തിനിടയിലാണ് റോഡരുകിലുള്ള വീട്ടിൽ നിന്നും വലിയ നി ലവിളി കേട്ടത് അങ്ങോട്ട് സ്രെധിച്ചത് .. ഉടൻ തന്നെ ഒട്ടും വൈകാതെ ദമ്പതികളായ മാത്യുവും ഗ്രെറ്റലും നിലവിളി കേട്ട വീട്ടിലേക്ക് ഓടിയെത്തി .. വീട്ടിൽ എത്തിയപ്പോൾ കണ്ടത് യുവതിയുടെ പ്രസവമാണ് , അമിത രക്തസ്രാവം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഭർത്താവും .. ഒരു നിമിഷം ആരുടേയും മനസൊന്ന് പിടഞ്ഞുപോകുന്ന അവസ്ഥ .. എന്നാൽ ഒട്ടും സമയം വൈകാതെ ഗ്രെറ്റൽ പ്രസവ ശ്രുശൂഷ തുടങ്ങി പൊന്നോമനയെ പുറത്തെടുത്തു .. എന്നാൽ പൊന്നോമനക്ക് അനക്കമുണ്ടായിരുന്നില്ല .. അനക്കമറ്റ്‌ കിടക്കുന്ന പൊന്നോമനക്ക് ഗ്രെറ്റൽ അവസരോചിതമായ ഇടപെടലിലൂടെ ശ്രിശ്രൂഷ നൽകിയതോടെ പൊന്നോമന കരയാൻ തുടങ്ങി ..

ഉടൻ തന്നെ വിവരമറിഞ്ഞ് നിരവധി നാട്ടുകാർ സഹായത്തിനായി ഓടിയെത്തി ..ഉടൻ തന്നെ നാട്ടുകാർ വണ്ടി വിളിക്കുകയും അമ്മയെയും കുഞ്ഞിനേയും ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .. വാണിയൻമ്പാറ സ്വദേശികളായിരുന്നു ദമ്പതിമാർ .. പ്രസവത്തിന് ദിവസങ്ങൾ ബാക്കി ഉണ്ടായിരുന്നെങ്കിലും പെടുന്നനെ പ്രസവ വേദന തുടങ്ങുകയും പ്രസവം നേരത്തെ നടക്കുകയായിരുന്നു .. നടക്കാനിറങ്ങിയ ദമ്പതികളായ മാത്യുവും ഗ്രെറ്റലും അവസരോചിതമായി ഓടി എത്തിയത് കൃത്യമായ പരിചരണം നൽകുകയും ചെയ്തതോടെ ഇരുവരെയും വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കാൻ സാധിച്ചു ..

ഇന്ത്യയിൽ ഉടനീളം വിവാദ ആശുപത്രികളിൽ നേഴ്‌സ് ആയി ജോലി ചെയ്ത് പരിചയമുള്ള ആളായിരുന്നു ഗ്രെറ്റൽ .. ആ പരിചയ സമ്പത്താണ് അമ്മയ്ക്കും കുഞ്ഞിനും തുണയായത് .. നിലവിളി കേട്ട ഉടനെ ഓടി എത്താനും ഇരുവരെയും പരിചരിക്കാനും അവരെ സംരക്ഷിക്കാനും തന്നാൽ കഴിയുന്ന എല്ലാ സഹായ സംരക്ഷണങ്ങൾ നൽകിയ ദമ്പതിമാരായ ഗ്രെറ്റലിലും മാത്യുവിനും ഇപ്പോൾ അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് .. എന്തായാലും വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് … നിരവധി ആളുകളാണ് 2 ജീവൻ രക്ഷിച്ച ദമ്പതിമാർക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തുന്നത് … ദൈവമാണ് കൃത്യ സമയത്ത് ഇരുവരെയും എത്തിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ..

x